നേരത്തേ സെപ്തംബര്‍ 13 മുതല്‍ ഡാമിലേക്ക് പ്രവേശനം ആനുവദിക്കാന്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനമായിരുന്നു. എന്നാല്‍ സാങ്കേതിക സജീകരണങ്ങള്‍ പൂര്‍ത്തിയാക്കാനുള്ളതിനാല്‍ നിശ്ചയിച്ച പ്രകാരം 13ന് പ്രവേശനം ആരംഭിക്കാനാവില്ലെന്ന് ഡാം അധികൃതര്‍ അറിയിക്കുകയായിരുന്നു. നിലവില്‍ സെപ്റ്റംബര്‍ 27ന് ലോക ടൂറിസം ദിനത്തില്‍ ഡാമിലേക്ക് പ്രവേശനം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് എം.എല്‍.എ. അറിയിച്ചു. ചിമ്മിനി ഡാം ടൂറിസം വികസനത്തിനായി ടൂറിസം കമ്മിറ്റി രൂപവല്‍കരിക്കും. ചിമ്മിനിയിലെ നിലവിലുള്ള സൈക്കിളിങിനും ട്രക്കിങിനും പുറമെ പുതിയ ട്രക്കിങ് റൂട്ടുകള്‍ തുറക്കും. ചിമ്മിനി ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി കളക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു തീരുമാനം. ചിമ്മിനി ഡാം അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി ഇറിഗേഷന്‍ വകുപ്പ് നിര്‍മിച്ച ടോയ്‌ലറ്റ് ബ്ലോക്കും കഫറ്റീരിയയും ഈ മാസംതന്നെ തുറക്കും. പഞ്ചായത്തിന്റെ ടോയ്‌ലറ്റ് ബ്ലോക്ക് ഈ മാസം പൂര്‍ത്തിയാക്കും. ചിമ്മിനി ഡാം ടൂറിസത്തിലെ ഡെസ്റ്റിനേഷന്‍ ചലഞ്ചിന്റെ ഭാഗമായി ടൂറിസം ഫണ്ടും എം.എല്‍.എ. ഫണ്ടും ചേര്‍ത്ത് പദ്ധതി കൂടുതല്‍ മെച്ചപ്പെടുത്തുമെന്ന് കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ. അറിയിച്ചു. ഇറിഗേഷന്‍ വകുപ്പ് ചിമ്മിനി ഡാം ടൂറിസം സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി പുതിയ ഡി.പി.ആര്‍ തയ്യാറാക്കും.