ജെസിഐ ഇന്ത്യ വൈസ് പ്രസിഡന്റ് ഇഷാന്‍ അഗര്‍വാള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പുതുക്കാട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് മുന്‍വശം ആദ്യ ബിന്‍ സ്ഥാപിച്ചു. ജെസിഐ ട്രിച്ചൂര്‍ ഗ്രീന്‍ സിറ്റി പ്രസിഡന്റ് ജിന്റോ ജോസഫ് അദ്ധ്യക്ഷനായിരുന്നു.
പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം ബാബുരാജ് മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോജു, പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സെബി കൊടിയന്‍, പഞ്ചായത്തംഗം ഷാജു കാളിയേങ്കര, ജെസിഐ സോണ്‍ 20 പ്രസിഡന്റ് അരുണ്‍ ജോസ്, വൈസ് പ്രസിഡന്റ് സൂരജ് വേളയില്‍, പ്രോഗ്രാം ഡയറക്ടര്‍ ജോബി മധുരക്കറി, കോഓര്‍ഡിനേറ്റര്‍ സതീശന്‍ വാഴപ്പിള്ളി, ജിജോ പിടിയത്ത്, സെക്രട്ടറി അരുണ്‍ ഫ്രാന്‍സിസ്, ജോസാന്റോ തോമസ്, എന്നിവര്‍ പ്രസംഗിച്ചു. പൊതു സ്ഥലത്തു പ്ലാസ്റ്റിക് വലിച്ചെറിയുന്നത് ഒഴിവാക്കി പഞ്ചായത്തിന്റെ സഹായത്താല്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതാണ് പദ്ധതിയുടെ ഉദ്ദേശം. പുളിക്കന്‍ ഫ്യൂവല്‍സ് ആണ് ബിന്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്.
JCI TRICHUR GREEN CITY യുടെ ആഭിമുഖ്യത്തില്‍ പുതുക്കാട്, നെന്മണിക്കര പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിക്കുന്നതിന് ആവശ്യമായ ബിന്നുകള്‍ സ്ഥാപിക്കുന്ന ബോട്ടില്‍ ബാറ്റില്‍ പദ്ധതിയ്ക്ക് തുടക്കമായി
