nctv news pudukkad

nctv news logo
nctv news logo

Local News

alathur-kolathur road

മുഖ്യമന്ത്രിയുടെ പ്രത്യേക റോഡ് വികസന പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീതി കൂട്ടി നവീകരിച്ച ആലത്തൂര്‍ കൊളത്തൂര്‍ റോഡ് നാടിന് സമര്‍പ്പിച്ചു

 കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് കവിത സുനില്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കാര്‍ത്തിക ജയന്‍, പഞ്ചായത്ത് അംഗം നന്ദിനി രമേശന്‍ എന്നിവര്‍ പ്രസംഗിച്ചു. 25 ലക്ഷം രൂപ ചിലവിലാണ് റോഡ് നവീകരിച്ചിട്ടുള്ളത്.

camp

ജില്ലാ പഞ്ചായത്തിന്റെയും നെന്മണിക്കര ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നെന്മണിക്കര കുടുംബാരോഗ്യകേന്ദ്രത്തില്‍ ക്യാന്‍സര്‍ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു

കാന്‍ തൃശൂര്‍ പദ്ധതിയുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നെന്മണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു അധ്യക്ഷത വഹിച്ചു.  ജില്ലാ പഞ്ചായത്തംഗം വി.എസ്. പ്രിന്‍സ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല ജോര്‍ജ് എന്നിവര്‍ മുഖ്യാതിഥികളായി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായ കെ.വി. ഷാജു, സജിന്‍ മേലേടത്ത്, ജില്ലാ രോഗപ്രതിരോധ ഓഫീസര്‍ രാജു, മെഡിക്കല്‍ ഓഫീസര്‍ അശ്വിന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി. വിജയലക്ഷ്മി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ്. സാബിന്‍ എന്നിവര്‍ പ്രസംഗിച്ചു.

ACCIDENT

വാഹനാപകടത്തില്‍ യുവാവിന് പരുക്ക്

ഒല്ലൂര്‍ മരത്താക്കര കുഞ്ഞനംപാറയില്‍ സ്‌കൂട്ടറില്‍ ടോറസ് ലോറിയിടിച്ച് യുവാവിന് പരുക്ക്. മരത്താക്കര സ്വദേശി തെക്കൂട്ട് രാഹുലിനാണ് പരുക്കേറ്റത്.

mupliyam govt. school

വരന്തരപ്പിള്ളി പഞ്ചായത്തിലെ മുപ്ലിയം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പുതിയ കെട്ടിട നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു

 3 കോടി 87.6 ലക്ഷം രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. 100 വര്‍ഷം പഴകുമുള്ളതും ജീര്‍ണിച്ചതുമായ ഓടിട്ട പഴയ കെട്ടിടം പൊളിച്ചു മാറ്റി 18 ക്ലാസ് മുറികളോടെയും, ലിഫ്റ്റ്, ഫയര്‍ സേഫ്റ്റി എന്നി അത്യാധുനിക സൗകര്യങ്ങളോടെയാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. മൂന്നുനിലകളിലായി 1290.86 മീറ്റര്‍ സ്‌ക്വയര്‍ വിസ്തൃതിയിലാണ് കെട്ടിടസമുച്ചയം നിര്‍മ്മിക്കുന്നത്. ഓരോ നിലയിലും 6 മീറ്റര്‍ വീതം നീളവും വീതിയുമുള്ള 6 ക്ലാസ് മുറികളും രണ്ട് സ്‌റ്റെയര്‍കേസുകളും വരാന്തയും ടോയ്‌ലറ്റ് ബ്ലോക്കും ഉള്‍പ്പെടെയാണ് നിര്‍മ്മിക്കുക. …

വരന്തരപ്പിള്ളി പഞ്ചായത്തിലെ മുപ്ലിയം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പുതിയ കെട്ടിട നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു Read More »

vfpck varandarapilly

കൃഷിവകുപ്പും കേരഫെഡും വിഎഫ്പിസികെയും സംയുക്തമായി നടപ്പിലാക്കുന്ന പച്ചതേങ്ങ സംഭരണ പദ്ധതിയ്ക്ക് നൂലുവള്ളി സ്വാശ്രയ കര്‍ഷക സമിതിയില്‍ തുടക്കമായി

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അധ്യക്ഷത വഹിച്ചു. വിഎഫ്പിസികെ ജില്ലാ മാനേജര്‍ എ.എ. അംജ, സമിതി പ്രസിഡന്റ് ഇ.എ. ചാക്കുണ്ണി, കൃഷി ഓഫീസര്‍ എം.പി. ഉണ്ണികൃഷ്ണന്‍, പഞ്ചായത്ത് അംഗം സീബ ശ്രീധരന്‍, ഡെപ്യൂട്ടി മാനേജര്‍ കെ.യു. ബബിത, സമിതി വൈസ് പ്രസിഡന്റ് പി.പി. വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ സമിതിയില്‍ പച്ചതേങ്ങ സംഭരണത്തിനുള്ള സൗകര്യം ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

kodakara medical camp

കൊടകര ബ്ലോക്ക് പഞ്ചായത്തിലെ 2002- 23 വര്‍ഷത്തെ വയോജന പകല്‍ പരിപാലന കേന്ദ്രം പദ്ധതിയുടെ ഭാഗമായി വയോജന മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടെസി ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു.  മറ്റത്തൂര്‍ സിഎച്ച്‌സി സൂപ്രണ്ട് ഡോ. റോഷ്. ബ്ലോക്ക് ഡിവിഷന്‍ അംഗങ്ങളായ സതി സുധീര്‍, ഇ.കെ. സദാശിവന്‍, തണല്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്് സുകുമാരന്‍, കൊടകര അഡീഷണല്‍ സിഡിപിഒ ഷീബ നാലപ്പാട്ട്, ബ്ലോക്ക് സിഡിപിഒ എം. നിഷ എന്നിവര്‍ പ്രസംഗിച്ചു.  മറ്റത്തൂര്‍ സിഎച്ച്‌സി, പുതുക്കാട് താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ ക്യാമ്പില്‍ …

കൊടകര ബ്ലോക്ക് പഞ്ചായത്തിലെ 2002- 23 വര്‍ഷത്തെ വയോജന പകല്‍ പരിപാലന കേന്ദ്രം പദ്ധതിയുടെ ഭാഗമായി വയോജന മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു Read More »

praveen rana

സാമ്പത്തിക നിക്ഷേപ തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രവീണ്‍ റാണ സമര്‍പ്പിച്ച ജാമ്യ ഹര്‍ജികള്‍ തൃശൂര്‍ അഡീഷണല്‍ ജില്ലാ ജഡ്ജി ടി.കെ. മിനിമോള്‍ തള്ളി ഉത്തരവിട്ടു

െ്രെകംബ്രാഞ്ച് പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷിക്കുന്ന കേസ്സില്‍ പ്രവീണ്‍ റാണയെ പത്തു ദിവസത്തേക്ക് െ്രെകംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടുകൊടുക്കാനും കോടതി ഉത്തരവായി. തൃശൂര്‍ ഈസ്റ്റ് പോലീസ് രജിസ്റ്റര്‍ ചെയ്തിരുന്നതും നിലവില്‍ െ്രെകം ബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷിക്കുന്നതുമായ കേസ്സുകളില്‍ നല്‍കിയ ജാമ്യാപേക്ഷകളാണ് കോടതി വാദം കേട്ട് തള്ളിക്കളഞ്ഞത്. അന്വേഷണമദ്ധ്യേ െ്രെകം ബ്രാഞ്ച് പോലീസ് രജിസ്റ്റര്‍ ചെയ്ത ഒരു കേസ്സിലാണ് ഇപ്പോള്‍ കസ്റ്റഡി ഉത്തരവായിരിക്കുന്നത്. െ്രെകംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഡിവൈഎസ്പി ടി.ആര്‍. സന്തോഷ് സമര്‍പ്പിച്ച ഹര്‍ജി …

സാമ്പത്തിക നിക്ഷേപ തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രവീണ്‍ റാണ സമര്‍പ്പിച്ച ജാമ്യ ഹര്‍ജികള്‍ തൃശൂര്‍ അഡീഷണല്‍ ജില്ലാ ജഡ്ജി ടി.കെ. മിനിമോള്‍ തള്ളി ഉത്തരവിട്ടു Read More »

trilkur anti drug prgm

തൃക്കൂര്‍ ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡില്‍ ലഹരിക്കെതിരെ കാല്‍നട ജാഥ സംഘടിപ്പിച്ചു

കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ കാല്‍നട ജാഥ ഉദ്ഘാടനം ചെയ്തു. പാട്ടത്തില്‍ മുരളി അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം കപില്‍രാജ് നേതൃത്വം നല്‍കി. 

kurumalikavu temple

കുറുമാലിക്കാവ് ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി വേലമഹോത്സവത്തിന് കൊടിയേറി. ചുറ്റുവിളക്ക്, നിറമാല, ദീപാരാധന എന്നിവയ്ക്ക് ശേഷം കൊടിയേറ്റ് ചടങ്ങുകള്‍ നടത്തി

ആഘോഷകമ്മിറ്റി ചെയര്‍മാന്‍ പി.കെ. സെല്‍വരാജ് കൊടിയേറ്റ് നിര്‍വഹിച്ചു. ഫെബ്രുവരി 25നാണ് കുംഭഭരണി വേലമഹോത്സവം ആഘോഷിക്കുന്നത്. രാവിലെ 6ന് വി.കെ. പത്മനാഭന്‍ അവതരിപ്പിക്കുന്ന ദേവീമാഹാത്മ്യ പാരായണവും ഭജന അര്‍ച്ചനയും ഉണ്ടായിരിക്കുന്നതാണ്. രാവിലെ 9ന് ശ്രീഭൂതബലി, ശീവേലി എഴുന്നള്ളിപ്പ് നടത്തും. പത്മശ്രീ പെരുവനം കുട്ടന്‍മാരാര്‍ പ്രാമാണികനായി മേളം അരങ്ങേറും. ഊട്ടോളി അനന്തന്‍ തിടമ്പേറ്റും. ഉച്ചതിരിഞ്ഞ് 3.30ന് പുറത്തേക്കെഴുന്നള്ളിപ്പ്, പഞ്ചവാദ്യ അകമ്പടിയില്‍ കാഴ്ച ശീവേലിയും നടത്തും.

swaraj trophy

സ്വരാജ് ട്രോഫി പുരസ്‌കാരത്തിന് സംസ്ഥാനതലത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ കൊടകര ബ്ലോക്ക് പഞ്ചായത്ത് പുരസ്‌കാരം ഏറ്റുവാങ്ങി

. പാലക്കാട് നടന്ന തദ്ദേശദിനാഘോഷ ചടങ്ങില്‍ തദ്ദേശസ്വയംഭരണ മന്ത്രി എം.ബി. രാജേഷ് പുരസ്‌കാരം സമര്‍പ്പിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍, പി.ആര്‍. അജയഘോഷ്, കൊടകര ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് അവാര്‍ഡ് ഏറ്റുവാങ്ങിയത്.  ഉല്‍പാദന സേവന പശ്ചാത്തലമേഖലകളില്‍ നടത്തിയ മികച്ച പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് പുരസ്‌കാരം ലഭിച്ചത്. കൃഷി അനുബന്ധ മേഖലയില്‍ വ്യത്യസ്തവും മാതൃകാപരവുമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചതും ക്ഷീര മേഖലയില്‍ ഉല്പാദനം വര്‍ദ്ധിപ്പിച്ചതും ഇ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തിയതുംപട്ടികജാതിപട്ടികവര്‍ഗ …

സ്വരാജ് ട്രോഫി പുരസ്‌കാരത്തിന് സംസ്ഥാനതലത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ കൊടകര ബ്ലോക്ക് പഞ്ചായത്ത് പുരസ്‌കാരം ഏറ്റുവാങ്ങി Read More »

vellikulangara police

വെള്ളിക്കുളങ്ങര ജനമൈത്രി പൊലീസിന്റെ നേതൃത്വത്തില്‍  മറ്റത്തൂര്‍ പഞ്ചായത്തിലെ വൃക്കരോഗികള്‍ക്ക് ഡയാലിസിസ് കിറ്റുകള്‍ വിതരണം ചെയ്തു

മറ്റത്തൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ വെള്ളിക്കുളങ്ങര എസ്‌ഐ പി.ആര്‍. ഡേവിസ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. ജോയ് ആലുക്കാസ് മാനേജര്‍ ടി.ആര്‍. ഡെയ്‌സന്‍ അധ്യക്ഷത വഹിച്ചു. ജനമൈത്രി സമിതി അംഗം സുരേഷ് കടുപ്പശേരിക്കാരന്‍, പാലിയേറ്റീവ് നഴ്‌സ് പി.എ. സിസിലി, ഡോ.വി. ഷെറിന്‍, ഐ.ആര്‍. ബാലകൃഷ്ണന്‍, ബിന്ദു സത്യന്‍, വി.വി. അഖില്‍, എ.ആര്‍. തോമസ്, സൂരജ് എന്നിവര്‍ പ്രസംഗിച്ചു.

pensioners kallur

കേരള സ്‌റ്റേറ്റ് പെന്‍ഷനേഴ്‌സ് യൂണിയന്‍ തൃക്കൂര്‍ യൂണിറ്റ് 31-ാം വാര്‍ഷികവും തെരെഞ്ഞെടുപ്പും കല്ലൂരില്‍ സംഘടിപ്പിച്ചു

തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ നമ്പാടന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.കെ. ഭാരതി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് എം.എ. ജോസ്, കെ. ചന്ദ്രന്‍, പി.എസ്. ഗിരിജാവല്ലഭന്‍, യൂണിറ്റ്  വൈസ് പ്രസിഡന്റ് കെ. ഗൗരി, യൂണിറ്റ് ജോയിന്റ് സെക്രട്ടറി സി.കെ. മോഹനന്‍, കെ.ഒ പൊറിഞ്ചു, യൂണിറ്റ് ട്രഷറര്‍ വി.കെ. രാജാമണി, കെ. സുകുമാരന്‍, പി. ശശിധരന്‍, കെ.ആര്‍. നാരായണന്‍, ടി.എ. കുര്യാക്കോസ്, സി.യു. രമണി എന്നിവര്‍ പ്രസംഗിച്ചു. ടി.പി. ജോര്‍ജ്ജ് വരണാധികാരിയായി തെരെഞ്ഞെടുപ്പ് നടത്തി. കെ.കെ. …

കേരള സ്‌റ്റേറ്റ് പെന്‍ഷനേഴ്‌സ് യൂണിയന്‍ തൃക്കൂര്‍ യൂണിറ്റ് 31-ാം വാര്‍ഷികവും തെരെഞ്ഞെടുപ്പും കല്ലൂരില്‍ സംഘടിപ്പിച്ചു Read More »

MATHIKUNNU TEMPLE PONKALA

തൃക്കൂര്‍ മതിക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ നടതുറപ്പ് മഹോത്സവം ആഘോഷിച്ചു

ലിയോ ഗ്രൂപ്പ് മാനേജിംഗ് പാര്‍ട്ണര്‍ പ്രിയ സിദ്ധാര്‍ത്ഥ്‌റാം ഭദ്രദീപം തെളിയിച്ചു കൊണ്ട് പൊങ്കാല ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് ക്ഷേത്രം മേല്‍ശാന്തി രഞ്ജിത്ത്് നീലകണ്ഠന്‍ നമ്പൂതിരി അടുപ്പിലേയ്ക്ക് അഗ്‌നി പകര്‍ന്നതോടെ നിരവധി ആളുകള്‍ പൊങ്കാല സമര്‍പ്പിച്ചു. പൊങ്കാല സമര്‍പ്പണ ചടങ്ങിന് ശേഷം പ്രസാദ ഊട്ടും നടത്തി. ചടങ്ങുകള്‍ക്ക് ക്ഷേത്രം പ്രസിഡന്റ് സുരേഷ് നെല്ലിശ്ശേരി, സെക്രട്ടറി മണികണ്ഠന്‍ തൊട്ടിപറമ്പില്‍, കണ്‍വീനര്‍ സുനില്‍കുമാര്‍, ഉപദേശക സമിതി ചെയര്‍മാന്‍ ടി.എസ്. അനന്തരാമന്‍, രക്ഷാധികാരി സിദ്ധാര്‍ത്ഥ് പട്ടാഭിരാമന്‍ മറ്റ് കമ്മറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ …

തൃക്കൂര്‍ മതിക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ നടതുറപ്പ് മഹോത്സവം ആഘോഷിച്ചു Read More »

ALEGADU SANKARA SCHOOL

ആലേങ്ങാട് ശങ്കര യുപി സ്‌കൂളിന്റെ 55-ാമത് വാര്‍ഷികവും അദ്ധ്യാപക രക്ഷാകര്‍ത്തൃദിനവും സംഘടിപ്പിച്ചു

ചടങ്ങ് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഇന്‍ഫോസിസ് നല്‍കിയ കമ്പ്യൂട്ടറുകളുടെ വിതരണോദ്ഘാടനവും എംഎല്‍എ നിര്‍വഹിച്ചു. തൃക്കൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ നമ്പാടന്‍ അദ്ധ്യക്ഷത വഹിച്ചു. സിനി ആര്‍ട്ടിസ്റ്റ് കലാഭവന്‍ നവാസ് മുഖ്യാതിഥിയായി. ചടങ്ങില്‍ വിവിധ മേഖലകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. മാര്‍ ഔഗിന്‍ കുര്യാക്കോസ് ഏര്‍പ്പെടുത്തിയ എന്‍ഡോവ്‌മെന്റ് വിതരണം മാര്‍ ഔഗിന്‍ കുര്യാക്കോസിന്റെ മാതാവ് അച്ചാമ്മ നിര്‍വ്വഹിച്ചു. ചേര്‍പ്പ് എഇഒ എം.വി. സുനില്‍കുമാര്‍, പഞ്ചായത്തംഗങ്ങളായ ലിന്റോ തോമസ്, സലീഷ് ചെമ്പാറ, കരില്‍രാജ്, സ്‌കൂള്‍ …

ആലേങ്ങാട് ശങ്കര യുപി സ്‌കൂളിന്റെ 55-ാമത് വാര്‍ഷികവും അദ്ധ്യാപക രക്ഷാകര്‍ത്തൃദിനവും സംഘടിപ്പിച്ചു Read More »

POOKODU SCHOOL ANNAUAL DAY

പൂക്കോട് എസ്എന്‍ യുപി സ്‌കൂളിലെ വാര്‍ഷികവും രക്ഷാകര്‍ത്തൃദിനവും സംഘടിപ്പിച്ചു. ചടങ്ങ് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു

 ബിനോയ് വിശ്വം എംപി അദ്ദേഹത്തിന്റെ പ്രാദേശിക വികസനഫണ്ട് ഉപയോഗിച്ച് സ്‌കൂളിനനുവദിച്ച വാഹനത്തിന്റെ താക്കോല്‍ കൈമാറ്റചടങ്ങും നടത്തി. അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സണ്‍ തയ്യാലക്കല്‍ അദ്ധ്യക്ഷത വഹിച്ചു. 38 വര്‍ഷത്തെ അദ്ധ്യാപകവൃത്തിക്കുശേഷം വിരമിക്കുന്ന വി.കെ. ബീനയ്ക്ക് യാത്രയയപ്പും നല്‍കി. ജില്ലാ പഞ്ചായത്തംഗം വി.എസ്. പ്രിന്‍സ്, ചേര്‍പ്പ് എഇഒ എം.വി. സുനില്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എം. ചന്ദ്രന്‍, മാനേജര്‍ സി.എം. കുമാരന്‍ എന്നിവര്‍ സമ്മാനദാനം നടത്തി. പഞ്ചായത്തംഗങ്ങളായ ജീഷ്മ രഞ്ജിത്ത്, പി.കെ. ശേഖരന്‍, നിമിത ജോസ,് പി.എസ്. പ്രീജു, …

പൂക്കോട് എസ്എന്‍ യുപി സ്‌കൂളിലെ വാര്‍ഷികവും രക്ഷാകര്‍ത്തൃദിനവും സംഘടിപ്പിച്ചു. ചടങ്ങ് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു Read More »

PUDUKAD MARKET ROAD

പുതുക്കാട് പ്രജ്യോതി നികേതന്‍ കോളേജ് മാര്‍ക്കറ്റ് റോഡ് നിര്‍മ്മാണത്തിന് അനുമതി ലഭിച്ചതായി കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അറിയിച്ചു

പുതുക്കാട് ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡിലെ പ്രാജ്യോതി നികേതന്‍ കോളേജ്  മാര്‍ക്കറ്റ് റോഡ്, എംഎല്‍എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും 11.80 ലക്ഷം രൂപ ചെലവിലാണ് നിര്‍മിക്കുന്നത്. ഇത് സംബന്ധിച്ച ജില്ലാ കളക്ടറുടെ ഉത്തരവ് ലഭിച്ചതായി എംഎല്‍എ അറിയിച്ചു. പ്രസ്തുത റോഡിന്റെ നിര്‍മാണം സാങ്കേതിക അനുമതിക്കും,ടെന്‍ഡര്‍ നടപടികള്‍ക്കും സമര്‍പ്പിച്ചിട്ടുണ്ട്. എല്‍എസ്ജിഡി ജില്ലാ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്കാണ് നിര്‍മ്മാണ ചുമതല.

കുടിവെള്ള വിതരണം ഭാഗികമായി തടസപ്പെടും

കേരള വാട്ടര്‍ അതോറിറ്റി പിഎച്ച് സെക്ഷന്‍ ഒല്ലൂരിന് കീഴില്‍ വരുന്ന തൃക്കൂര്‍ പഞ്ചായത്തിലെ കുണ്ടിനിക്കടവ് പമ്പ്ഹൗസില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ പഞ്ചായത്തിലെ കുടിവെള്ള വിതരണം ഭാഗികമായി തടസപ്പെടുമെന്ന് അസി. എഞ്ചിനീയര്‍ അറിയിച്ചു.

special train tcr

ആലുവ മഹാശിവരാത്രി പ്രമാണിച്ച് റെയില്‍വേ ശനിയാഴ്ച തൃശ്ശൂരില്‍നിന്നും ആലുവയിലേയ്ക്ക് പ്രത്യേക തീവണ്ടി സര്‍വീസ് നടത്തും

ശനിയാഴ്ച രാത്രി 11.10ന് തൃശ്ശൂരില്‍ നിന്നും പുറപ്പെടുന്ന 06461 പ്രത്യേക എക്‌സ്പ്രസ്സ് ട്രെയിന്‍11.18ന് ഒല്ലൂരിലും 11.29ന് പുതുക്കാടും 11.40ന് ഇരിഞ്ഞാലക്കുടയിലും 11.48ന് ചാലക്കുടിയിലും 11.59ന് കറുകുറ്റിയിലും 12.06ന് അങ്കമാലിയിലും എത്തും. തുടര്‍ന്ന് അര്‍ദ്ധരാത്രി 12.25 ഓടെ ആലുവയില്‍ എത്തും.ബലിയിടല്‍ ചടങ്ങിനുശേഷം മടങ്ങുന്നവര്‍ക്ക് ഞായറാഴ്ച രാവിലെ 5.10ന് ആലുവയില്‍ നിന്നും പുറപ്പെട്ട് 6.30ന് തൃശ്ശൂരിലെത്തി തുടര്‍ന്ന് പതിവുപോലെ കണ്ണൂരിലേയ്ക്ക് പോകുന്ന 16609 കണ്ണൂര്‍ എക്‌സ് പ്രസ്സിലോ അല്ലെങ്കില്‍ ആലുവയില്‍ നിന്നും 6.45ന് പുറപ്പെടുന്ന 06438 എറണാകുളം ഗുരുവായൂര്‍ പ്രത്യേക …

ആലുവ മഹാശിവരാത്രി പ്രമാണിച്ച് റെയില്‍വേ ശനിയാഴ്ച തൃശ്ശൂരില്‍നിന്നും ആലുവയിലേയ്ക്ക് പ്രത്യേക തീവണ്ടി സര്‍വീസ് നടത്തും Read More »

vellikulangara school

പുതുക്കാട് മണ്ഡലത്തിലെ മുഴുവന്‍ സര്‍ക്കാര്‍ സ്‌കൂളുകളും അടുത്ത മൂന്നുവര്‍ഷത്തിനകം മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ 

 വെള്ളിക്കുളങ്ങര ഗവ. യുപി സ്‌കൂളിന്റെ 95-ാമത് വാര്‍ഷികാഘോഷവും വിരമിക്കുന്ന പ്രധാനധ്യാപിക വി.ജെ.സൈബിക്കുള്ള യാത്രയയപ്പുസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തില്‍ നിന്നുള്ള ഫണ്ട് പോരാതെ വന്നാല്‍ എംഎല്‍എ യുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള തുകയും സ്‌കൂളുകളുടെ ഭൗതിക സാഹചര്യവും പഠന നിലവാരവും ഉയര്‍ത്തുന്നതിനായി ചെലഴിക്കുമെന്നും എംഎല്‍എ പറഞ്ഞു. നൂറ്റാണ്ടിന്റെ ചരിത്രമുള്ള വെള്ളിക്കുളങ്ങര സര്‍ക്കാര്‍ യുപി സ്‌കൂളിന്റെ വികസനത്തിന് ജനങ്ങളുടെ പങ്കാളിത്തത്തോടെ പദ്ധതി തയ്യാറാക്കുമെന്നും കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അറിയിച്ചു. ചടങ്ങില്‍ മറ്റത്തൂര്‍ പഞ്ചായത്ത് …

പുതുക്കാട് മണ്ഡലത്തിലെ മുഴുവന്‍ സര്‍ക്കാര്‍ സ്‌കൂളുകളും അടുത്ത മൂന്നുവര്‍ഷത്തിനകം മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ  Read More »

pensioners alagappanagar

കേരള സ്‌റ്റേറ്റ് പെന്‍ഷനേഴ്‌സ് യൂണിയന്‍ അളഗപ്പനഗര്‍ യൂണിറ്റ് 31-ാം വാര്‍ഷികവും തെരെഞ്ഞെടുപ്പും അളഗപ്പനഗര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. രാജേശ്വരി ഉദ്ഘാടനം ചെയ്തു

കഴിഞ്ഞവര്‍ഷം ജൂലൈ മുതല്‍ സംസ്ഥാനത്ത് നടപ്പാക്കിയ മെഡിസെപ് പദ്ധതിയില്‍ ചില സ്വകാര്യ ആശുപത്രികള്‍ ചികിത്സ നിഷേധിക്കുന്നതായി കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ആരോപിച്ചു. പ്രസിഡന്റ് എം.കെ. ശാന്തകുമാരി അദ്ധ്യക്ഷത വഹിച്ചു. കെ.പി. രാമകൃഷ്ണന്‍, പി.എം. ഹനീഫ, ജില്ലാ ട്രഷറര്‍ കെ.എം. ശിവരാമന്‍, ബ്ലോക്ക് ട്രഷറര്‍ കെ. സുകുമാരന്‍, പഞ്ചായത്തംഗം ജോസി ജോണി, ബ്ലോക്ക് സെക്രട്ടറി കെ.ഒ. പൊറിഞ്ചു, ടി.പി. ജോര്‍ജ്, കെ.എസ്. രാമചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി കെ.വി. രാമകൃഷ്ണന്‍, ബേബി തോമസ്, പ്രേമവല്ലി, കെ.ആര്‍. നളിനി …

കേരള സ്‌റ്റേറ്റ് പെന്‍ഷനേഴ്‌സ് യൂണിയന്‍ അളഗപ്പനഗര്‍ യൂണിറ്റ് 31-ാം വാര്‍ഷികവും തെരെഞ്ഞെടുപ്പും അളഗപ്പനഗര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. രാജേശ്വരി ഉദ്ഘാടനം ചെയ്തു Read More »