nctv news pudukkad

nctv news logo
nctv news logo

Local News

yoga class pudukad

ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് പ്രോജക്ടിന്റെ ഭാഗമായി ചെങ്ങാലൂര്‍ ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ കുട്ടികള്‍ക്കായ് യോഗ ക്ലാസ് ആരംഭിച്ചു

ക്ലാസ്സിന്റെ ഉദ്ഘാടനം പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ടീന തോബി അദ്ധ്യക്ഷയായിരുന്നു. പഞ്ചായത്തംഗങ്ങളായ ഷാജു കാളിയേങ്കര, രശ്മി ശ്രീഷോബ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. മഞ്ജു ജോണ്‍, പരിശീലകന്‍ ടി.യു. രജീഷ്, സി.ആര്‍. രമിത എന്നിവര്‍ പ്രസംഗിച്ചു.

ombathungal temple kavadi

കേരള കാശി എന്നറിയപ്പെടുന്ന മറ്റത്തൂര്‍ പഞ്ചായത്തിലെ ഒമ്പതുങ്ങല്‍ സുബ്രഹ്മണ്യ സമാജം ശ്രീ കൈലാസ ശിവക്ഷേത്രത്തില്‍ കാവടി മഹോത്സവം ആഘോഷിച്ചു

മേളത്തിന്റെ അകമ്പടിയില്‍ പീലിക്കാവടികളും കണ്ണിന് കുളിര്‍മ്മയേകുന്ന പൂക്കാവടികളും വിസ്മയം തീര്‍ത്തു. വൈകീട്ട് മൂന്നുമുറി പള്ളി ജംഗ്ഷനില്‍ നിന്നും ആരംഭിക്കുന്ന സന്ധ്യാ വിസ്മയ കാഴ്ചയില്‍ തെയ്യം, തിറ, ശിങ്കാരിമേളം, ബട്ടര്‍ഫ്‌ളൈ ഡാന്‍സ്, തമ്പോലം എന്നിവയും വിവിധ സെറ്റുകളുടെ കാവടി വരവും ഉണ്ടായിരുന്നു. തെക്കുംമുറി യുവജന സംഘം, അമ്പലനട സെറ്റ്, ശ്രീ മുരുക സെറ്റ്, കുഞ്ഞാലി പാറ സെറ്റ് യുവജൈതന്യ, വേല്‍മുരുക, ശാന്തിനഗര്‍ സെറ്റ് എന്നീ കാവടി സെറ്റുകളാണ് അണിനിരന്നത്. ക്ഷേത്രം തന്ത്രി കാരുമാത്ര വിജയന്‍, മേല്‍ശാന്തി കുട്ടന്‍, മുഖ്യ …

കേരള കാശി എന്നറിയപ്പെടുന്ന മറ്റത്തൂര്‍ പഞ്ചായത്തിലെ ഒമ്പതുങ്ങല്‍ സുബ്രഹ്മണ്യ സമാജം ശ്രീ കൈലാസ ശിവക്ഷേത്രത്തില്‍ കാവടി മഹോത്സവം ആഘോഷിച്ചു Read More »

poovalithodu

മറ്റത്തൂര്‍ പഞ്ചായത്തില്‍ വേനല്‍ക്കാലമായാല്‍ വറ്റിവരണ്ടുപോകുന്ന പൂവാലിത്തോട്ടില്‍ ജലവിതാനം നിലനിര്‍ത്തി മേഖലയിലെ ജലക്ഷാമത്തിന് പരിഹാരം കാണാന്‍ പുതിയ പദ്ധതി നടപ്പാക്കണമെന്ന് ആവശ്യമുയരുന്നു

കുറുമാലിപുഴയില്‍ നിന്ന് വെള്ളം പമ്പുചെയ്ത് പൂവാലിതോടിന്റെ ഉത്ഭവ സ്ഥാനത്ത് എത്തിച്ചാല്‍ തോട്ടില്‍ ജലസമൃദ്ധി ഉറപ്പു വരുത്താനാകുമെന്നാണ് നിര്‍ദ്ദേശമുയരുന്നത്. മലയോര പഞ്ചായത്തായ മറ്റത്തൂരിന്റെ പച്ചപ്പുനിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത്  വെള്ളിക്കുളം വലിയ തോടാണ്്. കോടശേരി പഞ്ചായത്തില്‍ നിന്ന് ഉല്‍ഭവിച്ച് മറ്റത്തൂര്‍ പഞ്ചായത്തിലൂടെ കിലോമീറ്ററുകള്‍ ഒഴുകി വാസുപുരത്ത് വെച്ച് കുറുമാലിപുഴയില്‍ ചേരുന്ന ഈ വലിയ തോടിന്റെ പ്രധാന കൈവഴിയാണ് പൂവാലി തോട്. ഇഞ്ചക്കുണ്ട് മേഖലയില്‍ നിന്ന് ഒഴുകിയെത്തുന്ന പൂവാലിതോട്  മുരുക്കുങ്ങല്‍, കിഴക്ക കോടാലി എന്നിവിടങ്ങളിലൂടെ കടന്നാണ് മാങ്കുറ്റിപ്പാടത്ത് വെച്ച് വെള്ളിക്കുളം വലിയ …

മറ്റത്തൂര്‍ പഞ്ചായത്തില്‍ വേനല്‍ക്കാലമായാല്‍ വറ്റിവരണ്ടുപോകുന്ന പൂവാലിത്തോട്ടില്‍ ജലവിതാനം നിലനിര്‍ത്തി മേഖലയിലെ ജലക്ഷാമത്തിന് പരിഹാരം കാണാന്‍ പുതിയ പദ്ധതി നടപ്പാക്കണമെന്ന് ആവശ്യമുയരുന്നു Read More »

nctv pudukad

ചാലക്കുടി പ്രസ് ഫോറം ഏര്‍പ്പെടുത്തിയ മികച്ച ജില്ലാ ദൃശ്യമാധ്യമ പുരസ്‌കാരം എന്‍സിടിവി റിപ്പോര്‍ട്ടര്‍ ബൈജു ദേവസി ഏറ്റുവാങ്ങി

‘മിന്നുന്ന വിജയം നേടിയ ആതിര അന്തിയുറങ്ങുന്നത് അയല്‍വീടുകളില്‍’ എന്ന വാര്‍ത്തയിലൂടെ പുതുക്കാട് എന്‍സിടിവിയിലെ ബൈജു ദേവസി പൗലോസ് താക്കോല്‍ക്കാരന്‍ സ്മാരക ജില്ലാ ദൃശ്യമാധ്യമ പുരസ്‌കാരത്തിന് അര്‍ഹനായത്. പ്രണാമം 2023  എന്ന പേരില്‍ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം സനീഷ് കുമാര്‍ ജോസഫ് എംഎല്‍എ നിര്‍വഹിച്ചു. പ്രസ് ഫോറം പ്രസിഡന്റ് ഷാലി മുരിങ്ങൂര്‍ അധ്യക്ഷത വഹിച്ചു. കെ.ബി. ബിനേഷ്, രമേഷ്‌കുമാര്‍ കുഴിക്കാട്ടില്‍, ചാലക്കുടി പ്രസ് ഫോറം രക്ഷാധികാരി എന്‍.ആര്‍. സരിത, ചാലക്കുടി നഗരസഭാധ്യക്ഷന്‍ എബി ജോര്‍ജ്ജ്, ചാലക്കുടി പ്രസ് ഫോറം …

ചാലക്കുടി പ്രസ് ഫോറം ഏര്‍പ്പെടുത്തിയ മികച്ച ജില്ലാ ദൃശ്യമാധ്യമ പുരസ്‌കാരം എന്‍സിടിവി റിപ്പോര്‍ട്ടര്‍ ബൈജു ദേവസി ഏറ്റുവാങ്ങി Read More »

alathur alps

ആലത്തൂര്‍ എഎല്‍പി സ്‌കൂളില്‍ കേരളത്തില്‍ ആദ്യമായി കമാന്‍ഡോ കിഡ്‌സ് പ്രവര്‍ത്തനം ആരംഭിച്ചു 

ആദ്യ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് സല്യൂട്ട് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ സ്വീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന്‍, ബ്ലോക്ക് അംഗം കവിത സുനില്‍, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി, ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. ജോജോ, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.എം. പുഷ്പാകരന്‍, പഞ്ചായത്തംഗങ്ങളായ ടി.കെ. സതീശന്‍, എ. രാജീവ്, രതി ഗോപി, എഇഒ എം.സി. നിഷ, മാനേജര്‍ ടി. രമേഷ്‌കുമാര്‍, പ്രധാന അധ്യാപകന്‍ …

ആലത്തൂര്‍ എഎല്‍പി സ്‌കൂളില്‍ കേരളത്തില്‍ ആദ്യമായി കമാന്‍ഡോ കിഡ്‌സ് പ്രവര്‍ത്തനം ആരംഭിച്ചു  Read More »

parapukara panchayath

പറപ്പൂക്കര ഗ്രാമപഞ്ചായത്തിന്റെ ഒരേക്കറിലെ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് കെ.കെ രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു

പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍, പഞ്ചായത്ത് സെക്രട്ടറി, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. 

udf pudukad

സംസ്ഥാന സര്‍ക്കാര്‍ നികുതി കൊള്ള നടത്തുന്നുവെന്നാരോപിച്ച് യുഡിഎഫ് പുതുക്കാട് നിയോജക മണ്ഡലം കമ്മിറ്റി ആമ്പല്ലൂരില്‍ കരിദിനാചരണം നടത്തി

കെപിസിസി അംഗം എം.കെ. അബ്ദുള്‍ സലാം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയര്‍മാന്‍ കെ.എല്‍. ജോസ് അദ്ധ്യക്ഷനായിരുന്നു. കണ്‍വീനര്‍ സോമന്‍ മുത്രത്തിക്കര, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാരായ കെ.എം. ബാബുരാജ്, ഡേവീസ് അക്കര, ഡിസിസി ഭാരവാഹികളായ കെ. ഗോപാലകൃഷ്ണന്‍, കല്ലൂര്‍ ബാബു, മണ്ഡലം പ്രസിഡന്റുമാരായ ഷാജു കാളിയേങ്കര, ജിമ്മി മഞ്ഞളി, പി. രാമന്‍കുട്ടി, കെ.എസ്. കൃഷ്ണന്‍കുട്ടി, കെ. ശ്രീകുമാര്‍, ഷാഫി, കെ.ജെ. ജോജു, പ്രിന്‍സന്‍ തയ്യാലക്കല്‍, പീറ്റര്‍, സുരേന്ദ്രന്‍, അരുണ്‍ എന്നിവര്‍ പ്രസംഗിച്ചു.

tech-expo-mupliyam.

മുപ്ലിയം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ‘റോബോ ടെക് എക്‌സ്‌പോ 2023’ പ്രദര്‍ശനം കൗതുകമായി 

വിനോദത്തിലൂടെ കുട്ടികള്‍ക്ക് വിജ്ഞാനവും പകരുക എന്ന ലക്ഷ്യത്തോടെയാണ് ടിങ്കറിങ് ലാബിന്റെ നേതൃത്വത്തില്‍ പ്രദര്‍ശനമൊരുങ്ങിയത്. സ്‌കൂള്‍ പഠനോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ അതിനൂതന സാങ്കേതിക വിദ്യയുടെ വിവിധ വശങ്ങള്‍ പ്രയോജനപ്പെടുത്തി. ആളുകളെ അഭിവാദ്യം ചെയ്യാനും സംസാരിക്കാനും കുട്ടികളോടൊത്തു കളിക്കാനും കൂടുന്ന എക്കോ റോബോര്‍ട്ടായിരുന്നു മേളയിലെ താരമായത്. പ്ലാസ്റ്റിക്ക് ബോട്ടില്‍ റിസര്‍വ് വെന്‍ഡിങ് മെഷീന്‍, മാലിന്യമടക്കമുള്ള നിര്‍മാര്‍ജ്ജനം ചെയ്യുന്നതിനുള്ള മെഷീനുകള്‍, ഊര്‍ജ്ജസംരക്ഷണത്തിനായുള്ള സോളാര്‍ ട്രാക്കര്‍, വാനനിരീക്ഷണത്തിനായി ടെലിസ്‌കോപ്പ്, അന്തരീക്ഷവായു മലിനമായാല്‍ മുന്നറിയിപ്പു നല്‍കുന്ന യന്ത്രം, പ്രകൃതി ദുരന്തങ്ങള്‍ വന്നാല്‍ മണ്ണിനടിയില്‍പ്പെട്ട …

മുപ്ലിയം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ‘റോബോ ടെക് എക്‌സ്‌പോ 2023’ പ്രദര്‍ശനം കൗതുകമായി  Read More »

POLIMA PUDUKAD

പൊലിമ പുതുക്കാട് പദ്ധതിയുടെ ഭാഗമായി കദളിവാഴ, ഔഷധ സസ്യകൃഷി ആരംഭിക്കുമെന്ന് കെ.കെ.രാമചന്ദ്രന്‍ എംഎല്‍എ അറിയിച്ചു

പൊലിമ പുതുക്കാട് പദ്ധതിയുടെ അവലോകന യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി.എസ്. പ്രിന്‍സ്, സരിത രാജേഷ്, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. എസ്. സ്വപ്ന, കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ എസ്.സി. നിര്‍മ്മല്‍, ബിഡിഒ പി.ആര്‍. അജയ്‌ഘോഷ്, മറ്റത്തൂര്‍ ലേബര്‍ സൊസൈറ്റി സെക്രട്ടറി കെ.പി. പ്രശാന്ത്, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു. …

പൊലിമ പുതുക്കാട് പദ്ധതിയുടെ ഭാഗമായി കദളിവാഴ, ഔഷധ സസ്യകൃഷി ആരംഭിക്കുമെന്ന് കെ.കെ.രാമചന്ദ്രന്‍ എംഎല്‍എ അറിയിച്ചു Read More »

harithakarma sena pkd

വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തില്‍ ഹരിത കര്‍മസേനക്ക് മാലിന്യ നീക്കത്തിനായി ഇനി ഇലക്ട്രിക് ഓട്ടോകള്‍

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഹരിത കര്‍മ്മ സേനയ്ക്ക് ഇലക്ട്രിക് ഓട്ടോകള്‍ കൈമാറി. ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ നിന്നും 5 ലക്ഷത്തി അമ്പതിനായിരം രൂപയാണ് ഇലക്ട്രിക് ഓട്ടോകള്‍ക്കായി ചെലവഴിച്ചത്. മിനി എംസിഎഫില്‍ നിന്നും പഞ്ചായത്തിന്റെ എംസിഎഫിലേക്കുള്ള മാലിന്യനീക്കമാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ഇതിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത രണ്ടു ഇലക്ട്രിക് ഓട്ടോകളാണ് കൈമാറിയത്. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍ അധ്യക്ഷയായിരുന്നു. വൈസ് പ്രസിഡന്റ് ടി.ജി. അശോകന്‍, പഞ്ചായത്ത് സെക്രട്ടറി പി.എസ്. ഫ്രാന്‍സിസ്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ …

വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തില്‍ ഹരിത കര്‍മസേനക്ക് മാലിന്യ നീക്കത്തിനായി ഇനി ഇലക്ട്രിക് ഓട്ടോകള്‍ Read More »

ombathungal road

മുഖ്യമന്ത്രിയുടെ പ്രാദേശിക റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 25 ലക്ഷം രൂപ ചിലവില്‍ നവീകരിച്ച കോടാലി ഒമ്പതുങ്ങല്‍ റോഡ് നാടിന് സമര്‍പ്പിച്ചു

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി  വിബി അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സജിത സജീവന്‍, മറ്റു ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, എല്‍എസ്ജിഡി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഒരു കിലോമീറ്റര്‍ നീളത്തിലും മൂന്നു മീറ്റര്‍ വീതിയിലും ആണ് ടാറിങ് പ്രവര്‍ത്തികള്‍ നടത്തിയിട്ടുള്ളത്.

pudukad school

പുതുക്കാട് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠനോത്സവം സംഘടിപ്പിച്ചു

ജില്ലാപഞ്ചായത്ത് അംഗം സരിത രാജേഷ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ഐ.എസ്. ഷാജു അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പാഠപുസ്തകം, യൂണിഫോം എന്നിവയും സമ്മാനങ്ങളുടെ വിതരണവും നടത്തി. ഹെഡ്മിസ്ട്രസ് നിഷ, മധുരം മലയാളം മദിരാശിമുറ്റം ട്രഷറര്‍ ജോജി, ബിആര്‍സി പ്രതിനിധി നിഷ, സീനിയര്‍ അദ്ധ്യാപിക കെ.എസ്. പുഷ്‌കല എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങോടനുബന്ധിച്ച് വിദ്യാര്‍ത്ഥികളുടെ പഠനസാമഗ്രികളുടെ പ്രദര്‍ശനവും പ്രവര്‍ത്തനങ്ങളുടെ അവതരണവും ഉണ്ടായിരുന്നു.

kappa arrest

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയെ കാപ്പ നിയമ പ്രകാരം നാടുകടത്തി

പച്ചളിപ്പുറം സ്വദേശി അറയ്ക്കല്‍ വീട്ടില്‍ 27 വയസുള്ള വിശാഖിനെയാണ് പുതുക്കാട് പോലീസ് നാടുകടത്തിയത്. സ്‌റ്റേഷനിലെ റൗഡിയായ വിശാഖ് 2016 മുതല്‍ പന്ത്രണ്ടോളം കേസുകളില്‍ പ്രതിയാണ്. കൊലപാതക ശ്രമം, ഭവനഭേദനം, അടിപിടി തുടങ്ങി എട്ട് കേസുകളില്‍ വിചാരണ നേരിടുന്നയാളാണ് വിശാഖ്.

thaneer panthal

കൊടകര ബ്ലോക്ക് പെന്‍ഷനേഴ്‌സ് സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ പുതുക്കാട് ദേശീയപാതയോരത്ത് സഹകരണ തണ്ണീര്‍ പന്തല്‍ പ്രവര്‍ത്തനം ആരംഭിച്ചു

തണ്ണീര്‍ പന്തല്‍ പഞ്ചായത്തംഗം ഷാജു കാളിയേങ്കര ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ. സുകുമാരന്‍ അദ്ധ്യക്ഷനായിരുന്നു. യൂണിയന്‍ ജില്ലാ ട്രഷറര്‍ കെ.എം. ശിവരാമന്‍, കെ.ഒ. പൊറിഞ്ചു, വൈസ് പ്രസിഡന്റ് ടി.എ. വേലായുധന്‍, സെക്രട്ടറി രേഷ്മ രാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

kudivella vithranam

പറപ്പൂക്കര ഗ്രാമപഞ്ചായത്തില്‍ അതിരൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളിലേക്ക് വാഹനത്തില്‍ കുടിവെള്ളം എത്തിക്കുന്ന പ്രവര്‍ത്തനത്തിന് തുടക്കമായി

കുടിവെള്ള വാഹനം പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് ഫ്‌ളാഗ് ഓഫ് ചെയ്തു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.സി. പ്രദീപ്, പഞ്ചായത്ത് അംഗം എ. രാജീവ് എന്നിവര്‍ സന്നിഹിതരായിരുന്നു.

smrithiyathra

കെപിസിസിയുടെ നേതൃത്വത്തില്‍ വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി നടത്തുന്ന സ്മൃതിയാത്രക്ക് പുതുക്കാട് സെന്ററില്‍ സ്വീകരണം നല്‍കി

പുതുക്കാട്, അളഗപ്പനഗര്‍ ബ്ലോക്ക് പഞ്ചായത്തുകളുടെ നേതൃത്വത്തിലാണ് വൈക്കം വീരര്‍ പെരിയാര്‍ ഇ.വി. രാമസ്വാമി നായ്ക്കരുടെ സ്മൃതി യാത്രക്ക് സ്വീകരണം നല്‍കിയത്. ബ്ലോക്ക് പ്രസിഡന്റ് കെ.എം. ബാബുരാജ് അദ്ധ്യക്ഷത അധ്യക്ഷത വഹിച്ചു. ഇവികെഎസ് ഇളങ്കോവര്‍ എംഎല്‍എ, വി.ടി. ബല്‍റാം, സി. ചന്ദ്രന്‍, പി.എ. സലിം എന്നിവരാണ് യാത്ര നയിക്കുന്നത്. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍, സുനില്‍ അന്തിക്കാട്, ഡേവീസ് അക്കര, ടി.എം. ചന്ദ്രന്‍, കല്ലൂര്‍ ബാബു, കെ.ഗോപാലകൃഷ്ണന്‍, സെബി കൊടിയന്‍, കെ.എല്‍. ജോസ്, സോമന്‍ മുത്രത്തിക്കര, ഷാജു കാളിയേങ്കര …

കെപിസിസിയുടെ നേതൃത്വത്തില്‍ വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി നടത്തുന്ന സ്മൃതിയാത്രക്ക് പുതുക്കാട് സെന്ററില്‍ സ്വീകരണം നല്‍കി Read More »

avalokana yogam

പുതുക്കാട് നിയോജകമണ്ഡലത്തിലെ വികസന പ്രവര്‍ത്തികളുടെ അവലോകനയോഗം കെ.കെ രാമചന്ദ്രന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു

യോഗത്തില്‍ കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍, ത്രിതല ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, മണ്ഡലം മോഡല്‍ ഓഫീസര്‍ ആര്‍ ശേഖര്‍, കെ.ആര്‍എഫ്ബി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബിന്ദു എന്നിവര്‍ പങ്കെടുത്തു. കേളിത്തോട് പാലം, നന്തിക്കര മാപ്രാണം റോഡ് എന്നിവയുടെ നിര്‍മാണം ഏപ്രില്‍ മാസത്തില്‍ ആരംഭിക്കും. 8 കോടി രൂപ ചിലവില്‍ നവീകരിച്ച പാലപ്പിള്ളി എച്ചിപ്പാറ റോഡ് നിര്‍മാണം പൂര്‍ത്തീകരിച്ചതായും …

പുതുക്കാട് നിയോജകമണ്ഡലത്തിലെ വികസന പ്രവര്‍ത്തികളുടെ അവലോകനയോഗം കെ.കെ രാമചന്ദ്രന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു Read More »

polima alagappa

അളഗപ്പനഗര്‍ പഞ്ചായത്തിലെ കൃഷിഭവന്റെ നേതൃത്വത്തില്‍ പൊലിമ പുതുക്കാട് പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ ഗ്രൂപ്പുകള്‍ക്ക് പച്ചക്കറി തൈകള്‍ വിതരണം ചെയ്തു

അളഗപ്പനഗര്‍ കൃഷിഭവനില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍ വിതരണോദ്ഘാടനം നടത്തി. വൈസ് പ്രസിഡന്റ് കെ. രാജേശ്വരി അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഭാഗ്യവതി ചന്ദ്രന്‍, സനല്‍ മഞ്ഞളി, പി.എസ്. പ്രീജു, വി.കെ. വിനീഷ്, സജന ഷിബു, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ഗിരിജ പ്രേംകുമാര്‍, കൃഷി ഓഫീസര്‍ റോഷ്‌നി എന്നിവര്‍ പ്രസംഗിച്ചു. 

sadaram

ബിആര്‍സി കൊടകരയുടെ ആഭിമുഖ്യത്തില്‍ വിവിധ വിദ്യാലയങ്ങളില്‍ നിന്ന് വിരമിക്കുന്ന പ്രധാന അധ്യാപകര്‍ക്കുള്ള യാത്രയയപ്പ് യോഗം സാദരം 2023 എന്ന പേരില്‍ ആമ്പല്ലൂരില്‍ സംഘടിപ്പിച്ചു

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. അളഗപ്പനഗര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍ അധ്യക്ഷത വഹിച്ചു. കൊടകര ബിആര്‍സി ബിപിസി വി.ബി. സിന്ധു, ട്രെയിനര്‍മാരായ ഫേബ കെ. ഡേവിഡ്, സി.കെ. രാധാകൃഷ്ണന്‍, ലിജോ ജോസ്, മുന്‍ ബിപിസി കെ. നന്ദകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

mathikunnu road

നവീകരിച്ച തൃക്കൂര്‍ മതിക്കുന്ന് ക്ഷേത്രം റോഡ് ജനങ്ങള്‍ക്കായി തുറന്നു നല്‍കി 

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപ ചിലവിലാണ് റോഡ് നവീകരിച്ചത്. 355 മീറ്റര്‍ നീളമുള്ള റോഡില്‍ കോണ്‍ക്രീറ്റും ടാറിങ്ങും, ഇന്റര്‍ലോക്ക് ടൈല്‍ വിരിക്കല്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തിക്കള്‍ക്കാണ് 2020-2021 വര്‍ഷത്തില്‍ തുക മാറ്റിവെച്ചത്. യോഗത്തില്‍ തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ നമ്പാടന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജോസഫ് ടാജറ്റ്, ഗ്രാമപഞ്ചായത്ത് അംഗം മോഹനന്‍ തൊഴുകാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.