കര്‍ഷകര്‍ ആശങ്കയില്‍. വാഴത്തോട്ടങ്ങളില്‍ വ്യാപകമായി വാഴപ്പോളകള്‍ ചീഞ്ഞ് വേരുകള്‍ നശിച്ച് കായ മൂപ്പെത്തുന്നതിന് മുന്‍പ് ഒടിഞ്ഞ് വീഴുന്ന രോഗമാണ് കര്‍ഷകരെ ആശങ്കയിലാക്കിയത്. കര്‍ഷരുടെ ആശങ്കയെതുടര്‍ന്ന് പഞ്ചായത്തിന്റെയും, കൃഷിവകുപ്പിന്റെയും നിര്‍ദ്ദേശപ്രകാരം കണ്ണാറ വാഴ ഗവേഷണകേന്ദ്രത്തിലെ മേധാവി ഡോ. വിമി ലൂവീസ്, അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ഗവാസ് രാഗേഷ് എന്നിവരുടെ നേതൃത്ത്വത്തിലുള്ള വിദഗ്ദ്ധസംഘം സ്ഥലം പരിശോധിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. പഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ നമ്പാടന്‍, തൃക്കൂര്‍ കൃഷി ഓഫീസര്‍ ദീപ ജോണി എന്നിവരും സ്ഥലത്ത് സന്നിഹിതരായിരുന്നു. മാണപ്പുഴു, ശത്രുനിമ വിര, മീലി മൂട്ട എന്നിവയുടെ ആക്രമണം ഉള്ളതിനാലാണ് ഇത്തരം സാഹചര്യം ഉണ്ടായിട്ടുള്ളതെന്ന് ഗവേഷണസംഘം വിലയിരുത്തി. വാഴയുടെ കടയില്‍ ഒഴിക്കുന്നതിനും, ഇലകളില്‍ തളിക്കുന്നതിനും മരുന്നുകള്‍ സംഘം കര്‍ഷകര്‍ക്ക് നിര്‍ദ്ദേശിച്ച് നല്‍കി.
തൃക്കൂര്‍ പഞ്ചായത്ത് 17-ാം വാര്‍ഡിലെ പാലത്തുപറമ്പ് മേഖലയില്‍ വാഴ കൃഷി വ്യാപകമായി നശിക്കുന്നു
