പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന ആമ്പല്ലൂര്‍ ബൈബിള്‍ കണ്വെന്ഷന് ആബാ 2024 ന് ബുധനാഴ്ച തുടക്കമാകുമെന്ന് ഭാരവാഹികള്‍ പുതുക്കാട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു
മാര്‍ച്ച് 3 വരെ വൈകിട്ട് 4.30 മുതല്‍ 9.30 വരെ ആമ്പല്ലൂര്‍ ജോര്‍ജ്ജ് ടൗണിലാണ് കണ്വെന്ഷന് നടക്കുന്നത്. കണ്വെന്ഷന് ഫാ. ഡാനിയേല്‍ പൂവ്വണ്ണത്തില്‍ നയിക്കും. ബുധനാഴ്ച വൈകിട്ട് 6ന് തൃശൂര്‍ അതിരൂപത മെത്രാപൊലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്ത് കണ്‍വെന്‍ഷന്റെ ഉദ്ഘാടനം നിര്‍വഹിക്കും. മാര്‍ച്ച് 3ന് രാവിലെ രാവിലെ 9.30 മുതല്‍ 11.30 വരെ യുവാക്കള്‍ക്കുള്ള ക്ലാസ്, 11.30 മുതല്‍ 12.30 വരെ വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കുന്നതാണ്. നിരവധിയാളുകള്‍ എത്തിച്ചേരുന്ന കണ്വെന്ഷന് ഉള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.



















