തൃക്കൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് പി.സി. ജോര്‍ജ് അധ്യക്ഷനായി. വി എഫ് പി സി കെ ജില്ലാ മാനേജര്‍ എ.എ. അംജ മികച്ച കര്‍ഷകനെ ചടങ്ങില്‍ ആദരിച്ചു. പഞ്ചായത്തംഗം ലിന്റോ തോമസ് വില വ്യത്യാസ വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. സ്വാശ്രയ സംഘങ്ങളിലെ മികച്ച കര്‍ഷകര്‍ക്കുള്ള പുരസ്‌കാരം കൃഷി ഓഫീസര്‍ ദീപ സഞ്ജിത്ത് വിതരണം ചെയ്തു. വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ ഡെപ്യൂട്ടി മാനേജര്‍ അനുപമ രാജ അനുമോദിച്ചു. അസി. മാനേജര്‍ ഡയാന പോള്‍, സമിതി ട്രഷറര്‍ കെ.ജെ. മാത്യു എന്നിവര്‍ പ്രസംഗിച്ചു.
ആലേങ്ങാട് വി എഫ് പി സി കെ സ്വാശ്രയ കര്‍ഷക സമിതിയുടെ 26ാം വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു
