പുതുക്കാട് ഗ്രാമപഞ്ചായത്തിന്റെ 2022-23 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെട്ട എസ്സി വയോജനങ്ങള്‍ക്ക് നല്‍കുന്ന കട്ടിലുകളുടെ വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് നിര്‍വ്വഹിച്ചു.
വൈസ് പ്രസിഡന്റ് ഷൈനി ജോജു അദ്ധ്യക്ഷയായിരുന്നു. ഗ്രാമപഞ്ചായത്തംഗങ്ങളായ രതി ബാബു, ഷാജു കാളിയേങ്കര, സി.പി. സജീവന്‍, പ്രീതി ബാലകൃഷ്ണന്‍, അസി. സെക്രട്ടറി എം.പി. ചിത്ര, എസ്സി പ്രമോട്ടര്‍ സുകന്യ, പ്രൊജക്ട് അസിസ്റ്റന്റ് വി.എസ്. സുജിത്ത് എന്നിവര്‍ പ്രസംഗിച്ചു.