കാവനാട് നടന്ന ക്യാമ്പ് മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു. സുപ്രഭ വായനശാല പ്രസിഡന്റ് പി.കെ. അജയകുമാര്‍ അധ്യക്ഷത വഹിച്ചു. വികസന സ്ഥിരം സമിതി അധ്യക്ഷ സനല ഉണ്ണികൃഷ്ണന്‍, ഗ്രന്ഥശാല മറ്റത്തൂര്‍ നേതൃസമിതി കണ്‍വീനര്‍ ഹക്കിം കളിപറമ്പില്‍ എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരുന്നു. വായനശാല സെക്രട്ടറി പി.ആര്‍. കണ്ണന്‍, പരിഷത്ത് യൂണിറ്റ് സെക്രട്ടറി എം.കെ. ബാബു എന്നിവര്‍ പ്രസംഗിച്ചു. പി.ആര്‍. കണ്ണന്‍, ടി.എം. ശിഖാമണി, ഇന്ദ്രജിത്ത് കാര്യാട്ട് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സ് നയിച്ചു.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മൂലംകുടം യൂണിറ്റിന്റെയും മറ്റത്തൂര്‍കുന്ന് സുപ്രഭ വായനശാലയുടെയും സംയുക്താഭിമുഖ്യത്തില്‍ മഴമുത്ത് ഏകദിന ബാലവേദി ക്യാമ്പ് സംഘടിപ്പിച്ചു
