nctv news pudukkad

Local News

വരന്തരപ്പിള്ളി തണല്‍വീട് അനാഥ അഗതി മന്ദിരത്തിന് സംഭാവന ആയി ലഭിച്ച ആംബുലന്‍സിന്റെ താക്കോല്‍ദാനം നടന്നു

പനിന്തടം മഹല്ല് ജുമാ മസ്ജിദ് പ്രസിഡന്റ് സിംല ഹസ്സന്‍ താക്കോല്‍ദാനം നിര്‍വഹിച്ചു. വരന്തരപ്പിള്ളി തണല്‍ പ്രസിഡന്റ് സി.എ. സലീം അധ്യക്ഷത വഹിച്ചു. ബക്കര്‍ പെന്‍ കോ, ലേബീബ് ഹസ്സന്‍, പി.കെ. ബഷീര്‍, നവാസ്, ഷൈജു പട്ടിക്കാട്ടുകാരന്‍, ഔസേഫ് ചെരടായി, സുഹറ, അബ്ദുമജീദ്, ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു.

വരന്തരപ്പിള്ളി തണല്‍വീട് അനാഥ അഗതി മന്ദിരത്തിന് സംഭാവന ആയി ലഭിച്ച ആംബുലന്‍സിന്റെ താക്കോല്‍ദാനം നടന്നു Read More »

മുപ്ലിയം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 1990 എസ്എസ്എല്‍സി ബാച്ചിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥി അധ്യാപക സംഗമമായ 2024 ശലഭം സംഘടിപ്പിച്ചു

പൂര്‍വാധ്യാപകന്‍ ഇളയത് ഉദ്ഘാടനം നിര്‍വഹിച്ചു. സജിത്കുമാര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പൂര്‍വ്വാധ്യാപകരെ ആദരിക്കുകയും അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും പൂര്‍വ്വ സ്മൃതികള്‍ പങ്കു വയ്ക്കലും നടന്നു. സ്‌കൂള്‍ പ്രധാന അധ്യാപിക വി.എം. ഉഷ, ഹയര്‍ സെക്കന്‍ഡറി അധ്യാപകന്‍ രാജേഷ്, പൂര്‍വാധ്യാപകരായ വിജയരാഘവന്‍, രാമന്‍കുട്ടി, വിമല, ശാരദ, രാജലക്ഷ്മി, കനക, പൂര്‍വ്വവിദ്യാര്‍ഥികളായ ടി. രാജേഷ്, പ്രീതാബായി എന്നിവര്‍ പ്രസംഗിച്ചു. വിവിധ കലാപരിപാടികളുമുണ്ടായിരുന്നു.

മുപ്ലിയം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 1990 എസ്എസ്എല്‍സി ബാച്ചിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥി അധ്യാപക സംഗമമായ 2024 ശലഭം സംഘടിപ്പിച്ചു Read More »

മണ്ണംപ്പേട്ട തെക്കേക്കരയില്‍ ഗ്രാമോത്സവം സംഘടിപ്പിച്ചു

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം വി.കെ. വിനീഷ് അധ്യക്ഷത വഹിച്ചു. നാടന്‍പാട്ട്, ഗ്രാമീണ മത്സരങ്ങള്‍, ഓണകളി, തിരുവാതിരക്കളി തുടങ്ങി വിവിധ കലാപരിപാടികള്‍ ഗ്രാമോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് സമാപന ഉദ്ഘാടനവും സമ്മാനദാനവും നടത്തി. കുടുംബശ്രീ സിഡിഎസ് അംഗം സന്ധ്യ സുഭാഷ്, നിനവ് ക്ലബ് സെക്രട്ടറി വി.കെ. അനീഷ്, പ്രോഗ്രാം കണ്‍വീനര്‍ കെ.ടി. ദീപക്, സംഘാടക സമതി കണ്‍വീനര്‍ സാഹിത്യ ജിതേഷ്, തൊഴിലുറപ്പ് മേറ്റ് രോഷ്ണി ജോസ് എന്നിവര്‍ പ്രസംഗിച്ചു.

മണ്ണംപ്പേട്ട തെക്കേക്കരയില്‍ ഗ്രാമോത്സവം സംഘടിപ്പിച്ചു Read More »

സംസ്ഥാനത്ത് വൈദ്യുതി ബില്ലുകള്‍ മലയാളത്തില്‍ നല്‍കിത്തുടങ്ങി

ബില്ല് മലയാളത്തിലാക്കണമെന്ന് റഗുലേറ്ററി കമ്മീഷന്‍ അദാലത്തില്‍ ആവശ്യം ഉയര്‍ന്നിരുന്നു. ഇംഗ്ലീഷിലെ ബില്ലുകള്‍ വായിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. മീറ്റര്‍ റീഡിംഗ് മെഷീനില്‍ തന്നെ ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്നത് അനുസരിച്ച് മലയാളത്തിലോ ഇംഗ്‌ളീഷിലോ നല്‍കും. കറന്റ് ബില്ല് ഉപഭോക്താക്കളുടെ മൊബൈല്‍ ഫോണുകളിലേക്ക് മെസേജായും ഇ മെയിലായും നല്‍കും. അതിനിടെ രണ്ട് മാസം കൂടുമ്പോഴുള്ള ബില്ലിന് പകരം മാസം തോറും ബില്ല് ഈടാക്കുന്ന കാര്യം കെഎസ്ഇബി സജീവമായി പരിഗണിക്കുന്നുണ്ട്. 

സംസ്ഥാനത്ത് വൈദ്യുതി ബില്ലുകള്‍ മലയാളത്തില്‍ നല്‍കിത്തുടങ്ങി Read More »

നെല്ലായി സമസ്ത കേരള വാരിയര്‍ സമാജം ഇരിങ്ങാലക്കുട യൂണിറ്റ് ഓണാഘോഷം സംഘടിപ്പിച്ചു

മുതിര്‍ന്ന അംഗം എം.വി. കൃഷ്ണന്‍കുട്ടി വാരിയര്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.വി. രുദ്രന്‍ വാരിയര്‍ അധ്യക്ഷത വഹിച്ചു. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയവര്‍ക്ക് ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. മുതിര്‍ന്ന സമാജം അംഗങ്ങളെ പൊന്നാട അണിയിച്ച് ആദരിച്ചു. സംസ്ഥാന ട്രഷറര്‍ വി.വി. ഗിരീശന്‍, മദ്ധ്യ മേഖല സെക്രട്ടറി എ.സി. സുരേഷ്, ജില്ല പ്രസിഡന്റ് കെ. ഉണ്ണികൃഷ്ണവാര്യര്‍, ജില്ല സെക്രട്ടറി വി.വി. സതീശന്‍, ടി. ഉണ്ണികൃഷ്ണന്‍, ഉഷദാസ്, എ. അച്ചുതന്‍, ടി.വി. രാജന്‍ വാരിയര്‍,

നെല്ലായി സമസ്ത കേരള വാരിയര്‍ സമാജം ഇരിങ്ങാലക്കുട യൂണിറ്റ് ഓണാഘോഷം സംഘടിപ്പിച്ചു Read More »

pm jay- nctv news- nctv live- pudukad news-ayushman+bharat+pradhan+mantri+jan+arogya+yojana

70 വയസും അതില്‍ കൂടുതലുമുള്ള എല്ലാ മുതിര്‍ന്ന പൗരന്മാര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കുന്നതാണ് ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന

വരുമാനം കണക്കിലെടുക്കാതെ, 70 വയസും അതില്‍ കൂടുതലുമുള്ള എല്ലാ മുതിര്‍ന്ന പൗരന്മാര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കുന്നതാണ് ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന. ആരോഗ്യസാമ്പത്തിക സൗകര്യങ്ങളുടെ പരിമിതി മൂലം പലപ്പോഴും ബുദ്ധിമുട്ട് നേരിടുന്ന മുതിര്‍ന്ന വ്യക്തികള്‍ക്ക്, പ്രതിവര്‍ഷം 5 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നതിനാല്‍ ഇത് കുടുംബങ്ങളുടെ ഭാരം ലഘൂകരിക്കും. സ്വകാര്യ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ ഉള്ളതോ അല്ലെങ്കില്‍ എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് സ്‌കീമിന് കീഴിലുള്ള 70 വയസോ അതില്‍

70 വയസും അതില്‍ കൂടുതലുമുള്ള എല്ലാ മുതിര്‍ന്ന പൗരന്മാര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കുന്നതാണ് ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന Read More »

പുതുക്കാട് കെസിബിസി മദ്യവിരുദ്ധസമിതി മദ്യവിമുക്ത കുടുംബസംഗമം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. പുതുക്കാട് ഫൊറോന വികാരി ഫാദര്‍ പോള്‍ തേയ്ക്കാനത്ത് അധ്യക്ഷത വഹിച്ചു. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെയും മുതിര്‍ന്ന പൗരന്മാരേയും ചടങ്ങില്‍ ആദരിച്ചു. ആളൂര്‍ നവചൈതന്യ ബ്രദര്‍ ബേബി ആലുവ മുഖ്യപ്രഭാഷണം നടത്തി. മദ്യവിരുദ്ധസമിതി പ്രസിഡന്റ് ആന്റണി പന്തല്ലൂക്കാരന്‍, നവചൈതന്യ ഡയറക്ടര്‍ ഫാദര്‍ ജോണ്‍ പോള്‍ ഇയ്യനം, കൈക്കാരന്‍ റപ്പായി കാളന്‍, ഏകോപനസമിതി പ്രസിഡന്റ് ആന്റണി വാഴപ്പിള്ളി, മദ്യവിരുദ്ധസമിതി ട്രഷറര്‍ ബാബു പണ്ടാരി, സെക്രട്ടറി

പുതുക്കാട് കെസിബിസി മദ്യവിരുദ്ധസമിതി മദ്യവിമുക്ത കുടുംബസംഗമം സംഘടിപ്പിച്ചു Read More »

നന്തിക്കര മാപ്രാണം റോഡില്‍ മുത്രത്തിക്കര കാളന്‍ വഴിയിലെ നവീകരണം പൂര്‍ത്തീകരിക്കാത്തത് മൂലം നിരവധി അപകടങ്ങള്‍ ഉണ്ടാകുന്നുവെന്ന് ആരോപിച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മുത്രത്തിക്കര വാര്‍ഡ് കമ്മിറ്റി പ്രതിഷേധ സമരം സംഘടിപ്പിച്ചു

കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സുധന്‍ കാരയില്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് പ്രസിഡന്റ് ഷാജു മാണി പറമ്പില്‍ അധ്യക്ഷത വഹിച്ചു. ദളിത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ. രാജേഷ് കുമാര്‍, ഐഎന്‍ടിയുസി പറപ്പൂക്കര മണ്ഡലം പ്രസിഡന്റ് പ്രസാദ് മേപ്പുറത്ത്, കോണ്‍ഗ്രസ് മണ്ഡലം ജനറല്‍ സെക്രട്ടറി ബിജു പയ്യപ്പിള്ളി, പഞ്ചായത്തംഗം എന്‍.എം. പുഷ്പകാരന്‍ എന്നിവര്‍ പ്രസംഗിച്ചു. ബൈജു പയ്യപ്പിള്ളി, സി.വി. രവി, വിജയന്‍ നാലത്ത്, ജോസ് ചാക്കേരി, തിലകന്‍ കല്ലിക്കട, കൊച്ചുണ്ണി, വിത്സന്‍, ദാസന്‍ പേരിയില്‍, ജോണ്‍, കെ.യു.

നന്തിക്കര മാപ്രാണം റോഡില്‍ മുത്രത്തിക്കര കാളന്‍ വഴിയിലെ നവീകരണം പൂര്‍ത്തീകരിക്കാത്തത് മൂലം നിരവധി അപകടങ്ങള്‍ ഉണ്ടാകുന്നുവെന്ന് ആരോപിച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മുത്രത്തിക്കര വാര്‍ഡ് കമ്മിറ്റി പ്രതിഷേധ സമരം സംഘടിപ്പിച്ചു Read More »

പുത്തന്‍കാട് ചൈതന്യ ആര്‍ട്സ് & സ്പോര്‍ട്ട് ക്ലബ്ബ് വായനശാലയുടെ നേതൃത്വത്തില്‍ കുമ്മാട്ടി ആഘോഷം സംഘടിപ്പിച്ചു

പുത്തന്‍കാട് നിന്നും വെട്ടുകാട് സെന്ററിലേക്ക് നടത്തിയ കുമ്മാട്ടി ആഘോഷത്തില്‍ ശിങ്കാരിമേളം, ദേശ കുമ്മാട്ടി, പുലിക്കളി, കുതിര പുറത്ത് മഹാബലി, നിശ്ചല ദൃശ്യങ്ങള്‍ എന്നിവ അകമ്പടി നല്‍കി. തുടര്‍ന്ന് വനിതകളുടെ ഓണക്കളിയും അരങ്ങേറി. വയനാട് ദുരന്തത്തില്‍ പേരകുട്ടികളെയും കൂട്ടി രക്ഷപ്പെടുന്നതിനിടെ കാട്ടാനയുടെ മുന്നില്‍പ്പെട്ട മുത്തശ്ശിയുടെയും മക്കളുടെയും ദൃശ്യാവിഷ്‌ക്കാരം ഘോഷയാത്രയില്‍ ഏറെ ജനശ്രദ്ധയാകര്‍ഷിച്ചു. ഘോഷയാത്രക്ക്  സിനിഷ് പുല്ലാനിക്കന്‍, കെ.ആര്‍. കൃഷ്ണകുമാര്‍, കെ.ആര്‍. ശങ്കരനാരയണന്‍, റിജോ, കെ. ചന്ദ്രന്‍, റിജോ റോയ് എന്നിവര്‍ നേതൃത്വം നല്‍കി.

പുത്തന്‍കാട് ചൈതന്യ ആര്‍ട്സ് & സ്പോര്‍ട്ട് ക്ലബ്ബ് വായനശാലയുടെ നേതൃത്വത്തില്‍ കുമ്മാട്ടി ആഘോഷം സംഘടിപ്പിച്ചു Read More »

കൊടകര ഏകലവ്യ കലാ കായിക സമിതിയും കൊടകര ഒയാസിസ് ക്ലബ്ബും സംയുക്തമായി ഓണാഘോഷം സംഘടിപ്പിച്ചു

പുതുമുഖ ചലച്ചിത്ര താരം ഗോകുല്‍ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഒയാസിസ് ക്ലബ്ബ് പ്രസിഡന്റ്് ജോസ് അധ്യക്ഷത വഹിച്ചു. വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ ക്ലബ്ബ് അംഗങ്ങളുടെ മക്കളെ ചടങ്ങില്‍ അനുമോദിച്ചു. ഏകലവ്യ കലാകായിക സമിതി സെക്രട്ടറി ടി.ജി. അജോ, ഏകലവ്യ കലാകായിക സമിതി പ്രസിഡന്റ് ഷജിത്ത് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. തൃശൂര്‍ കൈതോല നാടന്‍ പാട്ടുകൂട്ടത്തിന്റെ നാടന്‍ പാട്ടും ഉണ്ടായിരുന്നു.

കൊടകര ഏകലവ്യ കലാ കായിക സമിതിയും കൊടകര ഒയാസിസ് ക്ലബ്ബും സംയുക്തമായി ഓണാഘോഷം സംഘടിപ്പിച്ചു Read More »

paliyekara toll plaza- amballur block- nctv news- nctv live- onam- thrissur news- p[udukadnwews- pudukad live news

ഉത്രാടപ്പാച്ചിലില്‍ ദേശീയപാതയിലും പാലിയേക്കര ടോള്‍പ്ലാസയിലും വാഹനത്തിരക്കേറി

പുതുക്കാട്, ആമ്പല്ലൂര്‍ സിഗ്നലുകളിലും വലിയ തിരക്കായിരുന്നു. ഉത്രാടദിവസം വൈകിട്ട് തിരക്ക് ഏറെയായി. ടോള്‍പ്ലാസയ്ക്ക് ഇരുഭാഗത്തുമുള്ള മണലി, പാലിയേക്കര പാലങ്ങളുടെ മുകളില്‍ വരെ ടോളിലേക്കുള്ള വരികള്‍ നീണ്ടു.

ഉത്രാടപ്പാച്ചിലില്‍ ദേശീയപാതയിലും പാലിയേക്കര ടോള്‍പ്ലാസയിലും വാഹനത്തിരക്കേറി Read More »

ഓണത്തോടനുബന്ധിച്ച് റിലീസ് ചെയ്ത പൊന്നോണതുമ്പി സംഗീത ആല്‍ബം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നു

എഴുത്തുകാരന്‍ സുഭാഷ് മൂന്നുമുറി രചന നിര്‍വഹിച്ച സംഗീത ആല്‍ബം ഉത്രാടദിനത്തിലാണ് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ യൂട്യൂബിലൂടെ റിലീസ് ചെയ്തത്. 24 മണിക്കൂറിനകം തന്നെ ഒറു ലക്ഷത്തോളം പേര്‍ ഈ ഓണപ്പാട്ട് യൂട്യൂബില്‍ കണ്ട് ആസ്വദിച്ചു. ഈ ഓണക്കാലത്ത് റിലീസ് ചെയ്ത ഓണപ്പാട്ടുകളില്‍ മികച്ചതെന്ന് ആസ്വാദകര്‍ വിലയിരുത്തുന്ന പൊന്നോണതുമ്പിയുടെ ഗായകന്‍ ടി.പി.സന്തോഷാണ്. അജി ഡെന്‍ റോസ് ചാലക്കുടി ഈണം പകര്‍ന്ന ഈ വീഡിയോ ഗാനത്തിന്റെ ചിത്രസംയോജനം നിര്‍വഹിച്ചിട്ടുള്ളത് ജസ്റ്റിന്‍ മങ്കുഴിയാണ്.

ഓണത്തോടനുബന്ധിച്ച് റിലീസ് ചെയ്ത പൊന്നോണതുമ്പി സംഗീത ആല്‍ബം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നു Read More »

കൊടകര അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രത്തില്‍ നിര്‍മിച്ച വൃന്ദാവന്‍ പാര്‍ക്ക് കുട്ടികള്‍ക്കായി തുറന്നു

ടി.എസ്. പട്ടാഭിരാമന്‍, ബാലതാരങ്ങളായ ദേവനന്ദ, ശ്രീപത്, തിരക്കഥാകൃത്ത് അഭിലാഷ്പിള്ള എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ആമേട വാസുദേവന്‍ നമ്പൂതിരി, രാഷ്ട്രീയ സേവ സംഘം പ്രാന്തകാര്യവാഹ് പി.എന്‍.ഈശ്വരന്‍, എസ്.എസ്. മേനോന്‍, കെ.എസ്. പത്മനാഭന്‍, ബാലഗോകുലം സംസ്ഥാന പ്രസിഡന്റ് ആര്‍. പ്രസന്നകുമാര്‍, ജനറല്‍ സെക്രട്ടറി കെ.എന്‍.സജികുമാര്‍, സ്വാമി ദേവചൈതന്യാനന്ദസരസ്വതി,ഹരികൃഷ്ണന്‍, ശ്രീകൃഷ്ണകേന്ദ്രം ജനറല്‍ സെക്രട്ടറി ശശി അയ്യഞ്ചിറ, ട്രസ്റ്റ് എന്‍.പി. ശിവന്‍ എന്നിവര്‍ പ്രസംഗിച്ചു. ഓണപ്പുടവ വിതരണം, വിവിധ കലാപരിപാടികള്‍ എന്നിവയുണ്ടായി.

കൊടകര അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രത്തില്‍ നിര്‍മിച്ച വൃന്ദാവന്‍ പാര്‍ക്ക് കുട്ടികള്‍ക്കായി തുറന്നു Read More »

കോടാലി ശ്രീനാരായണ വിദ്യാമന്ദിര്‍ സെന്‍ട്രല്‍ സ്‌കൂളില്‍ ഓണാഘോഷം സംഘടിപ്പിച്ചു

കവി പ്രകാശന്‍ ഇഞ്ചക്കുണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. ട്രസ്റ്റ് പ്രസിഡന്റ് സി.ജി. രാജന്‍ അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി ഒ.സി. വിജയന്‍ പ്രകാശന്‍ ഇഞ്ചക്കുണ്ടിനെ വേദിയില്‍ പൊന്നാട അണിയിച്ച് ആദരിച്ചു. പ്രിന്‍സിപ്പല്‍ പി.എസ്. ഉഷ, ട്രസ്റ്റ് സെക്രട്ടറി ഇ.എന്‍. ശശി, ട്രഷറര്‍ കെ.യു. ദിവ്യപ്രകാശന്‍, വൈസ് പ്രസിഡന്റ് സി.പി. ഉണ്ണികൃഷ്ണന്‍, ക്ഷേമസമിതി പ്രസിഡന്റ് സഞ്ജു സുബി, മാതൃ സമിതി പ്രസിഡന്റ് ബിന്ദു ഗോപിനാഥന്‍, സാംസ്‌കാരിക സമിതി പ്രസിഡന്റ് സൗമി സണ്ണി, മോഹനന്‍ വടക്കേടത്ത്, വൈസ് പ്രിന്‍സിപ്പാള്‍ വി.ആര്‍.

കോടാലി ശ്രീനാരായണ വിദ്യാമന്ദിര്‍ സെന്‍ട്രല്‍ സ്‌കൂളില്‍ ഓണാഘോഷം സംഘടിപ്പിച്ചു Read More »

വേലുപ്പാടം സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സൗഹൃദ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷി സൗഹൃദ ഓണാഘോഷം സംഘടിപ്പിച്ചു

വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് അംഗം കലാപ്രിയ സുരേഷ് ഉദ്ഘാടനം നിര്‍വഹിച്ചു. പി.ടി.എ. പ്രസിഡന്റ് ഷിജോ ഞെരിഞ്ഞാമ്പിള്ളി അധ്യക്ഷത വഹിച്ചു. ഹയര്‍ സെക്കന്‍ഡറി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്റ് അഡോളസെന്റ് കൗണ്‍സിലിങ്ങ് സെല്‍ ജില്ലാ കോഡിനേറ്റര്‍ പ്രകാശ് ബാബു വിദ്യാര്‍ത്ഥികള്‍ക്ക് ഓണക്കോടി വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് ബൈജു വാഴക്കാല, സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ജോഫി മഞ്ഞളി, കരിയര്‍ ഗൈഡ് യു.ജി. റോസിലി, കൊടകര ബിആര്‍സി സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ അഞ്ജലി, പ്രിന്‍സിപ്പാള്‍ ടി. കിന്‍സ് മോള്‍, സൗഹൃദ കോഡിനേറ്റര്‍ ലിസ ജോസ്

വേലുപ്പാടം സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സൗഹൃദ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷി സൗഹൃദ ഓണാഘോഷം സംഘടിപ്പിച്ചു Read More »

തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ തൃക്കൂര്‍ പഞ്ചായത്ത് ഓഫീസിനു സമീപമുള്ള ഇക്കോ ഷോപ്പില്‍ സംഘടിപ്പിച്ച ഓണസമൃദ്ധി 2024 കര്‍ഷക ചന്തയ്ക്ക് തുടക്കമായി

തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ ദീപ ജോണി, ബ്ലോക്ക് അംഗങ്ങളായ പോള്‍സന്‍ തെക്കുംപീടിക, മിനി ഡെന്നി, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സലീഷ് ചെമ്പാറ, ജനപ്രതിനിധികളായ കപില്‍ രാജ്, സലീഷ് കണ്ണന്‍, സൈമണ്‍ നമ്പാടന്‍, കൃഷി ഉദ്യോഗസ്ഥരായ കെ.പി. ദിവ്യ, എ.സി. ഷീന, എം.കെ. സതി, കൃഷി അസിസ്റ്റന്റ് എം.വി. ലിഷ എന്നിവര്‍ സന്നിഹിതരായിരുന്നു. 4 ദിവസം നടക്കുന്ന ഓണ

തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ തൃക്കൂര്‍ പഞ്ചായത്ത് ഓഫീസിനു സമീപമുള്ള ഇക്കോ ഷോപ്പില്‍ സംഘടിപ്പിച്ച ഓണസമൃദ്ധി 2024 കര്‍ഷക ചന്തയ്ക്ക് തുടക്കമായി Read More »

milma shoppe- nctv news- nctv live- pudukad news

മില്‍മ ഷോപ്പി മില്‍മ പാര്‍ലര്‍ വായ്പ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ കോടാലിയില്‍ നിര്‍വ്വഹിച്ചു

പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ യു.ആര്‍. പ്രദീപ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റോ കൈതാരം, സിപിഐഎം കൊടകര ഏരിയ സെക്രട്ടറി പി.കെ. ശിവരാമന്‍ എന്നിവര്‍ സന്നിഹിതരായി. കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ പൊതുമേഖലയിലെ സഹകരണ സ്ഥാപനമായ മില്‍മയുമായി സംയോജിച്ച് മികച്ച സംരംഭകര്‍ക്ക് മില്‍മ ഷോപ്പി, മില്‍മ പാര്‍ലര്‍ ആരംഭിക്കുന്നതിനായി വായ്പ നല്‍കുന്ന പദ്ധതിയ്ക്കാണ് തുടക്കമായത്. 

മില്‍മ ഷോപ്പി മില്‍മ പാര്‍ലര്‍ വായ്പ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ കോടാലിയില്‍ നിര്‍വ്വഹിച്ചു Read More »

chimoni dam- dam thrissur- thrissur tourism- nctv news- nctv live- pudukad news

ചിമ്മിനി ഡാം സൈറ്റിലേക്കുള്ള പൊതുജനങ്ങള്‍ക്കുള്ള പ്രവേശനം നീളും

നേരത്തേ സെപ്തംബര്‍ 13 മുതല്‍ ഡാമിലേക്ക് പ്രവേശനം ആനുവദിക്കാന്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനമായിരുന്നു. എന്നാല്‍ സാങ്കേതിക സജീകരണങ്ങള്‍ പൂര്‍ത്തിയാക്കാനുള്ളതിനാല്‍ നിശ്ചയിച്ച പ്രകാരം 13ന് പ്രവേശനം ആരംഭിക്കാനാവില്ലെന്ന് ഡാം അധികൃതര്‍ അറിയിക്കുകയായിരുന്നു. നിലവില്‍ സെപ്റ്റംബര്‍ 27ന് ലോക ടൂറിസം ദിനത്തില്‍ ഡാമിലേക്ക് പ്രവേശനം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് എം.എല്‍.എ. അറിയിച്ചു. ചിമ്മിനി ഡാം ടൂറിസം വികസനത്തിനായി ടൂറിസം കമ്മിറ്റി രൂപവല്‍കരിക്കും. ചിമ്മിനിയിലെ നിലവിലുള്ള സൈക്കിളിങിനും ട്രക്കിങിനും പുറമെ പുതിയ ട്രക്കിങ് റൂട്ടുകള്‍ തുറക്കും.

ചിമ്മിനി ഡാം സൈറ്റിലേക്കുള്ള പൊതുജനങ്ങള്‍ക്കുള്ള പ്രവേശനം നീളും Read More »

nenmanikara panchayath- kk ramachandran mla- nctv news- nctv live news- pudukad news

 ജില്ലയിലെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരത പഞ്ചായത്തായി നെന്മണിക്കര ഗ്രാമപഞ്ചായത്ത്.

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. നെന്മണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ്, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി, തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ്, ജില്ലാ പഞ്ചായത്തംഗം ജോസഫ് ടാജറ്റ്, കൊടകര ബ്ലോക്ക് പഞ്ചായത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അല്‍ജോ പുളിക്കന്‍ എന്നിവര്‍ സന്നിഹിതരായി.

 ജില്ലയിലെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരത പഞ്ചായത്തായി നെന്മണിക്കര ഗ്രാമപഞ്ചായത്ത്. Read More »

trikkakara appan- onam- nctv news- nctv live- pudukad news

ഓണത്തിന്റെ പ്രധാനദിനങ്ങളാണ് ഉത്രാടവും തിരുവോണവും. കാലത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് ആഘോഷങ്ങളും ആചാരങ്ങളും മാറിത്തുടങ്ങിയെങ്കിലും. ഓണത്തിന്റെ പ്രധാനദിനങ്ങളിലെ ചിട്ടകള്‍ ഇപ്പോഴും പിന്തുടരുന്നുണ്ട് ചിലയിടങ്ങളില്‍

ഉത്രാടത്തിന്റെ അന്നാണ് ഏറ്റവും വലിയ പൂക്കളം. അന്ന് മണ്ണു കൊണ്ടു തൃക്കാക്കരയപ്പന്റെ രൂപം ഉണ്ടാക്കുന്നു. ഉത്രാടദിവസം വൈകിട്ടുതന്നെ പൂക്കളത്തിലെ പൂക്കളെല്ലാം മാറ്റി പടിക്കല്‍ വെക്കും. ചാണകം കൊണ്ടു തറമെഴുകി തുമ്പക്കുടം വയ്ക്കും. ചിലയിടത്ത് അരകല്ല് വയ്ക്കാറുണ്ട്. തിരുവോണത്തിനു രാവിലെ നിലവിളക്കു കത്തിച്ചു വച്ച് അരിമാവില്‍ വെണ്ടയില ഇടിച്ചു പിഴിഞ്ഞു കുറുക്കി കൈകൊണ്ടു കോലം വരയ്ക്കും. നക്ഷത്രം, സ്വസ്തി എന്നീ ചിഹ്നങ്ങളും കാണും. അതിനുശേഷമാണ് പൂക്കളത്തില്‍ അട നിവേദിക്കുന്നത്. പൂവട എന്നാണ് ഇതിനു പറയുക. തിരുവോണദിവസം വൈകുന്നേരം തേങ്ങാപ്പീരയും

ഓണത്തിന്റെ പ്രധാനദിനങ്ങളാണ് ഉത്രാടവും തിരുവോണവും. കാലത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് ആഘോഷങ്ങളും ആചാരങ്ങളും മാറിത്തുടങ്ങിയെങ്കിലും. ഓണത്തിന്റെ പ്രധാനദിനങ്ങളിലെ ചിട്ടകള്‍ ഇപ്പോഴും പിന്തുടരുന്നുണ്ട് ചിലയിടങ്ങളില്‍ Read More »