വിശക്കുന്ന വയറിന് പൊതി ചോറുനല്‍കി കോടാലി സര്‍ക്കാര്‍ എല്‍പി സ്‌കൂളിലെ കുട്ടികള്‍ മാതൃകയാവുന്നു
സ്‌കൂളില്‍ ആരംഭിച്ച പാഥേയം പദ്ധതി മുഖേനയാണ് കുട്ടികള്‍ പൊതിച്ചോറു വിതരണം നടത്തുന്നത്. ഓരോ ദിവസവും ക്ലാസുകളില്‍ നിന്ന് തെരഞ്ഞെടുക്കുന്ന കുട്ടികള്‍ വീട്ടില്‍ നിന്ന് പൊതി ചോറ് കൊണ്ടുവന്ന് സ്‌കൂളിനു മുന്‍വശത്തുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ സുരക്ഷിതമായി കൊണ്ടുവെക്കുന്നതാണ് പദ്ധതി. വിശക്കുന്ന ആര്‍ക്കും ഇതില്‍ നിന്ന് പൊതിച്ചോര്‍ എടുത്ത് കഴിക്കാം. പാഥേയം പദ്ധതിയുടെ ഉദ്ഘാടനം മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് പി.എസ്. പ്രശാന്ത് അദ്ധ്യക്ഷനായി. പഞ്ചായത്തംഗം കെ.എസ്. സൂരജ്, എംപിടിഎ പ്രസിഡന്റ് സവിത …