പദ്ധതിയ്ക്ക് മുന്നോടിയായി വിദ്യാലയത്തില്‍ പഠനോപകരണ ശില്പശാല സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് എം.കെ. അശോകന്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് വി.എം. ബുഷറ, കെജി അധ്യാപിക കെ. വിജയലക്ഷ്മി, അധ്യാപകരായ കെ. ശ്രീലത, സി. രമ്യ ചന്ദ്രന്‍, കെ.ആര്‍. വര്‍ഷ, പി.യു. സരിത, യു.വി. സരിത എന്നിവര്‍ പ്രസംഗിച്ചു. ശില്പശാലയില്‍ രക്ഷിതാക്കളും വിദ്യാര്‍ഥികളും അധ്യാപകരും പങ്കെടുത്തു. കളിയോടൊപ്പം പഠനവും എന്ന ലക്ഷ്യം മുന്‍നിര്‍ത്തി അവതരിപ്പിക്കുന്ന ഈ പദ്ധതി അനുസരിച്ച് വിദ്യാര്‍ഥികള്‍ക്ക് മികച്ച പ്രവര്‍ത്തന ഇടങ്ങള്‍ തയ്യാറാക്കും.
നന്തിക്കര ജിവിഎച്ച്എസ് സ്‌കൂളിലെ എല്‍കെജി യുകെജി വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പഠനസൗകര്യം ഒരുക്കുന്നതിന് 10 ലക്ഷം രൂപ ചെലവഴിച്ച് സ്റ്റാര്‍സ്പ്രൈമറി പദ്ധതി നടപ്പിലാക്കുന്നു
