ദേശീയചെസ്സ് കോച്ചും ഇന്റര്‍നാഷ്ണല്‍ പ്ലെയറുമായ സുരേഷ്‌കുമാര്‍ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. ക്യാമ്പില്‍ പങ്കെടുത്ത അംഗങ്ങളുമായി ചെസ്സ് സംവാദവും നടന്നു. ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ച ചെസ്സ് മത്സരത്തില്‍ സായൂജ് വിജയിയായി. സമാപനസമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അദ്ധ്യക്ഷനായിരുന്നു. ഇന്റര്‍നാഷ്ണല്‍ ചെസ്സ് ആര്‍ബിറ്റര്‍ പീറ്റര്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള ടീമാണ് പരിശീലനം നല്‍കിയത്. പഞ്ചായത്ത് അംഗങ്ങളായ നിഖിത അനൂപ്, ശ്രീജിത്ത് പട്ടത്ത്, സരിതസുരേഷ്, എ.എസ്. സുനില്‍കുമാര്‍, നിജി വത്സന്‍, മനീഷ മനീഷ്, മണിസജയന്‍, നിത അര്‍ജ്ജുനന്‍ എന്നിവര്‍ പ്രസംഗിച്ചു. പരിശീലനത്തില്‍ പങ്കെടുത്തവര്‍ക്ക് സ്റ്റഡി മറ്റീരിയലും, ഷീല്‍ഡും വിതരണം ചെയ്തു.
മുരിയാട് ഗ്രാമപഞ്ചായത്ത് സ്‌പോര്‍ട്‌സ് പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ചെസ്സ് പരിശീലന പരിപാടി സമാപിച്ചു
