സിപിഎം ജില്ലാ സെക്രട്ടറി എം.എം. വര്‍ഗ്ഗീസ് ജാഥ ക്യാപ്റ്റന്‍ പി.ആര്‍. വര്‍ഗ്ഗീസിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. കര്‍ഷകസംഘം സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി അംഗം കെ.വി. സജു വൈസ് ക്യാപ്റ്റനും. കര്‍ഷകസംഘം സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി അംഗം ടി.എ. രാമകൃഷ്ണന്‍ മാനേജരുമായി ജാഥ നയിച്ചു. ചടങ്ങില്‍ സെബി ജോസഫ് അധ്യക്ഷത വഹിച്ചു. കര്‍ഷകസംഘം കൊടകര ഏരിയ സെക്രട്ടറി എം.ആര്‍. രഞ്ജിത്ത്, സിഐടിയു ജില്ലാ ജോ. സെക്രട്ടറി പി.കെ. ശിവരാമന്‍, പി.കെ. സാജിത, എം. ഹാരിസ് ബാബു, ടി.ജി. ശങ്കരനാരായണന്‍, കര്‍ഷകസംഘം ഏരിയ പ്രസിഡന്റ് സി.എം. ബബിഷ് എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാനത്ത് റബ്ബര്‍ കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പാക്കുക. ഒരു കിലോ റബ്ബറിന് 300 രൂപ താങ്ങുവില നിശ്ചയിച്ച് കേന്ദ്ര ഗവണ്‍മെന്റ് എന്ന പ്രധാനപ്പെട്ട മുദ്രാവാക്യം മുന്നോട്ടുവച്ചുകൊണ്ട് കേരള കര്‍ഷക സംഘം ഈമാസം 25,26 തീയതികളില്‍ രാജ്ഭവന് മുന്നില്‍ രാപ്പകല്‍ സമരം നടത്തും.
കിലോക്ക് 300 രൂപ തറവില നിശ്ചയിച്ച് കേന്ദ്ര സര്‍ക്കാര്‍ റബ്ബര്‍ സംഭരിക്കണമെന്നാവശ്യപ്പെട്ട് കേരള കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ കര്‍ഷകര്‍ പുതുക്കാട് നിന്നും തൃശ്ശൂരിലേക്ക് ജില്ലാ ലോങ്ങ് മാര്‍ച്ച് നടത്തി
