സ്‌കൂള്‍ മാനേജര്‍ ഫാ. ജെയ്‌സന്‍ കൂനംപ്ലാക്കല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആര്‍എസ്എ പ്രസിഡന്റ് വി.എ. ഷാജു അധ്യക്ഷനായി. സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ജോവല്‍. വി. ജോസഫ്, സംഘടന വൈസ് പ്രസിഡന്റ് റോസ്‌ലാന്റ്, സെക്രട്ടറി ഷീല ജോസഫ്, ജോയിന്റ് സെക്രട്ടറി ഉഷ ജോസഫ്, ട്രഷറര്‍ ടി.പി. ജോര്‍ജ്, മുന്‍ ആര്‍എസ്എ പ്രസിഡന്റ് എന്‍.ഡി. പൈലോത്, ഹെന്‍ട്രി ജോര്‍ജ്, ജെല്‍മ കിഴക്കൂടന്‍, സ്റ്റാഫ് സെക്രട്ടറി ജെലിപ്‌സ് പോള്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രകൃതി സംരക്ഷണ അവാര്‍ഡ് ജേതാവായ അബ്ദുക്ക അരീക്കോട് ചടങ്ങില്‍ വാട്ടര്‍ റീചാര്‍ജ്ജ് ജലശുദ്ധീകരണതന്ത്രങ്ങളെക്കുറിച്ച് മാര്‍ഗനിര്‍ദേശം നല്‍കി. വിവിധ കലാപരിപാടികളും പരിപാടിയോടനുബന്ധിച്ച് അരങ്ങേറി.
വരന്തരപ്പിള്ളി സി.ജെ.എം. അസംപ്ഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ റിട്ടയേര്‍ഡ് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തില്‍ അധ്യാപക സ്‌നേഹസംഗമം നടത്തി
