തൈക്കാട്ടുശ്ശേരി മാമ്പ്രക്കാരൻ വീട്ടിൽ 25 വയസുള്ള ആൽബിൻ, നെട്ടിശ്ശേരി പോർക്കളങ്ങാട് വീട്ടിൽ 25 വയസുള്ള ദിൽജിത്ത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് നാല് ഗ്രാമോളം എംഡിഎംഎ പിടികൂടി.പാലിയേക്കര ടോൾ പ്ലാസയ്ക്ക് സമീപം ഞായറാഴ്ച രാവിലെ 10 മണിയോടെ എംഡിഎംഎ വില്പന നടത്താൻ നിൽക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. പിടികൂടിയ മയക്കുമരുന്നിന് അരലക്ഷം രൂപയോളം വിലവരുമെന്ന് പോലീസ് പറഞ്ഞു.വിദ്യാർത്ഥികളെയും യുവാക്കളെയും കേന്ദ്രീകരിച്ചാണ് ഇവർ മയക്കുമരുന്ന് വിൽപ്പന നടത്തുന്നത്. പുതുക്കാട് മേഖലയിൽ മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലുള്ളവരാണ് പിടിയിലായവരെന്നും, ഇവർക്ക് മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തെ കുറിച്ചും, ഇത് വാങ്ങുന്നവരെ കുറിച്ചും അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.പുതുക്കാട് എസ്എച്ച്ഒ വി.സജീഷ് കുമാർ, ഡാൻസാഫ് എസ്ഐ വി.ജി. സ്റ്റീഫൻ, സി.ആർ.പ്രദീപ്, പി.പി. ജയകൃഷ്ണൻ, സതീശൻ മടപ്പാട്ടിൽ, പുതുക്കാട് എസ്ഐമാരായ ബി.പ്രദീപ് കുമാർ, പി.ആർ.സുധീഷ്, സിപിഒമാരായ ശ്രീജിത്ത്, അമൽ രാജ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പാലിയേക്കരയിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട് യുവാക്കളെ പുതുക്കാട് പോലീസും ഡാൻസാഫ് സ്ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തു
