സെമിനാര്‍ മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു. എംപിടിഎ പ്രസിഡന്റ് മഞ്ജു സജി അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ അധ്യാപിക കെ.ആര്‍. സന്ധ്യ നേതൃത്വം നല്‍കി. സെന്റ് തോമസ് കോളേജ് പ്രൊഫസര്‍ ഡോക്ടര്‍ ടി.വി. വിമല്‍കുമാര്‍ ക്ലാസ് നയിച്ചു. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളെ പ്രതിരോധിക്കുന്നതിലുപരി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം വരാതെ അവയെ അതിജീവിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ തേടി ഹരിതഗൃഹ വാതകങ്ങളുടെ അളവ് കുറച്ച് 2050ഓടെ നെറ്റ് സീറോ കാര്‍ബണ്‍ അവസ്ഥയിലെത്താനുള്ള പ്രവര്‍ത്തനങ്ങളാണ് പദ്ധതിയിലൂടെ ആസൂത്രണം ചെയ്ത് നടപ്പിലാക്കാന്‍ പോകുന്നത്.
മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് നെറ്റ് സീറോ പദ്ധതിയുമായി ബന്ധപ്പെട്ട് ചെമ്പുച്ചിറ ജിഎച്ച്എസ്എസ് വിദ്യാലയത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഊര്‍ജ്ജ സംരക്ഷണ സെമിനാര്‍ നടത്തി
