പാലിയേക്കര ടോള്‍ പന്ത്രണ്ടാം വര്‍ഷത്തിലേക്ക്. ട്രിബൂണലില്‍ കക്ഷി ചേര്‍ത്തതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ എടുത്ത നടപടി വിചിത്രമെന്ന് കോണ്‍ഗ്രസ്
ഫെബ്രുവരി 9 ന് പന്ത്രണ്ട് വര്‍ഷം പൂര്‍ത്തീകരിക്കുന്ന പാലിയേക്കര ടോള്‍ കരാര്‍ കമ്പനിയെ കരാറില്‍ നിന്നും പുറത്താക്കാനുള്ള എന്‍ എച്ച് എ ഐ നടപടിക്കെതിരെ ആര്ബിട്രേഷന് ട്രിബൂണലില്‍ നിലവിലുള്ള കേസില്‍ സംസ്ഥാന സര്‍ക്കാരിനെ ട്രിബൂണല്‍ സ്വമേധയാ കക്ഷി ചേര്‍ത്തതിനെതിരെ ഹൈക്കോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടി വിചിത്രവും ദുരൂഹവുമാണെന്ന് ഡി സി സി വൈസ് പ്രസിഡഡന്റ് ജോസഫ് ടാജറ്റ് പറഞ്ഞു.തനിക്ക് ലഭിച്ച വിവരാവകാശ രേഖകള്‍ പ്രകാരമാണ് എന്‍ എച്ച് എ ഐ ഈ വിവരം വ്യക്തമാക്കിയത്. നിരന്തരമായ …