nctv news pudukkad

nctv news logo
nctv news logo

കേരള സ്‌റ്റേറ്റ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കൊടകര ബ്ലോക്ക് കമ്മറ്റിയുടെ ആസ്ഥാന മന്ദിരം ശനിയാഴ്ച സാമൂഹ്യനീതി മന്ത്രി ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ പുതുക്കാട് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു

pensioners kodakara

ഉച്ചയ്ക്ക് 2 മണിക്കാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്. പുതുക്കാട് പോലീസ് സ്‌റ്റേഷന് സമീപം രണ്ടു നിലകളിലായി പണികഴിപ്പിച്ച പെന്‍ഷന്‍ ഭവനില്‍ലെ സഹകരണസംഘം ഓഫീസിന്റെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വ്വഹിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന സ്മരണികയുടെ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ് പ്രകാശനം ചെയ്യും. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ചിത്ത്, പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ്, കെഎസ്എസ്പിയു സംസ്ഥാന പ്രസിഡന്റ് എന്‍. സദാശിവന്‍ നായര്‍, യൂണിയന്‍ സംസ്ഥാന ജില്ലാ ഭാരവാഹികള്‍ ജനപ്രതിനിധികള്‍ തുടങ്ങിയവരും ഉദ്ഘാടനച്ചടങ്ങില്‍ സന്നിഹിതരായിരിക്കും. കെഎസ്എസ്പിയു കൊടകര ബ്ലോക്കിലെ യൂണിയന്‍ അംഗങ്ങളില്‍ നിന്നും സമാഹരിച്ച തുക ഉപയോഗിച്ചാണ് സ്ഥലം വാങ്ങിയതും കെട്ടിടം നിര്‍മ്മിച്ചതും എന്ന് ഭാരവാഹികള്‍ അറിയിച്ചു. 65 ലക്ഷമാണ് ആകെ ചിലവ്. കോണ്‍ഫറന്‍സ് ഹാള്‍, ലൈബ്രറി, ജനസേവന കേന്ദ്രം, ട്രഷറിയില്‍ എത്തുന്നവര്‍ക്ക് വിശ്രമ സൗകര്യം എന്നിവയാണ് പെന്‍ഷന്‍ ഭവനില്‍ ഉള്ളത്. നിര്‍ദ്ദിഷ്ട മിനി സിവില്‍ സ്‌റ്റേഷന്‍ എത്രയും വേഗം യാഥാര്‍ത്ഥ്യമാക്കണമെന്നും സബ്ട്രഷറി കൂടുതല്‍ സൗകര്യപ്രദമായി മാറ്റി സ്ഥാപിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. കെഎസ്എസ്പിയു കൊടകരബ്ലോക്ക് പ്രസിഡന്റ് എം.എ. ജോസ്, സെക്രട്ടറി കെ.ഒ. പൊറിഞ്ചു, കെ. സുകുമാരന്‍, കെ.എം. ശിവരാമന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *