nctv news pudukkad

Local News

ഗുരുവായൂരിൽ പ്രത്യേക പട്രോളിംഗ്; രാത്രി പരിശോധന ശക്തം

ഗുരുവായൂരിൽ ഇനി അസമയത്ത് അലഞ്ഞുതിരിഞ്ഞാൽ പൊലീസിന്റെ പിടിവീഴും. ക്ഷേത്രനഗരിയെ കുറ്റവിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ടെമ്പിൾ പൊലീസ് സ്ട്രെയിഞ്ചർ പെട്രോൾ ടീം രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായെത്തിയ ആയിരത്തോളം പേർ ഇവിടെ തെരുവിൽ കഴിയുന്നതായാണ് പൊലീസിന്റെ കണക്ക്. അടുത്തിടെ ഗുരുവായൂരിൽ നടന്ന ചില പ്രധാന കുറ്റകൃത്യങ്ങളിൽ തെരുവിൽ കഴിയുന്നവർ ഉൾപ്പെട്ട സാഹചര്യത്തിലാണ് ഈ പ്രത്യേക നിരീക്ഷണം ശക്തമാക്കിയത്. രാത്രി 10 മുതൽ 12 വരെയാണ് പ്രധാന പരിശോധന നടക്കുക. തെരുവിൽ കഴിയുന്നവരുടെയും അപരിചിതരുടെയും പേരും …

ഗുരുവായൂരിൽ പ്രത്യേക പട്രോളിംഗ്; രാത്രി പരിശോധന ശക്തം Read More »

വയോധികനെ മരിച്ചനിലയില്‍ കണ്ടെത്തി

ചാലക്കുടി അന്നനാട്ടില്‍ വയോധികനെ മരിച്ചനിലയില്‍ കണ്ടെത്തി. അന്നനാട് ത്രിവേണി ജംഗ്ഷന് സമീപം ആന്ത്രപ്പേര്‍ വീട്ടില്‍ 71 വയസ്സുള്ള മാത്യൂസിനെയാണ് വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. ഭാര്യയും മക്കളും വിദേശത്തായതിനാല്‍ മാത്യുസ് ഒറ്റയ്ക്കാണ് ഇവിടെ കഴിഞ്ഞിരുന്നത്. ഇദ്ദേഹത്തെ രണ്ട് ദിവസങ്ങളായി പുറത്ത് കാണത്തതിനെ തുടര്‍ന്ന് സമീപവാസികള്‍ കൊരട്ടി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് മാത്യൂസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിരലടയാള വിദഗ്ധരും ഫോറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.

അടച്ചിട്ട വീട്ടില്‍ നിന്നും 55 പവന്‍ കവര്‍ന്നു

കൂര്‍ക്കഞ്ചേരിയില്‍ അടച്ചിട്ടിരുന്ന വീടിന്റെ വാതില്‍ തകര്‍ത്ത് 55 പവന്‍ സ്വര്‍ണം കവര്‍ന്നു. കൂര്‍ക്കഞ്ചേരി സ്വദേശി ഹസന്‍ അലിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. മകന്റെ ശസ്ത്രക്രിയ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ഹസന്‍ അലിയും കുടുംബവും കഴിഞ്ഞ ഒരാഴ്ചയായി എറണാകുളത്തെ ആശുപത്രിയിലായിരുന്നു. തിങ്കളാഴ്ച രാവിലെ കൂര്‍ക്കഞ്ചേരിയിലെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് വീട് കുത്തിത്തുറന്ന നിലയിലും സ്വര്‍ണം നഷ്ടപ്പെട്ടതായും അറിയുന്നത്. കവര്‍ച്ചയ്ക്ക് പിന്നില്‍ കൃത്യമായ പ്ലാനിംഗ് ഉള്ളതായാണ് കരുതുന്നത്. പുലര്‍ച്ചെ ഒന്നരയോടെ ഒരാള്‍ മതില്‍ ചാടിക്കടക്കുന്നതിന്റെ ദൃശ്യങ്ങള്‍ വീടുകളിലെ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തെ …

അടച്ചിട്ട വീട്ടില്‍ നിന്നും 55 പവന്‍ കവര്‍ന്നു Read More »

പാലപ്പിള്ളി കുണ്ടായിയിൽ വീണ്ടും പുലിയിറങ്ങി; പശുവിനെ കൊന്നു

പാലപ്പിള്ളി കുണ്ടായിയിൽ വീണ്ടും പുലിയിറങ്ങി പശുവിനെ കൊന്നു. കുണ്ടായി എസ്റ്റേറ്റിലെ തൊഴിലാളിയും വരന്തരപ്പിള്ളി മുൻ പഞ്ചായത്ത് അംഗവുമായ ഷീല ശിവരാമന്റെ പശുവിനെയാണ് പുലി ആക്രമിച്ച് കൊന്നത്. എട്ട് വയസ്സ് പ്രായമുള്ള ജഴ്‌സി പശുവാണ് പുലിയുടെ ആക്രമണത്തിന് ഇരയായത്. കഴിഞ്ഞ ദിവസങ്ങളിൽ തൊഴുത്തിൽ കെട്ടിയിരുന്ന പശുവിനെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ശനിയാഴ്ച വൈകിട്ടോടെ ചക്കിപ്പറമ്പ് കുണ്ടായി ഭാഗത്തെ പുഴയോരത്ത് പശുവിന്റെ ജഡം കണ്ടെത്തിയത്. പശുവിന്റെ ശരീരഭാഗങ്ങൾ പുലി ഭക്ഷിച്ച നിലയിലായിരുന്നു. സംഭവമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന …

പാലപ്പിള്ളി കുണ്ടായിയിൽ വീണ്ടും പുലിയിറങ്ങി; പശുവിനെ കൊന്നു Read More »

സ്‌കൂട്ടര്‍ യാത്രിക സ്വകാര്യ ബസ് കയറി മരിച്ചു

ചേറ്റുപുഴയില്‍ സ്വകാര്യ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രിക മരിച്ചു. പുല്ലഴി സ്വദേശി മാങ്കുഴി വീട്ടില്‍ സഹദേവന്റെ ഭാര്യ അനിത ആണ് മരിച്ചത്. 52 വയസായിരുന്നു. ശനിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം. കാഞ്ഞാണി റൂട്ടിലോടുന്ന ശ്രേയസ് ബസ് സ്‌കൂട്ടറിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ അനിതയുടെ ദേഹത്ത് ബസിന്റെ ചക്രം കയറിയിറങ്ങുകയായിരുന്നു. സംഭവത്തില്‍ വെസ്റ്റ് പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

മോഷ്ടിച്ച ബൈക്കുമായി 20കാരൻ പിടിയിൽ

മോഷ്ടിച്ച ബൈക്കുമായി യുവാവ് മാളയിൽ പൊലീസ് ചെക്കിങ്ങിനിടെ പിടിയിൽ. മാള ടൗണിൽ വാഹന പരിശോധനയ്ക്കിടെ പൊലീസിനെ വെട്ടിച്ച് കടന്നുകളയാൻ ശ്രമിച്ച 20-കാരനാണ് പിടിയിലായത്. ചെറുവാളൂർ സ്വദേശി തളിയത്ത് വീട്ടിൽ ആഷിഖ് ആണ് മാള പൊലീസിന്റെ പിടിയിലായത്. ഹെൽമറ്റ് ധരിക്കാതെ അശ്രദ്ധമായി ബൈക്കോടിച്ചെത്തിയ ആഷിഖിനോട് പൊലീസ് വാഹനം നിർത്താൻ ആവശ്യപ്പെട്ടെങ്കിലും നിർത്താതെ കടന്നുകളയാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ആഷിഖിനെ ബൈക്ക് സഹിതം കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്തതോടെ, ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്ക് സെപ്റ്റംബർ 10ന് എളമക്കര പൊലീസ് സ്റ്റേഷൻ …

മോഷ്ടിച്ച ബൈക്കുമായി 20കാരൻ പിടിയിൽ Read More »

കിള്ളിമംഗലം സ്വദേശിയെ വനത്തിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

കിള്ളിമംഗലം സ്വദേശിയെ വനമേഖലയിൽ കത്തിക്കരിഞ്ഞ് മരിച്ച നിലയിൽ കണ്ടെത്തി. 52 വയസ്സുള്ള ബാബുവിനെയാണ് വടക്കാഞ്ചേരിയിലെ വനത്തിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുണ്ടൂർ ഭാഗത്ത് റോഡ് പണിയുമായി ബന്ധപ്പെട്ട് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു ബാബു. കഴിഞ്ഞദിവസം ഉച്ചയോടെ ബാബുവിനെ ജോലിസ്ഥലത്തു നിന്നും കാണാതായതിനെ തുടർന്ന് സഹപ്രവർത്തകർ പേരാമംഗലം പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണത്തിൽ ബാബു ഉപയോഗിച്ചിരുന്ന വാഹനം വട്ടായി മേഖലയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തുടർന്ന് പൊലീസിന്റെ നേതൃത്വത്തിൽ നാട്ടുകാരും ബന്ധുക്കളും സഹപ്രവർത്തകരും …

കിള്ളിമംഗലം സ്വദേശിയെ വനത്തിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി Read More »

വടക്കേക്കര ക്ഷേത്രത്തിലെ വലിയ നിലവിളക്ക് മോഷണം: രണ്ട് അസം സ്വദേശികൾ പിടിയിൽ

അന്തിക്കാട് വടക്കേക്കര മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നും ഓടിന്റെ വലിയ നിലവിളക്ക് മോഷ്ടിച്ച കേസിൽ രണ്ട് അസം സ്വദേശികൾ അറസ്റ്റിൽ. മൊറിഗോൺ സ്വദേശികളായ അബ്ദുൾ മജീദ് (36), അബ്ദുൾ ജലിക് (33) എന്നിവരെയാണ് അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾ മോഷ്ടിച്ച നിലവിളക്ക് പെരിങ്ങോട്ടുകരയിലുള്ള സ്ക്രാപ്പ് കടയിൽ വിൽക്കാൻ കൊണ്ടുപോയതായിരുന്നു. എന്നാൽ, വിളക്കിന്റെ ഉറവിടത്തെക്കുറിച്ച് കടയിലെ മാനേജർ നസീമും മറ്റ് ജീവനക്കാരും ചോദിച്ചറിഞ്ഞപ്പോൾ, ഇത് ക്ഷേത്രത്തിൽ നിന്നും മോഷ്ടിച്ചതാണെന്ന് പ്രതികൾ സമ്മതിക്കുകയായിരുന്നു. തുടർന്ന് നസീമും ജീവനക്കാരും ചേർന്ന് നിലവിളക്ക് …

വടക്കേക്കര ക്ഷേത്രത്തിലെ വലിയ നിലവിളക്ക് മോഷണം: രണ്ട് അസം സ്വദേശികൾ പിടിയിൽ Read More »

ഇരിങ്ങാലക്കുടയിൽ യുവാവിനെ ആക്രമിച്ച് പരുക്കേൽപ്പിച്ച കേസ്: പ്രതി അറസ്റ്റിൽ

ഇരിങ്ങാലക്കുട കൊരുമ്പിശ്ശേരിയിൽ യുവാവിനെ ആക്രമിച്ച് പരുക്കേൽപ്പിച്ച കേസിലെ പ്രധാന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മനവലശ്ശേരി കൊരുമ്പിശ്ശേരി പാറ സ്വദേശിയായ കുന്നത്തുപറമ്പിൽ വീട്ടിൽ വിപിൻ നാരായണൻ (38) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ 14ന് കൊരുമ്പിശ്ശേരി സ്വദേശിയായ കുമ്പളത്ത് പറമ്പ് വീട്ടിൽ ജിതിനെ ആക്രമിച്ച് പരുക്കേൽപ്പിക്കുകയായിരുന്നു. വിപിൻ നാരായണൻ പതിനാല് ക്രിമിനൽക്കേസുകളിൽ പ്രതിയാണ്. ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷൻ എസ് എച്ച് ഒ കെ.ഒ. പ്രദീപ്, എസ് ഐ ഇ.യു. സൗമ്യ, എസ് ഐ …

ഇരിങ്ങാലക്കുടയിൽ യുവാവിനെ ആക്രമിച്ച് പരുക്കേൽപ്പിച്ച കേസ്: പ്രതി അറസ്റ്റിൽ Read More »

നിയന്ത്രണം വിട്ട ആംബുലൻസ് ബൈക്കിലിടിച്ച് മറിഞ്ഞു; തൊഴിൽപടം സ്വദേശിക്ക് ഗുരുതര പരുക്ക്

സംസ്ഥാനപാതയില്‍ നിയന്ത്രണം വിട്ട ആംബുലന്‍സ് ബൈക്കില്‍ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾക്ക് ഗുരുതര പരുക്ക്. ബെക്ക് യാത്രികനായ തൊഴില്‍പടം സ്വദേശി അര്‍ഷാദിനാണ് ഗുരുതരമായി പരുക്കേറ്റത്. നിയന്ത്രണം വിട്ട ആംബുലന്‍സ് ബൈക്കിന്റെ പുറകില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സും ബൈക്കും മറിഞ്ഞു. വാഴക്കൂട്ടം സംസ്ഥാന പാതയില്‍ ചിറങ്ങോളം ഭാഗത്ത് വെച്ച് കഴിഞ്ഞ ദിവസം രാത്രി 11 മണിയോടുകൂടിയാണ് അപകടം നടന്നത്. ആംബുലന്‍സില്‍ ഉണ്ടായിരുന്നവര്‍ക്കും ചെറിയ രീതിയില്‍ പരിക്കേറ്റിട്ടുണ്ട്. തിരുവില്വാമല നിര്‍മാലാഘോഷത്തിന് പോവുകയായിരുന്ന എലിഫന്റ് സ്‌ക്വാര്‍ഡിന്റെ ആംബുലന്‍സാണ് ബൈക്കുമായി കൂട്ടിയിടിച്ചത്. …

നിയന്ത്രണം വിട്ട ആംബുലൻസ് ബൈക്കിലിടിച്ച് മറിഞ്ഞു; തൊഴിൽപടം സ്വദേശിക്ക് ഗുരുതര പരുക്ക് Read More »

എരുമപ്പെട്ടിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ

എം.ഡി.എം.എ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുമായി കാറിൽ സഞ്ചരിച്ചിരുന്ന യുവാവിനെ എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തു. കുന്നംകുളം ചൂണ്ടൽ കളരിക്കൽ വീട്ടിൽ സജിൽ (24) ആണ് അറസ്റ്റിലായത്. നിയന്ത്രണമില്ലാത്ത രീതിയിൽ കാർ ഓടിച്ച് പോകുന്നതായി നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് എരുമപ്പെട്ടി പൊലീസ് കാർ പിന്തുടർന്ന് പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ കണ്ടെത്തിയതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

പാടത്ത് ആലേങ്ങാട് ശങ്കര യു.പി. സ്കൂളിലെ ഞാറുനട്ട് വിദ്യാർത്ഥികൾ

(ദൃശ്യം) കാർഷികമേഖല അന്യം നിന്നുപോകുന്ന ഇന്നത്തെ സാഹചര്യത്തിൽ, കൃഷിയുടെ പ്രാധാന്യം തിരിച്ചറിയാനും കർഷകരെ പരിചയപ്പെടാനും ലക്ഷ്യമിട്ട് ആലേങ്ങാട് ശങ്കര യു.പി. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥികൾ പീച്ചാമ്പിള്ളി പാടത്തിറങ്ങി. സ്കൂൾ പഠനയാത്രയുടെ ഭാഗമായി മണ്ണിന്റെ മക്കളോടൊപ്പം നടത്തിയ ഈ യാത്ര കുട്ടികൾക്കും കാഴ്ചക്കാർക്കും ഒരുപോലെ നവ്യാനുഭവമായി മാറി. അധ്യാപകരുടെയും പി.ടി.എ പ്രതിനിധികളുടെയും പിന്തുണയോടെ നടന്ന പരിപാടിയിൽ പ്രധാനാധ്യാപിക ശ്രീകല സന്നിഹിതയായിരുന്നു. പാടത്തിറങ്ങിയ വിദ്യാർത്ഥികൾ ഞാറുകൾ ഓരോന്നായി നട്ട് ‘ഞാറുനടൽ’ ഒരു ആഘോഷമാക്കി മാറ്റി. ഒപ്പം മുഴങ്ങി കേട്ട …

പാടത്ത് ആലേങ്ങാട് ശങ്കര യു.പി. സ്കൂളിലെ ഞാറുനട്ട് വിദ്യാർത്ഥികൾ Read More »

‘ഉത്തമ കമ്മ്യൂണിസ്റ്റ്’; ബേബി ജോൺ മാസ്റ്ററെ അനുസ്മരിച്ച് എം.എ. ബേബി

ജീവിതത്തിലുടനീളം കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ഉത്തമ കമ്മ്യൂണിസ്റ്റായിരുന്നു അന്തരിച്ച സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയും മുതിർന്ന നേതാവുമായ ബേബി ജോൺ മാസ്റ്റർ എന്ന് സിപിഎം അഖിലേന്ത്യ ജനറൽ സെക്രട്ടറി എം.എ. ബേബി അനുസ്മരിച്ചു. പൂവത്തൂരിലെ ബേബി ജോൺ മാസ്റ്ററുടെ വസതിയിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളിവർഗ പ്രസ്ഥാനത്തിനു വേണ്ടി ജീവിതം മുഴുവൻ നീക്കിവെച്ച വ്യക്തിയാണ് ബേബി ജോൺ മാഷെന്നും പൊതുയോഗങ്ങളിൽ കാര്യങ്ങൾ ആഴത്തിൽ പഠിച്ച് ലളിതമായ പഠനക്ലാസ് പോലെ അവതരിപ്പിക്കാൻ അദ്ദേഹത്തിന് പ്രത്യേക …

‘ഉത്തമ കമ്മ്യൂണിസ്റ്റ്’; ബേബി ജോൺ മാസ്റ്ററെ അനുസ്മരിച്ച് എം.എ. ബേബി Read More »

മറ്റത്തൂരില്‍ പുലിയിറങ്ങിയതായി സംശയം; പാതി തിന്ന നിലയില്‍ വളര്‍ത്തുനായയുടെ ജഡം കണ്ടെത്തി

മറ്റത്തൂര്‍ പഞ്ചായത്തിലെ മാങ്കുറ്റിപ്പാടത്ത് പുലിയിറങ്ങിയതായി സംശയം. പുലി കൊന്നുതിന്നതായി സംശയിക്കുന്ന നിലയില്‍ വളര്‍ത്തു നായയുടെ ജഡം കണ്ടെത്തി. മാങ്കുറ്റിപ്പാടം കുറ്റിയറ പൗലോസിന്റെ വളര്‍ത്തു നായയുടെ ജഢമാണ് പാതി തിന്ന നിലയില്‍ കണ്ടെത്തിയത്. വനാതീര്‍ത്തിയോടു ചേര്‍ന്ന റബര്‍തോട്ടത്തിലാണ് ജഡം കണ്ടത്. കഴിഞ്ഞ ദിവസങ്ങളില്‍ സമീപപ്രദേശങ്ങളില്‍ ഏതാനും ആടുകളെ ഏതോ ജീവി ആക്രമിച്ചുകൊന്ന നിലയില്‍ കണ്ടെത്തിയിരുന്നു. ഈ പ്രദേശത്ത് ഇതുവരെ പുലിയുടെ സാന്നിധ്യം ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ചിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. നായയുടെ ജഢത്തില്‍ …

മറ്റത്തൂരില്‍ പുലിയിറങ്ങിയതായി സംശയം; പാതി തിന്ന നിലയില്‍ വളര്‍ത്തുനായയുടെ ജഡം കണ്ടെത്തി Read More »

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സെക്യൂരിറ്റി ജീവനക്കാരന് കുത്തേറ്റു; പ്രസാദഊട്ട് ലഭിക്കാത്തതിനെത്തുടര്‍ന്ന് ആക്രമണം

ഗുരുവായൂര്‍ ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരന് കുത്തേറ്റു. ചെറുതുരുത്തി പൈങ്കുളം സ്വദേശി തളിയില്‍ ഉദയകുമാറിനാണ് ആക്രമണത്തില്‍ പരുക്കേറ്റത്. പ്രസാദഊട്ട് ലഭിച്ചില്ലെന്നാരോപിച്ചുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. തിങ്കളാഴ്ച രാത്രി ഒമ്പതോടെ വടക്കേ നടയില്‍ അന്നലക്ഷ്മി ഹാളിന് സമീപമാണ് സംഭവം. പ്രസാദഊട്ട് അവസാനിപ്പിച്ച ശേഷം ഹാള്‍ അടച്ചിരുന്നു. പ്രസാദ ഊട്ട് കിട്ടിയില്ലെന്ന് ആരോപിച്ച് ഒരാള്‍ കത്തിയെടുത്ത് കുത്തുകയായിരുന്നുവെന്ന് ഉദയകുമാര്‍ പറഞ്ഞു. തലയുടെ വലതുഭാഗത്താണ് ഉദയകുമാറിന് കുത്തേറ്റത്. ആക്രമണത്തില്‍ പരുക്കേറ്റ ഇദ്ദേഹത്തെ ഉടന്‍ തന്നെ ഗുരുവായൂര്‍ ദേവസ്വം മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. തലയില്‍ …

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സെക്യൂരിറ്റി ജീവനക്കാരന് കുത്തേറ്റു; പ്രസാദഊട്ട് ലഭിക്കാത്തതിനെത്തുടര്‍ന്ന് ആക്രമണം Read More »

എന്‍സിടിവി ഇംപാക്ട്: കുളിക്കടവ് പുനര്‍നിര്‍മാണത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

എന്‍സിടിവി ഇംപാക്ട്. വരന്തരപ്പിള്ളി പഞ്ചായത്തിലെ തോട്ടുമുഖം പമ്പ് ഹൗസിന് സമീപത്തെ കുളിക്കടവ് പുനര്‍നിര്‍മിക്കണമെന്ന ആവശ്യത്തില്‍ നടപടിയുമായി ഇറിഗേഷന്‍ വകുപ്പ്. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കെ.ജി. രവീന്ദ്രനാഥ് നല്‍കിയ പരാതിയുടെയും എന്‍.സി.ടി.വി നല്‍കിയ വാര്‍ത്തയെയും തുടര്‍ന്നാണ് ഇരിങ്ങാലക്കുട ഇറിഗേഷന്‍ ഡിവിഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ശരത്തിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തിയത്. സ്ഥലം അളന്ന് റിപ്പോര്‍ട്ട് തയ്യാറാക്കി ബന്ധപ്പെട്ട അധികാരികള്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് കുളിക്കടവിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. 2018ലെ മഹാപ്രളയത്തിലാണ് പ്രദേശവാസികളും …

എന്‍സിടിവി ഇംപാക്ട്: കുളിക്കടവ് പുനര്‍നിര്‍മാണത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു Read More »

തൃക്കൂരില്‍ മാലിന്യവുമായി എത്തിയ വാഹനം നാട്ടുകാര്‍ തടഞ്ഞു

തൃക്കൂര്‍ മതിക്കുന്നില്‍ മാലിന്യവുമായി എത്തിയ വാഹനം നാട്ടുകാര്‍ തടഞ്ഞു. മാലിന്യം തള്ളിയവര്‍ക്കെതിരെ 25000 രൂപ പിഴയീടാക്കി പഞ്ചായത്ത് ആരോഗ്യവിഭാഗം സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ ഹോട്ടല്‍ മാലിന്യം നിക്ഷേപിക്കാനെത്തിയ വാഹനമാണ് നാട്ടുകാര്‍ തടഞ്ഞത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. മതിക്കുന്നിലെ സ്വകാര്യ വ്യക്തിയുടെ പറമ്പ് ഹോട്ടല്‍ മാലിന്യം തള്ളുന്നതിനായി ഉപയോഗിച്ചുവരികയായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. മാലിന്യം തള്ളുന്നത് പതിവായതോടെ തെരുവുനായ ശല്യവും രൂക്ഷമായ ദുര്‍ഗന്ധവും നാട്ടുകാര്‍ക്ക് തലവേദനയായി. നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിട്ടും മാലിന്യം തള്ളുന്നത് തുടര്‍ന്നതോടെയാണ് നാട്ടുകാര്‍ വാഹനം തടഞ്ഞത്. …

തൃക്കൂരില്‍ മാലിന്യവുമായി എത്തിയ വാഹനം നാട്ടുകാര്‍ തടഞ്ഞു Read More »

കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചുകയറി

കുരിയച്ചിറയില്‍ ആംബുലന്‍സ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി. കാഞ്ഞിരപറമ്പില്‍ ഷാജിയുടെ വീട്ടിലേക്കാണ് ഇടിച്ചുകയറിയത്. വീടിന്റെ മതില്‍ തകര്‍ത്തു. റോഡരികിലെ വൈദ്യുതി പോസ്റ്റും തകര്‍ത്തു. ഡ്രൈവര്‍ താഹിര്‍ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. തിരുവനന്തപുരത്ത് പോയി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് തിരിച്ച് വരികയായിരുന്നു ആംബുലന്‍സ്.

കുന്നംകുളത്ത് ബസുകൾ കൂട്ടിയിടിച്ചു; 15ഓളം പേർക്ക് പരുക്ക്

കുന്നംകുളം ഗേള്‍സ് ഹൈസ്‌കൂളിന് സമീപം പഴയ കോടതിപ്പടി സ്‌റ്റോപ്പിനടുത്ത് സ്വകാര്യ ബസിന് പുറകില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് അപകടം. 15 ഓളം പേര്‍ക്ക് പരുക്കേറ്റു. ശനിയാഴ്ച രാവിലെ 8.15 നായിരുന്നു അപകടം. കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസിന് പുറകില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ചു കയറുകയായിരുന്നു. പരുക്കേറ്റവരില്‍ അധികവും ബസ്സിന് പുറക് ഭാഗത്ത് ഇരുന്നവരാണ്. കെഎസ്ആര്‍ടിസി ബസ്സില്‍ ഉണ്ടായിരുന്നവര്‍ക്കും പരുക്കേറ്റിട്ടുണ്ട്.

അരക്കോടി മുടക്കി നവീകരിച്ചു, വർഷങ്ങൾക്കകം വീണ്ടും പുൽമൈതാനമായി മാറി; കടുത്ത നിരാശയിൽ കാവനാട് ചിറ

കൊടകര, മറ്റത്തൂര്‍ പഞ്ചായത്തുകളുടെ അതിര്‍ത്തിയിലുള്ള കാവനാട് ചിറയില്‍ പായലും ചണ്ടിയും നിറയുന്നു. വര്‍ഷങ്ങളോളം പുല്ലുമൂടി കിടന്ന കാവനാട് ചിറ അരക്കോടിയോളം ചെലവില്‍ ഏതാനു വര്‍ഷം മുമ്പ് നവീകരിച്ച ചിറയാണ് വീണ്ടും പുല്ലുമൂടി നശിക്കുന്നത്. കൊടകര, മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തിയിലാണ് ഒരേക്കറിലധികം വിസ്തൃതിയുള്ള കാവനാട് ചിറയുള്ളത്. കടുത്ത വേനല്‍ക്കാലത്തു പോലും ജലത്തിന്റെ നിറസമൃദ്ധിയുള്ള കാവനാട് ചിറ മേഖലയിലെ പ്രധാനജലസ്രോതസാണ്. ഈ ചിറയില്‍ സംഭരിച്ചു നിര്‍ത്തുന്ന വെള്ളത്തെ ആശ്രയിച്ചാണ് ഒരു കാലത്ത് മേഖലയില്‍ നെല്‍കൃഷി ചെയ്തുപോന്നിരുന്നത്. കൃഷിയിടങ്ങളിലേക്ക് വെള്ളം കൊണ്ടുപോകുന്നതിനായുള്ള …

അരക്കോടി മുടക്കി നവീകരിച്ചു, വർഷങ്ങൾക്കകം വീണ്ടും പുൽമൈതാനമായി മാറി; കടുത്ത നിരാശയിൽ കാവനാട് ചിറ Read More »