എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ തൃക്കൂര്‍ ഗ്രാമപഞ്ചായത്തിലെ വിദ്യാര്‍ത്ഥികളെ അനുമോദിക്കാനാണ് പരിപാടി ഒരുക്കിയത്. കെ. മുരളീധരന്‍ എംപി അനുമോദനയോഗം ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ്സ് തൃക്കൂര്‍ മണ്ഡലം പ്രസിഡന്റ് സന്ദീപ് കണിയത്ത് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി കല്ലൂര്‍ ബാബു അളഗപ്പനഗര്‍ ബ്ലോക്ക് പ്രസിഡന്റ് അലക്‌സ് ചുക്കിരി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ്, പോള്‍സന്‍ തെക്കും പീടിക, മിനി ഡെന്നി, ഹേമലത സുകുമാരന്‍, യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് റിന്റോ ജോണ്‍സന്‍, ഗ്രാമീണ്‍ വെല്‍ഫെയര്‍ സംഘം പ്രസിഡന്റ് സുനില്‍ മുളങ്ങാട്ടുക്കര, ഷെന്നി ആന്റോ പനോക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു. വിദ്യാര്‍ത്ഥികള്‍ക്കുള്ള കരിയര്‍ ഗൈഡന്‍സ് ക്ലാസ് കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ പി. സരിന്‍ നയിച്ചു.
കോണ്‍ഗ്രസ് തൃക്കൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജീവ് ഗാന്ധി വിദ്യാഭ്യാസ പുരസ്‌കാരവിതരണവും കരിയര്‍ ഗൈഡന്‍സ് ക്ലാസും നടത്തി
