nctv news pudukkad

nctv news logo
nctv news logo

Local News

polima pudukad

40,000 സ്ത്രീകളെ കൃഷിയിലേക്ക് നയിക്കുന്ന പൊലിമ പുതുക്കാട് പദ്ധതിയുടെ ഭാഗമായി മറ്റത്തൂര്‍ പഞ്ചായത്തിലെ മോനൊടിയില്‍ ഇറക്കിയ കൃഷിയുടെ വിളവെടുപ്പ് നടത്തി.

 നന്മ കുടുംബശ്രീ പ്രവര്‍ത്തകര്‍ രാധാ ശശിയുടെ നേതൃത്വത്തില്‍ 90 സെന്റ് സ്ഥലത്ത് കൃഷിയിറക്കിയതിന്റെ വിളവെടുപ്പാണ് നടത്തിയത്. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ഷാന്റോ കൈതാരത്ത് അധ്യക്ഷനായി.  സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സുനിതാ ബാലന്‍, രാധാ ശശി, കൃഷി ഓഫീസര്‍ ഉണ്ണികൃഷ്ണന്‍,  കൂടാതെ നന്മ കുടുംബശ്രീ പ്രവര്‍ത്തകൂടിയായ ഷംനയുടെ നേതൃത്വത്തില്‍ 60 സെന്റ് സ്ഥലത്തെ കൃഷി  പ്രസിഡന്റ് സന്ദര്‍ശിച്ചു

kidsvalley pudukad

പുതുക്കാട് സെന്റ് ആന്റണീസ് എല്‍പി സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച കുട്ടികളുടെ പാര്‍ക്ക് കിഡ്‌സ് വാലി വിദ്യാര്‍ത്ഥികള്‍ക്കായി തുറന്നു നല്‍കി.

പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ. ജോണ്‍സണ്‍ ചാലിശേരി അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ടി.വി. മദനമോഹനന്‍ വിശിഷ്ടാതിഥിയായിരുന്നു. ഫാ. ജോയ് അടമ്പുകുളം, പഞ്ചായത്ത് അംഗങ്ങളായ സെബി കൊടിയന്‍, സി.സി. സോമസുന്ദരന്‍, പ്രിന്‍സിപ്പല്‍ ഗില്‍സ് എ. പല്ലന്‍, ഫാ. ബെന്‍വിന്‍ തട്ടില്‍, സെന്റ് ആന്റണീസ് എച്ച്എസ് ഹെഡ്മാസ്റ്റര്‍ യൂജിന്‍, പി.ജി. ജോണ്‍സണ്‍, പിടിഎ ഭാരവാഹികളായ എസ്. രാഗേഷ്, ഡിനി സുശീല്‍, ഹെഡ്മിസ്ട്രസ് കെ.പി. മിനിമോള്‍, ആന്‍സി ജോസ് എന്നിവര്‍ …

പുതുക്കാട് സെന്റ് ആന്റണീസ് എല്‍പി സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച കുട്ടികളുടെ പാര്‍ക്ക് കിഡ്‌സ് വാലി വിദ്യാര്‍ത്ഥികള്‍ക്കായി തുറന്നു നല്‍കി. Read More »

chackochira anganwady

ദേശീയ വിരവിമുക്ത ദിനത്തോടനുബന്ധിച്ച് ചാക്കോച്ചിറ അങ്കണവാടിയില്‍ വിരക്കെതിരെയുള്ള ഗുളിക വിതരണം ചെയ്തു.

പഞ്ചായത്തംഗം ഷാജു കാളിയേങ്കര ഉദ്ഘാടനം നിര്‍വഹിച്ചു. ആശ വര്‍ക്കര്‍ ലിനി ഷാജു, വര്‍ക്കര്‍ കെ.കെ. അംബിക, ഹെല്‍പര്‍ രാജി എന്നിവര്‍ സന്നിഹിതരായിരുന്നു. 

varadarapilli temple

വരന്തരപ്പിള്ളി പാലയ്ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ പൂരമഹോത്സവം ബുധനാഴ്ച ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ പുതുക്കാട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പൂരത്തോടനുബന്ധിച്ച് ചൊവ്വാഴ്ച വൈകീട്ട് 5.30ന് തെക്കുമുറി ഐക്കരക്കുന്ന് മണിലിക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്നും താലിവരവ് ആരംഭിക്കും. യുവജനസമിതിയും പാലയ്ക്കല്‍ ക്ഷേത്രയോഗവും സംയുക്തമായാണ് താലിവരവ് നടത്തുന്നത്. തുടര്‍ന്ന് പള്ളിവേട്ടക്ക് എഴുന്നള്ളിപ്പ് നടക്കും. ബുധനാഴ്ച പുലര്‍ച്ചെ 4.30 മുതല്‍ ക്ഷേത്രചടങ്ങുകളും രാവിലെ 8 നുള്ള പന്തീരടിപൂജയ്ക്ക് ശേഷം 8.30 മുതല്‍ 11.15 വരെ പഞ്ചവാദ്യ അകമ്പടിയില്‍ എഴുന്നള്ളിപ്പ് നടക്കും. വൈകീട്ട് 3.30 മുതല്‍ 4.15 വരെ കരയോഗങ്ങളുടെ പൂരം വരവ് തുടര്‍ന്ന് 4.30 മുതല്‍ 7 വരെ പാണ്ടിമേള അകമ്പടിയില്‍ …

വരന്തരപ്പിള്ളി പാലയ്ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ പൂരമഹോത്സവം ബുധനാഴ്ച ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ പുതുക്കാട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. Read More »

mannampetta school annualday

മണ്ണംപേട്ട മാതാ ഹൈസ്‌കൂളിന്റെ വാര്‍ഷികവും അദ്ധ്യാപക രക്ഷകര്‍ത്തൃദിനവും യാത്രയയപ്പും സംഘടിപ്പിച്ചു. 

അളഗപ്പനഗര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സന്‍ തയ്യാലക്കല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്തംഗം ഭാഗ്യവതി ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ഫാ. ജോയ് അടമ്പുകുളം, പഞ്ചായത്തംഗം ജിജോ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.

toll plaza vakathon

റോഡ് സുരക്ഷാവാരത്തോടനുബന്ധിച്ച് പാലിയേക്കര ടോള്‍പ്ലാസയില്‍ വാക്കത്തോണ്‍ നടത്തി.

50ഓളം പേര്‍ പങ്കെടുത്തു. ഒല്ലൂര്‍ എസിപി പി.എസ്. സുരേഷ് ഫ്‌ളാഗ്‌ ഓഫ് ചെയ്തു. ജിഐപിഎല്‍ ലീഗര്‍ ഓഫിസര്‍ ആര്‍.എ. ചിതംബരം അധ്യക്ഷനായിരുന്നു. ഡിജിഎം ഓപ്പറേഷന്‍സ് പി. ശങ്കരന്‍, സീനിയര്‍ മാനേജര്‍ ശ്യാംലാല്‍ പാര്‍ഥസാരഥി, പിആര്‍ഒ രാജ്‌ഗോപാല്‍ എന്നിവര്‍ നേതൃത്വം നല്‍കി. /

vendoor church

വെണ്ടോര്‍ സെന്റ് മേരീസ് പള്ളിയില്‍ തിരുനാള്‍ ആഘോഷിച്ചു.

ഞായറാഴ്ച രാവിലെ 10ന് ആഘോഷമായ പൊന്തിഫിക്കല്‍ തിരുനാള്‍ പാട്ടു കുര്‍ബാനക്ക് ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫി മഞ്ഞളി മുഖ്യകാര്‍മ്മികനായി. ഫാ. ലിജോ ചിറ്റിലപ്പിള്ളി തിരുനാള്‍ സന്ദേശം നല്‍കി. വൈകീട്ട് നടന്ന പ്രദക്ഷിണത്തില്‍ നിരവധിപേര്‍ പങ്കെടുത്തു. ശനിയാഴ്ച രാത്രി അമ്പെഴുന്നള്ളിപ്പ് സമാപനത്തിനും ധാരാളംപേര്‍ എത്തിയിരുന്നു.

pookodu temple

പൂക്കോട് ഭഗവതിക്കാവ് ക്ഷേത്രത്തില്‍ താലപ്പൊലി ഉത്സവം ആഘോഷിച്ചു.

ശീവേലി എഴുന്നള്ളിപ്പിന് കേളത്ത് സുന്ദരന്‍ മാരാരുടെ നേതൃത്വത്തിലുള്ള മേളം അകമ്പടിയായി. ഉച്ചക്ക് വിവധി ദേശക്കാരുടെ കാവടിയാട്ടവും വൈകീട്ട് ഗാനമേളയും ഉണ്ടായിരുന്നു. പുലര്‍ച്ചെയാണ് താലപൊലി എഴുന്നള്ളിപ്പ്. ആഘോഷങ്ങള്‍ക്ക് ഭാരവാഹികളായ ദിവാകരന്‍ കൊല്ലേരി, മോഹനന്‍ കീളത്ത്, ശങ്കരന്‍കുട്ടി കൊല്ലേരി, ശ്രീകുമാര്‍ കൊല്ലേരി, രാമദാസ് കൊല്ലേരി, അനൂപ് കുമാര്‍ കുന്നത്ത്, അനില്‍കുമാര്‍ തെക്കൂട്ട് എന്നിവര്‍ നേതൃത്വം നല്‍കി.

challenge football academy

കൊടകര ചലഞ്ച് ഫുട്ബോള്‍ അക്കാദമിയുടെ പത്താം വാര്‍ഷികം ആഘോഷിച്ചു.

ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് ഉദ്ഘാടനം ചെയ്തു. കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം സരിത രാജേഷ്്, ഗവ. ബോയ്സ് ഹൈസ്‌കൂള്‍ പ്രധാന അധ്യാപകന്‍ ജോബിന്‍ എം. തോമസ്, പ്രിന്‍സിപ്പാള്‍ ടി.വി.ഗോപി, കായിക അധ്യാപകന്‍ സജി ജോര്‍ജ്, ടി.ബാലകൃഷ്ണമേനോന്‍,വി.പി.സുധീഷ് , സുജിത്ത് എന്നിവര്‍ സംസാരിച്ചു. കായിക താരങ്ങളെ അനുമോദിക്കല്‍, പ്രദര്‍ശന മല്‍സരം, ജഴ്സി, ഫുട്ബോള്‍ വിതരണം എന്നിവയുമുണ്ടായി.

st. antonys school, pudukad

പുതുക്കാട് സെന്റ് ആന്റണീസ് വിദ്യാലയത്തിന്റെ 105-ാം വാര്‍ഷികവും ഹയര്‍ സെക്കന്‍ഡറിയുടെ സില്‍വര്‍ ജൂബിലിയും ആഘോഷിച്ചു.

ടി.എന്‍. പ്രതാപന്‍ എംപി ഉദ്ഘാടനം ചെയ്തു. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ മുഖ്യാതിഥിയായിരുന്നു. ചടങ്ങില്‍ ഈ വര്‍ഷം സര്‍വീസില്‍ നിന്നും വിരമിക്കുന്ന കെ.എ. റീസണ് യാത്രയയപ്പ് നല്‍കി. ഫാ. ജോയ് അടമ്പുകുളം ഫോട്ടോ അനാച്ഛാദനം നടത്തി. പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ്, ജില്ലാ പഞ്ചായത്തംഗം സരിത രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അല്‍ജോ പുളിക്കന്‍, പഞ്ചായത്തംഗം സെബി കൊടിയന്‍, പുതുക്കാട് സെന്റ് ആന്റണീസ് പള്ളി ട്രസ്റ്റി സി.കെ. ജോസഫ്, ജനറല്‍ …

പുതുക്കാട് സെന്റ് ആന്റണീസ് വിദ്യാലയത്തിന്റെ 105-ാം വാര്‍ഷികവും ഹയര്‍ സെക്കന്‍ഡറിയുടെ സില്‍വര്‍ ജൂബിലിയും ആഘോഷിച്ചു. Read More »

safalam 2023

കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ബ്ലോക്ക് പരിധിയിലെ വിവിധ പഞ്ചായത്തുകളിലെ ഭിന്നശേഷി കുട്ടികളുടെ കലാകായിക മേള പുതുക്കാട് സംഘടിപ്പിച്ചു.

സഫലം 2023 എന്ന പേരില്‍ നടന്ന പരിപാടി കെ.കെ. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.  കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ നമ്പാടന്‍, ജില്ലാ പഞ്ചായംഗം സരിത രാജേഷ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍, കൊടകര ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അല്‍ജോ പുളിക്കന്‍, ടെസി ഫ്രാന്‍സിസ്, സജിത രാജീവന്‍, പോള്‍സണ്‍ തെക്കുംപീടിക, വി.കെ. മുകുന്ദന്‍, മിനി ഡെന്നി പനോക്കാരന്‍, ഇ.കെ. സദാശിവന്‍, കെ.എം. ചന്ദ്രന്‍, ടി.കെ. അസൈയിന്‍, …

കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ബ്ലോക്ക് പരിധിയിലെ വിവിധ പഞ്ചായത്തുകളിലെ ഭിന്നശേഷി കുട്ടികളുടെ കലാകായിക മേള പുതുക്കാട് സംഘടിപ്പിച്ചു. Read More »

fogging pudukad market

എന്‍സിടിവി ഇംപാക്ട്. പുതുക്കാട് അങ്ങാടിയിലെ കാനകളില്‍ മലിനജലം കെട്ടിക്കിടക്കുന്നത് മൂലമുള്ള കൊതുക് ശല്യത്തിന് താല്‍ക്കാലിക പരിഹാരമായി.

പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തില്‍ സ്ഥലത്ത് ഫോംഗിങ് നടത്തി. കഴിഞ്ഞ ദിവസം മാലിന്യപ്രശ്‌നമൂലം കൊതുകുശല്യം രൂക്ഷമായെന്ന് ചൂണ്ടിക്കാട്ടി എന്‍സിടിവി വാര്‍ത്താനല്‍കിയിരുന്നു. പകല്‍ ഈച്ചശല്യവും വൈകുന്നേരം കൊതുകുശല്യവും കാരണം കട അടക്കേണ്ട ഗതികേടിലായ വ്യാപാരികളുടെ അവസ്ഥയും വാര്‍ത്തയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.  പുതുക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ്, വികസന സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ സെബി കൊടിയന്‍, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരായ സുമല്‍, നിമ്മി രാജന്‍,  മനീഷ എന്നിവര്‍ സ്ഥലത്ത് എത്തിയിരുന്നു.

pallikkatu road

 മുരിക്കുങ്ങല്‍ പത്തുകുളങ്ങര കോണ്‍ക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കിയ പല്ലിക്കാട്ട് റോഡ് ഗതാഗതത്തിനായി തുറന്നു നല്‍കി.

പ്രദേശത്തെ മുതിര്‍ന്ന പൗരന്മാരായ ഉണ്ണീന്‍ പല്ലിക്കാട്ടില്‍, ഏന്തു പല്ലിക്കാട്ടില്‍, പഞ്ചായത്തംഗം ലിന്റോ പള്ളിപറമ്പനും ചേര്‍ന്ന് റോഡ് ഉദ്ഘാടനം ചെയ്തു. മാട്ടുമ്മല്‍ മുഹമ്മദ്,പല്ലിക്കാട്ടില്‍ മുഹമ്മദ്, അരിമ്പത്തൊടി മുഹമ്മദ്, പുതിയവീട്ടില്‍ ഷമീര്‍, അമ്പാടി മുസ്തഫ, വട്ടത്തൊടി മുഹമ്മദ്, പല്ലിക്കാട്ടില്‍ ഹംസകുട്ടി, ചീനിക്കല്‍ റഫീക്ക്, കല്ലായി റസാക്ക് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 100% കെട്ടിട നികുതി വാര്‍ഡിലെ ജനങ്ങള്‍ അടച്ചാല്‍ വാര്‍ഡിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണ സമിതി പ്രഖ്യാപിച്ചിരുന്ന സമ്മാനതുക ലഭിച്ചത് ഉപയോഗിച്ചാണ് റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

dron

മുരിയാട് പഞ്ചായത്തിലെ പുല്ലൂര്‍ പൊതുമ്പുചിറ പാടശേഖരത്തില്‍ കര്‍ഷകര്‍ ഡ്രോണ്‍ ഉപയോഗിച്ച് വളപ്രയോഗം നടത്തി.

 പൊതുമ്പു ചിറയോട് ചേര്‍ന്ന് കിടക്കുന്ന 25 ഏക്കറോളം വരുന്ന നെല്‍ വയലിലാണ് കര്‍ഷകര്‍ ഡ്രോണ്‍ ഉപയോഗിച്ച് വള മരുന്ന് പ്രയോഗം നടത്തിയത്. ഒരു ഏക്കറില്‍ വളപ്രയോഗം നടത്തുന്നതിന്  4 മിനിറ്റ് സമയം മാത്രമാണ് എടുത്തത്. സമയ ലാഭം, കൃത്യാനുപാതം, നെല്ലിന്റെ സംരക്ഷണം, വളത്തിന്റെ പ്രയോഗത്തിലെ കൃത്യതാ, കുറഞ്ഞ തോതില്‍ മരുന്നിന്റെ ഉപയോഗം എന്നിവ ഡ്രോണ്‍ ഉപയോഗത്തിലൂടെ സാധ്യമാകുമെന്ന് കര്‍ഷകര്‍ അഭിപ്രായപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി, പഞ്ചായത്തംഗം സേവ്യര്‍ ആളൂര്‍ക്കാരന്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥരായ നിഖിത, …

മുരിയാട് പഞ്ചായത്തിലെ പുല്ലൂര്‍ പൊതുമ്പുചിറ പാടശേഖരത്തില്‍ കര്‍ഷകര്‍ ഡ്രോണ്‍ ഉപയോഗിച്ച് വളപ്രയോഗം നടത്തി. Read More »

pachathenga sambaranam

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്, കേരഫെഡ്, വിഎഫ്പിസികെ, വരന്തരപ്പിള്ളി സ്വാശ്രയ കര്‍ഷക സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പച്ചത്തേങ്ങ സംഭരണ പദ്ധതി ആരംഭിച്ചു.

 വരന്തരപ്പിള്ളിയില്‍ നടന്ന ചടങ്ങ് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി വരന്തരപ്പിള്ളി പഞ്ചായത്തിലെ രണ്ട് കേരകര്‍ഷകരില്‍ നിന്നും 50 കിലോ പച്ചത്തേങ്ങ സംഭരിച്ചു. വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗങ്ങളായ വി.എസ്. പ്രിന്‍സ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ജി. അശോകന്‍, വിഎഫ്പിസികെ ജില്ലാ മാനേജര്‍ എ.എ. അംജ എന്നിവര്‍ മുഖ്യാതിഥികളായി. കൃഷി വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ സ്വപ്ന എസ്. നായര്‍ പദ്ധതി വിശദീകരണം നടത്തി. സംസ്ഥാനത്ത് പച്ചത്തേങ്ങയടെയും …

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്, കേരഫെഡ്, വിഎഫ്പിസികെ, വരന്തരപ്പിള്ളി സ്വാശ്രയ കര്‍ഷക സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പച്ചത്തേങ്ങ സംഭരണ പദ്ധതി ആരംഭിച്ചു. Read More »

arrest varandarapilly

ഇസ്രായേലിലേക്ക് സന്ദര്‍ശക വിസയും ജോലിയും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ പലരില്‍ നിന്നായി തട്ടിയെടുത്ത കേസില്‍ യുവാവിനെ വരന്തരപ്പിള്ളി പൊലീസ് അറസ്റ്റുചെയ്തു. 

അടൂരില്‍ നേച്ചര്‍ ഓഫ് പാരഡൈസ് എന്ന പേരില്‍ ട്രാവല്‍ ഏജന്‍സി നടത്തുന്ന അടൂര്‍, പാറക്കൂട്ടം പെരിങ്ങനാട് വില്ലേജില്‍ അമ്പനാട്ടു വീട്ടില്‍ 42 വയസ്സുള്ള സൈമണ്‍ ആണ് പണം തട്ടിച്ചതിന് പോലിസ് പിടിയിലായത്. വരന്തരപ്പിള്ളിയില്‍ അഞ്ച് പേരില്‍ നിന്നായി 15.50 ലക്ഷം രൂപ തട്ടിയെടുത്ത പരാതിയില്‍ ആണ് ഇയാളെ വരന്തരപ്പിള്ളി പോലിസ് പിടുകൂടിയത്. ഇസ്രായേലിലേക്ക് വ്യാജ വിമാന ടിക്കറ്റ് കാണിച്ചും 45 ദിവസത്തെ വിസ വാഗ്ദാനം ചെയ്തുമാണ് സൈമണ്‍ ആളുകളെ വിശ്വസിപ്പിച്ചിരുന്നതെന്ന് സിഐ എസ്. ജയകൃഷ്ണന്‍ പറഞ്ഞു. പത്ര …

ഇസ്രായേലിലേക്ക് സന്ദര്‍ശക വിസയും ജോലിയും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ പലരില്‍ നിന്നായി തട്ടിയെടുത്ത കേസില്‍ യുവാവിനെ വരന്തരപ്പിള്ളി പൊലീസ് അറസ്റ്റുചെയ്തു.  Read More »

bkmu

കേരള കര്‍ഷക തൊഴിലാളി ഫെഡറേഷന്റെ അളഗപ്പ ഈസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓലമെടയല്‍ മത്സരവും കര്‍ഷക തൊഴിലാളി ആദരവും മണ്ണംപേട്ടയില്‍ സംഘടിപ്പിച്ചു.

സിപിഐ ജില്ലാ എക്‌സിക്യുട്ടീവംഗം ടി. പ്രദീപ്കുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സിപിഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വി.കെ. അനീഷ് അധ്യക്ഷത വഹിച്ചു. വി.എസ്. പ്രിന്‍സ്, വി.കെ. വിനീത്, ജയന്തി സുരേന്ദ്രന്‍, രജനി കരുണാകരന്‍, വി.ആര്‍. രാജന്‍, വി.കെ. കരുണാകരന്‍, എന്‍.ആര്‍. വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു. ഈ മാസം 21,22 തീയതികളിലായി ആമ്പല്ലൂരില്‍ നടക്കുന്ന ജില്ലാ സമ്മേളനത്തിന് മുന്നോടിയായാണ് പരിപാടി സംഘടിപ്പിച്ചത്.

kallur church

കല്ലൂര്‍ കിഴക്കെ പള്ളിയില്‍ വി. സെബസ്ത്യാനോസിന്റെ അമ്പുതിരുനാള്‍ ആഘോഷിച്ചു. 

രാവിലെ നടന്ന ദിവ്യബലിക്ക് ഫാ. സിനോജ് നീലങ്കാവില്‍ കാര്‍മ്മികത്വം വഹിച്ചു. ഫാ. റോയ് വേളാകൊമ്പില്‍ സന്ദേശം നല്‍കി. ഉച്ചതിരിഞ്ഞ് നടന്ന കുര്‍ബ്ബാനയ്ക്ക് ഫാ. ബാസ്റ്റിന്‍ പുന്നോലിപറമ്പില്‍ കാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് നടന്ന തിരുനാള്‍ പ്രദക്ഷിണത്തില്‍ നൂറുക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. വികാരി ഫാ. വര്‍ഗീസ് തരകന്‍, സഹവികാരി ഫാ. ഗോഡ് വിന്‍ എടക്കളത്തൂര്‍, ഭാരവാഹികളായ ജോഷി കളപ്പുര, തോമസ് തോട്ടുപുറത്ത്, ലിജോ പാറേക്കാട്ടില്‍, പോള്‍സണ്‍ പൂക്കോടന്‍, സജി പനോക്കാരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

kananatupadam school

കന്നാറ്റുപാടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒരു കോടി രൂപ ചിലവഴിച്ച് നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വി. ശിവന്‍കുട്ടി ഓണ്‍ലൈന്‍ വഴി നിര്‍വ്വഹിച്ചു.

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഫലകം അനാച്ഛാദനം ചെയ്തു. സ്‌കൂളില്‍ പുതിയതായി നിര്‍മ്മിച്ച ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.വി. വല്ലഭന്‍ നിര്‍വ്വഹിച്ചു.  നിലവിലുളള കെട്ടിടത്തിനോട് ചേര്‍ന്ന് പോര്‍ച്ചും മുകളില്‍ രണ്ട് നിലകള്‍ ആയാണ് നിര്‍മ്മാണം. ഒന്നാം നിലയില്‍ രണ്ട് ക്ലാസ്സ് റൂമുകളും സ്റ്റാഫ് റൂമും, വരാന്തയും രണ്ടാം നിലയില്‍ മൂന്ന് ക്ലാസ്സ് റൂമുകള്‍, വരാന്ത, സ്‌റ്റെയര്‍ റൂം എന്നീ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.  ജില്ലാ പഞ്ചായത്തിന്റെ 2020-21 സ്‌കൂള്‍ …

കന്നാറ്റുപാടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒരു കോടി രൂപ ചിലവഴിച്ച് നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വി. ശിവന്‍കുട്ടി ഓണ്‍ലൈന്‍ വഴി നിര്‍വ്വഹിച്ചു. Read More »

harithasena

കൊടകര ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഹരിത കര്‍മ്മ സേന അംഗങ്ങളുടെ സംഗമം സംഘടിപ്പിച്ചു. 

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ സംഗമം ഉദ്ഘാടനം ചെയ്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ അജിത സുധാകരന്‍, സൈമണ്‍ നമ്പാടന്‍, ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷീല മനോരന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പോള്‍സണ്‍ തെക്കുംപീടിക, സഹദേവന്‍, സതി സുധീര്‍ എന്നിവര്‍ പ്രസംഗിച്ചു.