ഒല്ലൂര്‍ റെയില്‍വേ ഗേറ്റിനു സമീപം ആനക്കല്ല് റോഡില്‍ ബൈക്ക് കാനയിലേയ്ക്ക് മറിഞ്ഞ് യുവാവ് മരിച്ചു. പുത്തൂര്‍ പഞ്ചായത്ത് റോഡില്‍ കണ്ണംമ്പുഴ ജോണിയുടെ മകന്‍ സിനോജ് (37) ആണ് മരിച്ചത്. ചൊവാഴ്ച്ച രാത്രി 11നായിരുന്നു അപകടം. ആനക്കല്ല് ഭാഗത്ത് നിന്ന് വരുന്നതിനിടെ കാനയിലേക്ക് ബൈക്ക് മറിയുകയായിരുന്നു.
ബൈക്ക് കാനയിലേയ്ക്ക് മറിഞ്ഞ് യുവാവ് മരിച്ചു
