ഭരണകൂടത്തെയും ജനങ്ങളെയും ടോള്‍കമ്പനി പരസ്യമായി കബളിപ്പിക്കുകയാണെന്ന് മുന്‍ സ്പീക്കര്‍ വി.എം. സുധീരന്‍ ആരോപിച്ചു
പാലിയേക്കരയിലെ ടോള്‍ പിരിവ് നിര്‍ത്തണമെന്നാവശ്യപ്പെട്ട് ടോള്‍ വിരുദ്ധ സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ ആമ്പല്ലൂരില്‍ നടന്ന സമര ശ്യംഖല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. റോഡ് സേഫ്റ്റി കൗണ്‍സിന്റെ റിപ്പോര്‍ട്ട് പ്രകാരം അമ്പതോളം അപകടകരമായ സ്‌പോട്ടുകളും നിരവധി നിര്‍മ്മാണ തകരാറുകളും ചൂണ്ടികാണിച്ചിട്ടും ടോള്‍ കമ്പനിക്കെതിരെ നടപടിയെടുക്കുവാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വിസമ്മതിക്കുന്നുവെന്നും 40% സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ട് വാങ്ങിയാണ് ഹൈവെ റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ടോള്‍ കാലാവധി വീണ്ടും നീട്ടി നല്‍കിയത് ജനവഞ്ചനയാണെന്നും വി.എം. സുധീരന്‍ കുറ്റപ്പെടുത്തി. …