മനുഷ്യാവകാശ പരിസ്ഥിതി സംരക്ഷണസമിതിയുടെ വാര്‍ഷികത്തോടനുബന്ധിച്ച് വരന്തരപ്പിള്ളി പഞ്ചായത്തിലെ 22 വാര്‍ഡില്‍ നിന്നും തിരഞ്ഞെടുത്ത 100 കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. വരന്തരപ്പിള്ളി ജനത യു. പി. സ്‌കൂളില്‍ നടന്ന പരിപാടി പൊലീസ് അക്കാദമി ഡിവൈഎസ്പി പി.ബി. പ്രശോഭ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ചെയര്‍മാന്‍ സുരേഷ് ചെമ്മനാടന്‍ അധ്യക്ഷനായി. വരന്തരപ്പിള്ളി പൊലീസ് എസ്‌ഐ രാജേഷ് മുഖ്യപ്രഭാഷണം നടത്തി. പ്ലസ്ടു പരീക്ഷയില്‍ ഉന്നതവിജയം നേടിയ എ.എസ്. ആരോമല്‍, മികച്ച ഇംഗ്ലീഷ് ഉച്ചാരണം കൊണ്ട് പ്രവേശനോത്സവ വീഡിയോയില്‍ ശ്രദ്ധനേടുകയും വിദ്യാഭ്യാസമന്ത്രിയുടെ പ്രത്യേക അഭിനന്ദനത്തിന് അര്‍ഹയാവുകയും ചെയ്ത അതിഥിയെയും ചടങ്ങില്‍ ആദരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സന്തോഷ് ഐനിക്കത്തറ പുസ്തക വിതരണോദ്ഘാടനം നടത്തി. സമിതി മലപ്പുറം ജില്ലാ പ്രസിഡന്റ് വിജയന്‍, ജില്ലാ വുമണ്‍സ് വിംഗ് പ്രസിഡന്റ് സിന്ധു സന്തോഷ്, വൈസ് പ്രസിഡന്റ് രമ സന്തോഷ്, മൊയ്തീന്‍, ബഹറുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു.
മനുഷ്യാവകാശ പരിസ്ഥിതി സംരക്ഷണസമിതി വരന്തരപ്പിള്ളി പഞ്ചായത്തിലെ 22 വാര്‍ഡിലെ 100 കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
