nctv news pudukkad

മാപ്രാണത്ത് ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് 30 പേർക്ക് പരുക്ക്

accident mapranam

മാപ്രാണം ലാൽ ആശുപത്രിയ്ക്ക് സമീപം ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് 30 പേർക്ക് പരുക്ക്. ഇരിങ്ങാലക്കുട ഭാഗത്ത് നിന്നും തൃശ്ശൂർ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന എ കെ സൺസ് എന്ന ഓർഡിനറി ബസിന് പുറകിൽ എം എസ് മേനോൻ എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഇടിക്കുകയായിരുന്നു. ലിമിറ്റഡ് സ്റ്റോപ്പ് ബസിലെ യാത്രികർക്കാണ് കൂടുതൽ പരുക്കേറ്റിട്ടുള്ളത്. ഇവരെ ലാൽ ആശുപത്രിയിലും മറ്റുമായി പ്രവേശിപ്പിച്ചു. സംസ്ഥാന പാതയിൽ ഗതാഗതം അര മണിക്കൂർ തടസപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *