nctv news pudukkad

nctv news logo
nctv news logo

Local News

vaccination for street dogs

പറപ്പൂക്കര ഗ്രാമപഞ്ചായത്തില്‍ തെരുവ് നായകള്‍ക്കുള്ള വാക്‌സിനേഷന്‍ ആരംഭിച്ചു.

 ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് ഉദ്ഘാടനം ചെയ്തു. ആദ്യദിനത്തില്‍ 62 ഓളം നായകള്‍ക്ക് വാക്‌സിന്‍ നല്‍കി. വാക്‌സിനേഷന്‍ രണ്ടുദിവസം കൂടി തുടരും.

MATHYAKRISHI.

ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷിയുടെ ഭാഗമായി പറപ്പൂക്കര പഞ്ചായത്തില്‍ മത്സ്യകുഞ്ഞുങ്ങളെ വിതരണം ചെയ്തു

സൗജന്യ മത്സ്യകുഞ്ഞിന്റെ വിതരണോദ്ഘാടനം പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് നിര്‍വഹിച്ചു. ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.എം. പുഷ്പാകരന്‍ അധ്യക്ഷനായി. അക്വാകള്‍ച്ചര്‍ പഞ്ചായത്ത് പ്രൊമോട്ടര്‍ അജിത സുരേഷ് സന്നിഹിതയായിരുന്നു. പഞ്ചായത്തിലെ 24 മത്സ്യ കര്‍ഷകര്‍ക്കായി 52000 മത്സ്യകുഞ്ഞുങ്ങളെയാണ് വിതരണം ചെയ്തത്.

FAKE ACCOUNT MLA

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എയുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വ്യാജ അക്കൗണ്ട് ഉണ്ടാക്കി തട്ടിപ്പ്. 

 ഇന്‍സ്റ്റാഗ്രാമിലാണ് പുതിയ വ്യാജ അക്കൗണ്ട് തുടങ്ങി പരിചയക്കാരോട് പണം ആവശ്യപെട്ടിട്ടുള്ളത്. ഈ വ്യാജ അക്കൗണ്ടുമായി എംഎല്‍എ യ്ക്ക് യാതൊരു ബന്ധവുമില്ല എന്ന് എംഎല്‍എയുടെ ഓഫീസ് അറിയിച്ചു. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പും സമാനമായ രീതിയില്‍ എംഎല്‍എയുടെ വ്യാജ അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാന്‍ ശ്രമിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി പണം തട്ടുന്നുത് നിത്യസംഭവമായി മാറിയിരിക്കുകയാണ്.

MATTATHUR KATTIL VITHARANAM

മറ്റത്തൂര്‍ പഞ്ചായത്തിലെ വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം നടത്തി.

 മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി വിതരണോദ്ഘാടനം നടത്തി. വൈസ് പ്രസിഡന്റ് കെ.വി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ വി.എസ്. നിജില്‍, ദിവ്യ സുധീഷ്, സനല ഉണ്ണികൃഷ്ണന്‍ പഞ്ചായത്ത് അംഗം സീബ ശ്രീധരന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ജനകീയാസൂത്രണം 2022 -2023 സാമ്പത്തിക വര്‍ഷത്തിലെ പദ്ധതി വിഹിതം 5 ലക്ഷം ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

KRISHI OFFICE

വരന്തരപ്പിള്ളി പഞ്ചായത്തിലെ ഉപ്പുഴിയില്‍ കൃഷിവകുപ്പിന്റെ കെട്ടിടം ജീര്‍ണിച്ചു നശിക്കുന്നു. നേരത്തെ കൃഷിഭവന്‍ ഉദ്യോഗസ്ഥര്‍ താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്‌സാണ് ആരും തിരിഞ്ഞുനോക്കാനില്ലാതെ അവഗണനയില്‍ നശിക്കുന്നത്. 

മൂന്ന് പതിറ്റാണ്ട് മുമ്പ് സമീപവാസിയായ വ്യക്തി സൗജന്യമായി നല്‍കിയ മൂന്നു സെന്റ് സ്ഥലത്താണ് കൃഷിവകുപ്പ് ജീവനക്കാര്‍ക്ക് താമസിക്കാനായി കെട്ടിടം നിര്‍മിച്ചത്. തുടക്കത്തില്‍ കുറേക്കാലം വരന്തരപ്പിള്ളി കൃഷിഭവനിലെ ജീവനക്കാര്‍ ഇവിടെ താമസിച്ചിരുന്നെങ്കിലും പിന്നീട് കെട്ടിടം വിജനമായി. വര്‍ഷങ്ങളായി അറ്റകുറ്റപണി നടക്കാത്തതിനാല്‍ കെട്ടിടം ശോച്യാവസ്ഥയിലാണെന്ന്് മുപ്ലിയം സ്വദേശിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ കെ.ജി.രവീന്ദ്രനാഥ് പറയുന്നു. കര്‍ഷകര്‍ക്ക് വിതരണം ചെയ്യാനുള്ള വളം സൂക്ഷിക്കുന്ന കേന്ദ്രമാണ് ഇപ്പോള്‍ കെട്ടിടം. ജീര്‍ണാവസ്ഥയിലുള്ള ഈ കെട്ടിടവും കാടുപിടിച്ചുകിടക്കുന്ന പരിസരവും ഇഴജന്തുക്കളുടേയും തെരുവുനായ്ക്കളുടേയും വിഹാരകേന്ദ്രമായി മാറിയിരി്ക്കുകയാണ്. തൊട്ടുത്തുള്ള ആരോഗ്യകേന്ദ്രത്തിലേക്ക് …

വരന്തരപ്പിള്ളി പഞ്ചായത്തിലെ ഉപ്പുഴിയില്‍ കൃഷിവകുപ്പിന്റെ കെട്ടിടം ജീര്‍ണിച്ചു നശിക്കുന്നു. നേരത്തെ കൃഷിഭവന്‍ ഉദ്യോഗസ്ഥര്‍ താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്‌സാണ് ആരും തിരിഞ്ഞുനോക്കാനില്ലാതെ അവഗണനയില്‍ നശിക്കുന്നത്.  Read More »

vallur adivasi

പുത്തൂരില്‍ ബൈക്കില്‍ നിന്ന് വീണ് പരിക്കേറ്റ് വെട്ടുകാട് കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിയ ആദിവാസി വിദ്യാര്‍ത്ഥിക്ക് ഡോക്ടര്‍ ചികിത്സ നിഷേധിച്ചതായി പരാതി. ശനിയാഴ്ച ഉച്ചക്ക് പുത്തൂരില്‍ നിന്നും മരോട്ടിച്ചാലിലേക്ക് വരുന്നതിനിടെയാണ് വല്ലൂര്‍ ആദിവാസി കോളനി ഊരുമൂപ്പന്‍ മലയന്‍ വീട്ടില്‍ രമേഷ്, മകന്‍ വൈഷ്ണവ് എന്നിവര്‍ക്ക് ബൈക്കില്‍ നിന്നും വീണ് പരിക്കേറ്റത്.

ഇരുവര്‍ക്കും കൈക്ക് പരിക്കേറ്റതിനാല്‍ തൊട്ടടുത്തുള്ള വെട്ടുകാട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്കാണ് എത്തിയത്. എന്നാല്‍ ഒന്നരയോടെ ആശുപത്രിയിലെത്തിയ ഇരുവരെയും ഡ്യൂട്ടിയിലുണ്ടായ ഡോക്ടര്‍ തന്റെ പരിശോധന സമയം കഴിഞ്ഞെന്നും ചികിത്സ നല്‍കാന്‍ കഴിയില്ലെന്നും പറഞ്ഞ് പുറത്തേക്ക് പോവുകയാണ് ഉണ്ടായതെന്ന് തൃശൂര്‍ സെന്റ് തോമസ് കോളേജ് വിദ്യാര്‍ത്ഥി കൂടിയായ വൈഷ്ണവ് പറഞ്ഞു.ഏറെ നേരം കാത്തിരുന്നിട്ടും ചികിത്സ ലഭിക്കാത്തതിനാല്‍ കിലോമീറ്ററുകള്‍ അകലെയുള്ള വേലൂപ്പാടത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. ഡോക്ടര്‍ ചികിത്സ നിഷേധിച്ചതിലും മോശമായി പെരുമാറിയതിനുമെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്, ജില്ലാ കളക്ടര്‍ …

പുത്തൂരില്‍ ബൈക്കില്‍ നിന്ന് വീണ് പരിക്കേറ്റ് വെട്ടുകാട് കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിയ ആദിവാസി വിദ്യാര്‍ത്ഥിക്ക് ഡോക്ടര്‍ ചികിത്സ നിഷേധിച്ചതായി പരാതി. ശനിയാഴ്ച ഉച്ചക്ക് പുത്തൂരില്‍ നിന്നും മരോട്ടിച്ചാലിലേക്ക് വരുന്നതിനിടെയാണ് വല്ലൂര്‍ ആദിവാസി കോളനി ഊരുമൂപ്പന്‍ മലയന്‍ വീട്ടില്‍ രമേഷ്, മകന്‍ വൈഷ്ണവ് എന്നിവര്‍ക്ക് ബൈക്കില്‍ നിന്നും വീണ് പരിക്കേറ്റത്. Read More »

shilafalakam

 റോഡരുകില്‍ സ്ഥാപിക്കാന്‍ തയ്യാറാക്കിയ ശിലാഫലകത്തിന് എസ്‌റ്റേറ്റ് ഓഫീസ് പരിസരത്ത് വിശ്രമം. 

 വെള്ളിക്കുളങ്ങര മുപ്ലി റോഡില്‍ സ്ഥാപിക്കാന്‍ തയ്യാറാക്കിയ ശിലാഫലകമാണ് മാസങ്ങളായി കാണാമറയത്ത് വിശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിലുള്‍പ്പെടുത്തിയാണ് വെള്ളിക്കുളങ്ങര മുപ്ലി പാലം റോഡ് പുനര്‍നിര്‍മിച്ചത്. ആറ് മാസം മുമ്പ് റോഡിന്റെ ഉദ്ഘാടനവും നടന്നിരുന്നു. എന്നാല്‍ റോഡരുകില്‍ സ്ഥാപിക്കാനായി തയ്യാറാക്കിയ ശിലാഫലകം ഇപ്പോഴും ഹാരിസണ്‍ റബര്‍ പ്ലാന്റേഷന്റെ ചൊക്കനയിലുള്ള മസ്റ്റര്‍ ഓഫീസില്‍ വെച്ചിരിക്കുകയാണ്.

kodakara block seminar

കൊടകര ബ്ലോക്ക് പഞ്ചായത്ത് മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ബ്ലോക്ക്തല ശില്‍പശാല നടത്തി.

 കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സജിന രാജീവ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ പി.ആര്‍. അജയഘോഷ്, ജോയിന്റ് ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസര്‍ പി.ആര്‍. ലൗലി, എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ജോസ് സി. ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത്, തൊഴിലുറപ്പ് പദ്ധതി, ലേബര്‍ ബജറ്റ്, ആക്ഷന്‍പ്ലാന്‍ തുടങ്ങിയവ അംഗീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ശില്‍പശാല നടത്തിയത്. തുടര്‍ന്ന് വാര്‍ഷിക കരട് പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി.

mattathur seminar

എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ കേരളയുടെ നേതൃത്വത്തില്‍ പുതുക്കാട് നിയോജക മണ്ഡലത്തില്‍ ഊര്‍ജ്ജസംരക്ഷണ സെമിനാര്‍ സംഘടിപ്പിച്ചു. 

സെന്റര്‍ ഫോര്‍ എണ്‍വയറോണ്‍മെന്റ് ഡെവലപ്‌മെന്റ്, മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത്, മനുക്ഷേത്ര  സ്ട്രാറ്റജിക് ഡിസൈന്‍, സെന്റ് തോമസ് കോളേജ് ഫിസിക്‌സ് വിഭാഗം  സഹകരണത്തോടെയാണ് സെമിനാര്‍ നടത്തിയത്.  മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ വി.എസ്. നിജില്‍ അധ്യക്ഷത വഹിച്ചു. ഡോ.ടി. സാബു,  ഡോ. ടി.വി. വിമല്‍കുമാര്‍, പി. മാത്യു എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് എല്‍ഇഡി ബള്‍ബുകള്‍ വിതരണം ചെയ്തു.

bkmu

കര്‍ഷക തൊഴിലാളികളാണ് കേരളത്തിലെ സാമൂഹിക മാറ്റത്തിന് വിപ്ലവകരമായ പങ്ക് നിര്‍വ്വഹിച്ചതെന്ന്് കേരള സ്‌റ്റേറ്റ് കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ ദേശീയ വൈസ് പ്രസിഡന്റ് കെ.ഇ. ഇസ്മയില്‍ അഭിപ്രായപ്പെട്ടു.

ആമ്പല്ലൂരില്‍ നടക്കുന്ന കേരള സ്‌റ്റേറ്റ് കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു കെ.ഇ. ഇസ്മയില്‍. കേരളത്തിലും രാജ്യത്തും കര്‍ഷക തൊഴിലാളികള്‍ ഇപ്പോഴും ചൂഷണത്തിന് വിധേയരാകുന്നുണ്ടെന്നും ഇസ്മയില്‍ ആരോപിച്ചു.  കര്‍ഷക തൊഴിലാളി ക്ഷേമനിധി രണ്ട് രൂപ അംശാദായത്തില്‍ നിന്ന് ഇരുപത് രൂപയായി തുക വര്‍ദ്ധിപ്പിച്ചപ്പോള്‍ അതിവര്‍ഷാനുകൂല്യം ഇരുപത്തി അയ്യായിരത്തില്‍ നിന്ന് ഒരു ലക്ഷം രൂപയായി  വര്‍ധിപ്പിച്ച് തൊഴിലാളിക്ക് നല്‍കാനുള്ള ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ഇസ്മയില്‍ പറഞ്ഞു. അളഗപ്പനഗര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന …

കര്‍ഷക തൊഴിലാളികളാണ് കേരളത്തിലെ സാമൂഹിക മാറ്റത്തിന് വിപ്ലവകരമായ പങ്ക് നിര്‍വ്വഹിച്ചതെന്ന്് കേരള സ്‌റ്റേറ്റ് കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ ദേശീയ വൈസ് പ്രസിഡന്റ് കെ.ഇ. ഇസ്മയില്‍ അഭിപ്രായപ്പെട്ടു. Read More »

aduvalarthal

ആലേങ്ങാട് ശങ്കര യുപി സ്‌കൂളില്‍ നടന്ന വിവിധ ആടുകളുടെ പ്രദര്‍ശനം കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്തി. 

സ്‌കൂളിലെ തനതുപ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടായിരുന്നു പ്രദര്‍ശനം ഒരുക്കിയത്.  ജൈവവൈവിധ്യങ്ങളിലൂടെ നാട്ടുനന്മകളും പ്രകൃതിയേയുമാണ് കുട്ടികള്‍ തൊട്ടറിഞ്ഞത്. നാടന്‍, ജമുനപ്യാരി, ഹൈദ്രാബാദി ബീറ്റര്‍, പഞ്ചാബി ബീറ്റര്‍, തോട്ടാപ്യാരി, കരോളി, കരോളി ക്വാട്ട്, വയനാടന്‍, മലബാറി തുടങ്ങീ 12 വ്യത്യസ്ത ഇനങ്ങളിലുള്ള ആടുകളെയാണ് പ്രദര്‍ശിപ്പിച്ചത്. കുട്ടികളില്‍ പലരും പല വിഭാഗത്തിലുള്ള ആടുകളെ കാണുന്നത് ആദ്യമായിരുന്നു. കൗതുകത്തോടെയാണ് കുട്ടികള്‍ ആടുകളെ വീക്ഷിച്ചത്.  ആടുകളുടെ പ്രത്യേകതകളും അവയെ സംബന്ധിക്കുന്ന വിശദാംശങ്ങള്‍ അടങ്ങിയ പോസ്റ്ററുകളും പ്രദര്‍ശിപ്പിച്ചിരുന്നു. പ്രദര്‍ശനം തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ നമ്പാടന്‍ ഉദ്ഘാടനം ചെയ്തു. …

ആലേങ്ങാട് ശങ്കര യുപി സ്‌കൂളില്‍ നടന്ന വിവിധ ആടുകളുടെ പ്രദര്‍ശനം കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്തി.  Read More »

pakalveedu

പറപ്പൂക്കര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പോങ്കോത്രയിലെ വയോജനങ്ങള്‍ക്കായുള്ള പകല്‍ വീടിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 

പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.സി. പ്രദീപ്  നിര്‍മ്മാണോദ് ഘാടനം നിര്‍വഹിച്ചു. സീനിയര്‍ സിറ്റിസണ്‍ അസോസിയേഷന്‍ ഭാരവാഹികളായ എം. ഒ. ജോണ്‍, ജോര്‍ജ് മഞ്ഞളി, വര്‍ഗീസ് മഞ്ഞളി എന്നിവര്‍ പ്രസംഗിച്ചു. 2022-23 വര്‍ഷത്തെ പദ്ധതിയില്‍ 2 ലക്ഷം രൂപ വകയിരുത്തിയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

vathilpadi sevanam

മറ്റത്തൂര്‍ പഞ്ചായത്തിലെ വാതില്‍പ്പടി സേവനം പദ്ധതി വളണ്ടിയേഴ്‌സിനുള്ള ഐഡി കാര്‍ഡുകള്‍ വിതരണം ചെയ്തു.

 മറ്റത്തൂര്‍ ഗ്രാമപഞ്ചായത് പ്രസിഡന്റ് അശ്വതി വിബി വിതരണോദ്ഘാടനം നിര്‍വഹിച്ചു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.എസ്‌ നിജില്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ദിവ്യ സുധീഷ്, പഞ്ചായത്ത് അംഗങ്ങളായ ചിത്ര സുരാജ്, എന്‍.പി. അഭിലാഷ്, സെക്രട്ടറി എം. ശാലിനി, അസിസ്റ്റന്റ് സെക്രട്ടറി സി.വി. ശ്യാമള, വളണ്ടിയര്‍മാരായ ആദര്‍ശ്, സുവേദ്, മുഹമ്മദ് എന്നിവര്‍ സന്നിഹിതരായിരുന്നു. സര്‍ക്കാരില്‍ നിന്ന് ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഓഫീസുകളിലേക്ക് നേരിട്ട് എത്തേണ്ടതില്ലാത്ത രീതിയില്‍ ഒരു സംവിധാനം ക്രമീകരിക്കുകയാണ് ഈ പദ്ധതിയിലൂടെ …

മറ്റത്തൂര്‍ പഞ്ചായത്തിലെ വാതില്‍പ്പടി സേവനം പദ്ധതി വളണ്ടിയേഴ്‌സിനുള്ള ഐഡി കാര്‍ഡുകള്‍ വിതരണം ചെയ്തു. Read More »

aloor rajarshi school

ആളൂര്‍ രാജര്‍ഷി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു.

യുപി, ഹൈസ്‌കൂള്‍ വിഭാഗത്തിനും  ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിനുമായി രണ്ട് പുതിയ ബ്ലോക്കുകളാണ് സ്‌കൂളില്‍ നിര്‍മിക്കുന്നത്. പൂര്‍വവിദ്യാര്‍ഥിയും ഇരിങ്ങാലക്കുട ബിഷപ്പുമായ മാര്‍ പോളി കണ്ണൂക്കാടന്‍ ശിലാസ്ഥാപനം നടത്തി. ശിലാഫലകം അനാച്ഛാദനവും ബിഷപ്പ് നിര്‍വഹിച്ചു. പ്രിന്‍സിപ്പാള്‍ ടി.ജെ. ലെയ്‌സന്‍, മാനേജരും പ്രധാന അധ്യാപികയുമായ  ജൂലിന്‍ ജോസഫ്, പിടിഎ പ്രസിഡന്റ് എം.യു. രാജീവ്, മാനേജ്‌മെന്റ് സെക്രട്ടറി മരിയ ജാസ്മിന്‍ എന്നിവര്‍ പ്രസംഗിച്ചു

mannampetta pookodu road

ഒരു വര്‍ഷം മുന്‍പ് ടാറിംഗ് നടത്തിയ മണ്ണംപേട്ട പൂക്കോട് റോഡ് തകര്‍ന്നു. 

ടാറിംഗ് ഇളകി കുണ്ടും കുഴിയും നിറഞ്ഞ റോഡില്‍ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാത്ത അവസ്ഥയായി. റോഡില്‍ രൂപപ്പെട്ട ഗര്‍ത്തത്തില്‍ വീണ് ഇരുചക്രവാഹന യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുന്നതും പതിവാണ്. ടോറസ് ഉള്‍പ്പടെയുള്ള ഭാരവാഹനങ്ങള്‍ കടന്നുപോകുന്നതാണ് റോഡ് തകരാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. സ്വകാര്യ ബസുകള്‍ ഉള്‍പ്പടെ നിരവധി വാഹനങ്ങളാണ് ഈ റോഡിനെ ആശ്രയിക്കുന്നത്. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകനായ സുരേഷ് ചെമ്മനാടന്‍ പൊതുമരാമത്ത് അധികൃതര്‍ക്ക് പരാതി നല്‍കി.

kudumbasree alagappanagar

അളഗപ്പനഗര്‍ കുടുംബശ്രീയുടെ 25-ാം വാര്‍ഷികാഘോഷങ്ങള്‍ ആമ്പല്ലൂരില്‍ സംഘടിപ്പിച്ചു.

കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. അളഗപ്പനഗര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മുന്‍ സിഡിഎസ് ഭാരവാഹികളെ ആദരിച്ചു. ജില്ലാ പഞ്ചായത്തംഗം വി.എസ്. പ്രിന്‍സ്, പഞ്ചായത്ത് സെക്രട്ടറി പി.ബി. സുഭാഷ്, ഡിഎംസി നിര്‍മ്മല്‍കുമാര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. രാജേശ്വരി, പഞ്ചായത്തംഗങ്ങളായ ഭാഗ്യവതി ചന്ദ്രന്‍, ജോസി ജോണി, ജിജോ ജോണ്‍, പി.കെ. ശേഖരന്‍, ദിനില്‍ പാലപറമ്പില്‍, പി.എസ്. പ്രിജു, ബ്ലോക്ക് അംഗങ്ങളായ കെ.എം. ചന്ദ്രന്‍, ടെസി വില്‍സണ്‍,സിഡിഎസ് ചെയര്‍പേഴ്‌സണ്‍ …

അളഗപ്പനഗര്‍ കുടുംബശ്രീയുടെ 25-ാം വാര്‍ഷികാഘോഷങ്ങള്‍ ആമ്പല്ലൂരില്‍ സംഘടിപ്പിച്ചു. Read More »

kallur west holy mary rosarychurch

കല്ലൂര്‍ വെസ്റ്റ് ഹോളി മേരി റോസറി പള്ളിയില്‍ പരിശുദ്ധ കൊന്തമാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ അന്തോണീസിന്റെയും സംയുക്തതിരുനാളിനും ഇടവകയുടെ 150-ാം വാര്‍ഷികാഘോഷത്തിനും കൊടിയേറി.

തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. വികാരി ഫാ. ജോളി ചിറമല്‍ നേതൃത്വം നല്‍കി. ജനുവരി 25, 26 തീയതികളിലായാണ് തിരുനാള്‍ ആഘോഷിക്കുന്നത്

kattana

മറ്റത്തൂര്‍ പഞ്ചായത്തിലെ പത്തുകുളങ്ങരയില്‍ ജനവാസമേഖലയില്‍ കാട്ടാനകളെത്തിയത് പ്രദേശവാസികളെ ഭീതിയിലാക്കി.

 ചൊവ്വാഴ്ച രാത്രിയിലാണ്  പത്തുകുളങ്ങരയിലെ വീടുകള്‍ക്കു സമീപം കാട്ടാനകളെത്തിയത്. പല്ലിക്കാട്ടില്‍ ഉമ്മര്‍, ചോലക്കല്‍ ബഷീര്‍, കാമ്പ്രാന്‍ സെയ്താലി, കളത്തിങ്ങത്തൊടി കുഞ്ഞുമുഹമ്മദ് എന്നിവരുടെ വീട്ടുമുറ്റത്തും കൃഷിതോട്ടത്തിലുമാണ് നാല് ആനകളടങ്ങിയ കൂട്ടം എത്തി നാശനഷ്ടങ്ങള്‍ വരുത്തിയത്. തെങ്ങ്, വാഴ എന്നീ കാര്‍ഷിക വിളകള്‍ ആനകള്‍ നശിപ്പിച്ചു. വനാതിര്‍ത്തിയില്‍ സ്ഥാപിച്ചിട്ടുള്ള സോളാര്‍വേലി കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തതാണ് ആനകള്‍ ജനവാസ മേഖലയിലേക്ക് എത്തിയതെന്ന്  പഞ്ചായത്ത് അംഗം ലിന്റോ പള്ളിപറമ്പന്‍ പറഞ്ഞു.സോളാര്‍വേലി അറ്റകുറ്റപണി നടത്തി കാര്യക്ഷമമാക്കണമെന്നും താല്‍ക്കാലിക വാച്ചര്‍മാരുടെ ശമ്പളകുടിശിക തീര്‍ത്ത് കാട്ടാനശല്യമുള്ള പ്രദേശങ്ങളില്‍ നിയോഗിക്കണമെന്നും പഞ്ചായത്തംഗം …

മറ്റത്തൂര്‍ പഞ്ചായത്തിലെ പത്തുകുളങ്ങരയില്‍ ജനവാസമേഖലയില്‍ കാട്ടാനകളെത്തിയത് പ്രദേശവാസികളെ ഭീതിയിലാക്കി. Read More »

palakkal pooram

വരന്തരപ്പിള്ളി പാലയ്ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ പൂരമഹോത്സവം ആഘോഷിച്ചു.

പുലര്‍ച്ചെ മുതല്‍ ക്ഷേത്രചടങ്ങുകള്‍ ആരംഭിച്ചു. ക്ഷേത്രം തന്ത്രി സി.കെ. നാരായണന്‍കുട്ടി, ഉപതന്ത്രി ബിജു നാരായണന്‍, മേല്‍ശാന്തി വിനയന്‍ കൊടുങ്ങല്ലൂര്‍ എന്നിവര്‍ ക്ഷേത്ര ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു. കീഴ്ശാന്തിമാരായ സനൂപ്, അനൂപ് എന്നിവര്‍ സഹകാര്‍മ്മിരായി. പന്തീരടിപൂജയ്ക്ക് ശേഷം പഞ്ചവാദ്യ അകമ്പടിയില്‍ എഴുന്നള്ളിപ്പ് നടത്തി. വൈകീട്ട് കരയോഗങ്ങളുടെ പൂരം വരവ് തുടര്‍ന്ന് പാണ്ടിമേള അകമ്പടിയില്‍ എഴുന്നള്ളിപ്പ് നടത്തി. എഴുന്നള്ളിപ്പില്‍ 13 ഗജവീരന്മാര്‍ അണിനിരന്നു.മേളത്തിന് ചെറുശ്ശേരി കുട്ടന്‍ മാരാരും പഞ്ചവാദ്യത്തിന് ചെറുശ്ശേരി ദാസന്‍മാരാരും പ്രാമാണ്യത്വം വഹിച്ചു.  രാത്രി കൊച്ചിന്‍ കൈരളി അവതരിപ്പിക്കുന്ന …

വരന്തരപ്പിള്ളി പാലയ്ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ പൂരമഹോത്സവം ആഘോഷിച്ചു. Read More »