nctv news pudukkad

തൃക്കൂര്‍ എല്‍പി സ്‌കൂള്‍ മറ്റൊരു മികവിന്റെ കേന്ദ്രം കൂടിയാകുന്നു

TRIKUR SCHOOL

ഒരു കോടി രൂപ ചിലവില്‍ 5 ക്ലാസ്സ് മുറികള്‍ അടങ്ങുന്ന പുതിയ കെട്ടിടത്തിന്റെ നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിനായി കെ.കെ രാമചന്ദ്രന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ഏപ്രില്‍ അവസാനത്തോടെ നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ എംഎല്‍എ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ബാക്കി വരുന്ന ക്ലാസ്സ് മുറികള്‍ക്കും ഓഫീസ് റൂം, ഗാര്‍ഡന്‍, ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്നിവക്കായി എംഎല്‍എയുടെ ആസ്തി വികസനം ഫണ്ടില്‍ നിന്നും പൈസ വകയിരുത്താമെന്ന് എംഎല്‍എ യോഗത്തില്‍ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *