nctv news pudukkad

nctv news logo
nctv news logo

Local News

cpm lc mupliyam

നന്തിപുലം സിപിഎം ലോക്കല്‍ കമ്മിറ്റിയ്ക്ക് ഇനി പുതിയ കെട്ടിടം

മുപ്ലിയം പുളിഞ്ചോടിലുള്ള പുതിയ കെട്ടിടം സിപിഎം ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ, സിപിഎം കൊടകര ഏരിയ സെക്രട്ടറി പി.കെ. ശിവരാമന്‍, സിപിഎം ജില്ലാ കമ്മിറ്റിയംഗം ടി.എ. രാമകൃഷ്ണന്‍, സിപിഎം കൊടകര ഏരിയ കമ്മിറ്റിയംഗം ജെ. ഡിക്‌സണ്‍, എം.വി. സതീഷ്ബാബു, ബെന്നി ചാക്കപ്പന്‍, അജിത സുധാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.

sc-cultural-centre.

വരന്തരപ്പിള്ളി പഞ്ചായത്ത് കോരനൊടിയില്‍ നിര്‍മ്മിച്ച എസ്‌സി സാസ്‌കാരിക നിലയം പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍ ഉദ്ഘാടനം ചെയ്തു

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ജി. അശോകന്‍ അധ്യക്ഷത വഹിച്ചു.  പഞ്ചായത്തംഗങ്ങളായ ബിന്ദു ബഷീര്‍, റോസിലി റപ്പായി, രജനി ഷിനോയ്, ജോജോ പിണ്ടിയാന്‍, കലാപ്രിയ സുരേഷ്, പുഷ്പാകരന്‍ ഒറ്റാലി, ഷൈജു പട്ടിക്കാട്ടുകാരന്‍, സെക്രട്ടറി പി.എസ്. ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്തിന്റെ 18 ലക്ഷം രൂപ ചിലവിലാണ് സാംസ്‌കാരിക നിലയം നിര്‍മ്മിച്ചത്. 

മുരിയാട് ഗ്രാമപഞ്ചായത്തിലെ 9 അംഗനവാടികള്‍ക്ക് വാട്ടര്‍ പ്യൂരിഫയര്‍ വിതരണം ചെയ്തു

 മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി വിതരണോദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് രതീ ഗോപി അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.യു. വിജയന്‍, സരിത സുരേഷ് ,പഞ്ചായത്ത് അംഗങ്ങളായ തോമസ് തൊകലത്ത്, എ.എസ്. സുനില്‍കുമാര്‍, നിജി വത്സന്‍, വൃന്ദ കുമാരി, ജിനി സതീശന്‍, ശ്രീജിത്ത് പട്ടത്ത്, നിഖിത അനുപ്, സേവിയര്‍ ആളുക്കാരന്‍, മനീഷ മനീഷ്, മണി സജയന്‍, പഞ്ചായത്ത് സെക്രട്ടറി റെജി പോള്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ അന്‍സ എബ്രഹാം എന്നിവര്‍ സന്നിഹിതരായിരുന്നു. ഒരു ലക്ഷം …

മുരിയാട് ഗ്രാമപഞ്ചായത്തിലെ 9 അംഗനവാടികള്‍ക്ക് വാട്ടര്‍ പ്യൂരിഫയര്‍ വിതരണം ചെയ്തു Read More »

pudukad market road

പുതുക്കാട് മാര്‍ക്കറ്റ് പ്രജ്യോതി നികേതന്‍ കോളേജ് റോഡ് നവീകരണത്തിന് തുടക്കമായി

എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 11.2 ലക്ഷം രൂപ ചിലവിലാണ് റോഡ് നവീകരിക്കുന്നത്. റോഡിന്റെ നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ സെബി കൊടിയന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ആന്‍സി ജോബി, പ്രജ്യോതി നികേതന്‍ കോളേജ് മാനേജര്‍ ഫാദര്‍ ഹര്‍ഷജന്‍ പഴയാറ്റില്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സതി സുധീര്‍, പഞ്ചായത്ത് അംഗങ്ങളായ സി.പി. സജീവന്‍, സുമ ഷാജു, സിപിഎം പുതുക്കാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം.എ. ഫ്രാന്‍സിസ്, കൊടകര …

പുതുക്കാട് മാര്‍ക്കറ്റ് പ്രജ്യോതി നികേതന്‍ കോളേജ് റോഡ് നവീകരണത്തിന് തുടക്കമായി Read More »

trikur LP school

തൃക്കൂര്‍ ഗവ. എല്‍പി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഓണ്‍ലൈനായി നിര്‍വഹിച്ചു

 കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ശിലാഫലക അനാച്ഛാദനവും വിരമിച്ച അദ്ധ്യാപകര്‍ക്കുള്ള ആദരവും എംഎല്‍എ നിര്‍വഹിച്ചു. തൃക്കൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ നമ്പാടന്‍, വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പോള്‍സണ്‍ തെക്കുംപീടിക, മിനി ഡെന്നി പനോക്കാരന്‍, പഞ്ചായത്ത് വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ ജിഷ ഡേവീസ്, സലീഷ് ചെമ്പാറ, മേരിക്കുട്ടി വര്‍ഗീസ്, പഞ്ചായത്തംഗങ്ങളായ മായ രാമചന്ദ്രന്‍, ഹനിത ഷാജു, ഷീബ നിഗേഷ്, പി.ആര്‍. കപില്‍രാജ്, മോഹനന്‍ തൊഴുക്കാട്ട്, സുന്ദരി മോഹന്‍ദാസ്, ഗിഫ്റ്റി ഡെയ്‌സണ്‍, …

തൃക്കൂര്‍ ഗവ. എല്‍പി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഓണ്‍ലൈനായി നിര്‍വഹിച്ചു Read More »

palapilli

പാലപ്പിള്ളിയിൽ വീണ്ടും പുലിയിറങ്ങി പശുക്കുട്ടിയെ കൊന്നു

പാലപ്പിള്ളി കുണ്ടായിയിൽ വീണ്ടും പുലിയിറങ്ങി തൊഴുത്തിൽ കെട്ടിയിട്ട പശുക്കുട്ടിയെ കൊന്നു. കുണ്ടായി കുരിക്കിൽ അലീമയുടെ പശുക്കുട്ടിയെയാണ് പുലി കൊന്നത്.രണ്ടാഴ്ച മുൻപ് പഞ്ചായത്തംഗം ഷീല ശിവരാമൻ്റെ പശുക്കുട്ടിയെ പുലി കൊന്നിരുന്നു

kodakara block

പുതുക്കാട് മണ്ഡലത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ വികസനപ്രവര്‍ത്തനങ്ങള്‍ ആലോചിക്കുന്നതിനായി കെ.കെ. രാമചന്ദ്രന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ബന്ധപ്പെട്ടവരുടെ യോഗം ചേര്‍ന്നു

എസ്എസ്എല്‍സി പരീക്ഷയില്‍ 100% വിജയം കൈവരിച്ച മണ്ഡലത്തിലെ 7 സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് എംഎല്‍എ പുരസ്‌കാരം നല്‍കി അനുമോദിച്ചു. ബ്ലോക്ക് പ്രസിഡന്റുമാരായ എം.ആര്‍ രഞ്ജിത്, എ. രാധാകൃഷ്ണന്‍, പഞ്ചായത്തു പ്രസിഡന്റുമാരായ അജിതാ സുധാകരന്‍, എന്‍. മനോജ്, സൈമണ്‍ നമ്പാടന്‍, ജനപ്രതിനിധികളായ പി.ടി. കിഷോര്‍, വി.ജി. വനജകുമാരി, ഷീല മനോഹരന്‍, ടെസ്സി ഫ്രാന്‍സിസ്, അല്‍ജോ പുളിക്കന്‍, സന്ധ്യ കുട്ടന്‍ തുടങ്ങിയവരും വിവിധ വിദ്യാലയങ്ങളിലെ പ്രിന്‍സിപ്പല്‍മാര്‍ പ്രധാന അധ്യാപകര്‍, പിടിഎ, മാതൃ സംഗമം പ്രസിഡന്റുമാര്‍, എന്നിവര്‍ സന്നിഹിതരായിരുന്നു. എസ്എസ്‌കെ ജില്ലാ കോര്‍ഡിനേറ്റര്‍ …

പുതുക്കാട് മണ്ഡലത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ വികസനപ്രവര്‍ത്തനങ്ങള്‍ ആലോചിക്കുന്നതിനായി കെ.കെ. രാമചന്ദ്രന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ബന്ധപ്പെട്ടവരുടെ യോഗം ചേര്‍ന്നു Read More »

citu strike

കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ തൊഴിലാളികളെ പിരിച്ചു വിട്ടതിനെതിരെ സിഐടിയുവിന്റെ നേതൃത്വത്തില്‍ പുലിക്കണ്ണി യൂണിറ്റിലെ തൊഴിലാളികള്‍ കമ്പനിപ്പടിക്കല്‍ സൂചനാ പണിമുടക്ക് നടത്തി

സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി പി.കെ. ശിവരാമന്‍ സമരം ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് സന്തോഷ് തണ്ടാശ്ശേരി അദ്ധ്യക്ഷത വഹിച്ചു. സിപിഎം വരന്തരപ്പിള്ളി ലോക്കല്‍ സെക്രട്ടറി എന്‍.എം. സജീവന്‍, കെ.ബി. സുകുമാരന്‍, പി.കെ. ശങ്കരനാരായണന്‍, ആലി കുണ്ടുവായില്‍, സിദ്ധിക്ക് ചീരത്തൊടി, യൂണിയന്‍ സെക്രട്ടറി പി.എം. ഔസേഫ്, വി.എസ്. റാഫി എന്നിവര്‍ പ്രസംഗിച്ചു.

accident mapranam

മാപ്രാണത്ത് ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് 30 പേർക്ക് പരുക്ക്

മാപ്രാണം ലാൽ ആശുപത്രിയ്ക്ക് സമീപം ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് 30 പേർക്ക് പരുക്ക്. ഇരിങ്ങാലക്കുട ഭാഗത്ത് നിന്നും തൃശ്ശൂർ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന എ കെ സൺസ് എന്ന ഓർഡിനറി ബസിന് പുറകിൽ എം എസ് മേനോൻ എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഇടിക്കുകയായിരുന്നു. ലിമിറ്റഡ് സ്റ്റോപ്പ് ബസിലെ യാത്രികർക്കാണ് കൂടുതൽ പരുക്കേറ്റിട്ടുള്ളത്. ഇവരെ ലാൽ ആശുപത്രിയിലും മറ്റുമായി പ്രവേശിപ്പിച്ചു. സംസ്ഥാന പാതയിൽ ഗതാഗതം അര മണിക്കൂർ തടസപ്പെട്ടു.

pukukad panchayath

പുതുക്കാട് ഗ്രാമപഞ്ചായത്തിലെ അസി. എഞ്ചിനീയറുടെ നവീകരിച്ച ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷൈനി ജോജു, പഞ്ചായത്തംഗങ്ങളായ സെബി കൊടിയന്‍, രതി ബാബു, ഷാജു കാളിയേങ്കര, അസി. എഞ്ചിനീയര്‍ ഷനു ഷാജഹാന്‍ എന്നിവര്‍ പ്രസംഗിച്ചു.

thalore deepthi school

തലോര്‍ ദീപ്തി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പുതിയ ടോയ്‌ലറ്റ് ബ്ലോക്ക് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു

നെന്മണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു അധ്യക്ഷത വഹിച്ചു. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും 100% വിജയം നേടിയ തലോര്‍ ദീപ്തി സ്‌കൂളിനെയും, ഗ്രാമപഞ്ചായത്തിന്റെ ഫുട്‌ബോള്‍ അക്കാദമിയില്‍ നിന്ന് സ്‌റ്റേറ്റ് ഫുട്‌ബോള്‍ അക്കാദമിയിലേക്ക് സെലക്ഷന്‍ ലഭിച്ച ക്രിസ്‌റ്റോയെയും ചടങ്ങില്‍ അനുമോദിച്ചു. സ്‌കൂള്‍ കോര്‍പ്പറേറ്റ് മാനേജര്‍ ഫാദര്‍ സന്തോഷ് മുണ്ടന്‍ മാണി, ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്് ഷീല മനോഹരന്‍, ഫാദര്‍ പോള്‍ മോസസ്സ്, സ്‌കൂള്‍ …

തലോര്‍ ദീപ്തി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പുതിയ ടോയ്‌ലറ്റ് ബ്ലോക്ക് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു Read More »

mattathur panchayath

സംസ്ഥാനത്ത് ആദ്യമായി വിളര്‍ച്ച രഹിത പഞ്ചായത്ത് ലക്ഷ്യവുമായി മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത്

15 മുതല്‍ 60 വയസുവരെയുള്ള മുഴുവന്‍ സ്ത്രീകളുടെയും രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് 12ലെത്തിക്കുക എന്ന ലക്ഷ്യം നേടാന്‍ കേരളത്തില്‍ ആദ്യമായാണ് ഒരു ഗ്രാമപഞ്ചായത്ത് തയ്യാറെടുക്കുന്നത്. 2022 – 2023 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പിലാക്കിയ ജെന്‍ഡര്‍ സ്റ്റാറ്റസ് സ്റ്റഡിയുടെ ഭാഗമായി പഞ്ചായത്തിലെ സ്ത്രീകളില്‍ വിളര്‍ച്ച ലക്ഷണങ്ങള്‍ കണ്ടിരുന്നു. ശരാശരി വരുമാനമുള്ളവരിലും അനീമിക് മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടിരുന്നു. ദേശീയ ശരാശരി ഇത് 40.5 ആണ്. സ്ത്രീകളില്‍ കണ്ടുവരുന്ന വിളര്‍ച്ച കണ്ടെത്തി ആവശ്യമായ ചികിത്സയും മരുന്നും ഉള്‍പ്പെടെയുള്ള മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുകയെനാണ് ഉദ്ദേശിക്കുന്നത്. …

സംസ്ഥാനത്ത് ആദ്യമായി വിളര്‍ച്ച രഹിത പഞ്ചായത്ത് ലക്ഷ്യവുമായി മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് Read More »

ariyarakulam-cleaning.

അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡിലെ പൂക്കോട് അരിയാക്കരകുളം ശുചീകരിച്ചു

പഞ്ചായത്തംഗം പി.കെ. ശേഖരന്‍ നേതൃത്വം നല്‍കി. പി.വി. ജോണ്‍സന്‍, ടി. നാരായണന്‍കുട്ടി, ഹരി, രാജന്‍, കുമാരന്‍, രാജരാജന്‍, ബി.എസ്. സിനോഷ് എന്നിവര്‍ പങ്കെടുത്തു.

kodakara block triang prgm

കൊടകര ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവജീവനം കുട്ടികള്‍ക്കായുള്ള ഏകദിന പരിശീലന പരിപാടി നടത്തി 

കൗമാരപ്രായക്കാര്‍ക്കായി നടത്തിയ പരിശീലനം വൈസ് പ്രസിഡന്റ് ഷീല മനോഹരന്‍ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അദ്ധ്യക്ഷ ടെസി ഫ്രാന്‍സിസ് അദ്ധ്യക്ഷയായി. സ്ഥിരം സമിതി അദ്ധ്യക്ഷ സജിത രാജീവ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സതി സുധീര്‍, പോള്‍സണ്‍ തെക്കുംപീടിക, ടെസി വിത്സന്‍, കെ.കെ. മുകുന്ദന്‍, ഷീല ജോര്‍ജ്, ശിശു വികസന പദ്ധതി ഓഫിസര്‍മാരായ എം. നിഷ, ഷീബ എല്‍. നാലപ്പാട്ട്, മോട്ടിവേഷനല്‍ ട്രെയ്‌നര്‍ തോമസ് വിത്സന്‍ എന്നിവര്‍ പ്രസംഗിച്ചു

muriyad-panchayath-chess-camp

മുരിയാട് ഗ്രാമപഞ്ചായത്ത് സ്‌പോര്‍ട്‌സ് പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ചെസ്സ് പരിശീലന പരിപാടി സമാപിച്ചു

ദേശീയചെസ്സ് കോച്ചും ഇന്റര്‍നാഷ്ണല്‍ പ്ലെയറുമായ സുരേഷ്‌കുമാര്‍ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. ക്യാമ്പില്‍ പങ്കെടുത്ത അംഗങ്ങളുമായി ചെസ്സ് സംവാദവും നടന്നു. ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ച ചെസ്സ് മത്സരത്തില്‍ സായൂജ്     വിജയിയായി. സമാപനസമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അദ്ധ്യക്ഷനായിരുന്നു. ഇന്റര്‍നാഷ്ണല്‍ ചെസ്സ് ആര്‍ബിറ്റര്‍ പീറ്റര്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള ടീമാണ് പരിശീലനം നല്‍കിയത്. പഞ്ചായത്ത് അംഗങ്ങളായ നിഖിത അനൂപ്, ശ്രീജിത്ത് പട്ടത്ത്, സരിതസുരേഷ്, എ.എസ്. സുനില്‍കുമാര്‍, നിജി വത്സന്‍, മനീഷ മനീഷ്, മണിസജയന്‍, നിത അര്‍ജ്ജുനന്‍ …

മുരിയാട് ഗ്രാമപഞ്ചായത്ത് സ്‌പോര്‍ട്‌സ് പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ചെസ്സ് പരിശീലന പരിപാടി സമാപിച്ചു Read More »

vellikulangara vyapari asssociation

മുരിയാട് ഗ്രാമപഞ്ചായത്ത് സ്‌പോര്‍ട്‌സ് പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ചെസ്സ് പരിശീലന പരിപാടി സമാപിച്ചു

ദേശീയചെസ്സ് കോച്ചും ഇന്റര്‍നാഷ്ണല്‍ പ്ലെയറുമായ സുരേഷ്‌കുമാര്‍ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. ക്യാമ്പില്‍ പങ്കെടുത്ത അംഗങ്ങളുമായി ചെസ്സ് സംവാദവും നടന്നു. ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ച ചെസ്സ് മത്സരത്തില്‍ സായൂജ്     വിജയിയായി. സമാപനസമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അദ്ധ്യക്ഷനായിരുന്നു. ഇന്റര്‍നാഷ്ണല്‍ ചെസ്സ് ആര്‍ബിറ്റര്‍ പീറ്റര്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള ടീമാണ് പരിശീലനം നല്‍കിയത്. പഞ്ചായത്ത് അംഗങ്ങളായ നിഖിത അനൂപ്, ശ്രീജിത്ത് പട്ടത്ത്, സരിതസുരേഷ്, എ.എസ്. സുനില്‍കുമാര്‍, നിജി വത്സന്‍, മനീഷ മനീഷ്, മണിസജയന്‍, നിത അര്‍ജ്ജുനന്‍ …

മുരിയാട് ഗ്രാമപഞ്ചായത്ത് സ്‌പോര്‍ട്‌സ് പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ചെസ്സ് പരിശീലന പരിപാടി സമാപിച്ചു Read More »

pensioners kodakara

കേരള സ്‌റ്റേറ്റ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കൊടകര ബ്ലോക്ക് കമ്മറ്റിയുടെ ആസ്ഥാന മന്ദിരം ശനിയാഴ്ച സാമൂഹ്യനീതി മന്ത്രി ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ പുതുക്കാട് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു

ഉച്ചയ്ക്ക് 2 മണിക്കാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്. പുതുക്കാട് പോലീസ് സ്‌റ്റേഷന് സമീപം രണ്ടു നിലകളിലായി പണികഴിപ്പിച്ച പെന്‍ഷന്‍ ഭവനില്‍ലെ സഹകരണസംഘം ഓഫീസിന്റെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വ്വഹിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന സ്മരണികയുടെ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ് പ്രകാശനം ചെയ്യും. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ചിത്ത്, പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ്, കെഎസ്എസ്പിയു സംസ്ഥാന പ്രസിഡന്റ് എന്‍. സദാശിവന്‍ നായര്‍, യൂണിയന്‍ സംസ്ഥാന ജില്ലാ ഭാരവാഹികള്‍ ജനപ്രതിനിധികള്‍ തുടങ്ങിയവരും …

കേരള സ്‌റ്റേറ്റ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കൊടകര ബ്ലോക്ക് കമ്മറ്റിയുടെ ആസ്ഥാന മന്ദിരം ശനിയാഴ്ച സാമൂഹ്യനീതി മന്ത്രി ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ പുതുക്കാട് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു Read More »

auto & light motor drivers convention

സിഐടിയു നിയന്ത്രണത്തിലുള്ള ഓട്ടോ ആന്റ് ലൈറ്റ് മോട്ടോര്‍ ഡ്രൈവേഴ്‌സ് യൂണിയന്‍ കൊടകര ഏരിയാ കണ്‍വെന്‍ഷനും അംഗത്വ കാര്‍ഡ് വിതരണവും കൊടകരയില്‍ സംഘടിപ്പിച്ചു

 യൂണിയന്‍ ജില്ല സെക്രട്ടറി പി.കെ. പുഷ്പാകരന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. അംഗത്വ കാര്‍ഡ് വിതരണം സിഐടിയു ഏരിയ സെക്രട്ടറി പി.ആര്‍. പ്രസാദന്‍ നിര്‍വ്വഹിച്ചു. ക്ഷേമനിധി ആനുകൂല്യങ്ങളെക്കുറിച്ച് രഘു എന്‍. മേനോന്‍ ക്ലാസ് നയിച്ചു. പി.സി. ഉമേഷ്, എ.എം. ജനാര്‍ദ്ദനന്‍, എ.എം. ഫ്രാന്‍സീസ്, സി.എം. ബബീഷ്, കെ.വി. നൈജോ, ഒ.രാജന്‍, സി.വി. ശിവന്‍ എന്നിവര്‍ പ്രസംഗിച്ചു. 

thalore accident

ലോറിക്ക് പിറകില്‍ ബസ് ഇടിച്ച് 23 പേര്‍ക്ക് പരുക്ക്

ദേശീയപാതയില്‍ തലോര്‍ ജറുസലേമിനു സമീപം നിര്‍ത്തിയിട്ട മിനി കണ്ടെയ്‌നര്‍ ലോറിക്കു പിറകില്‍ മിനി ബസ് ഇടിച്ച് 23 പേര്‍ക്ക് പരുക്ക്. തമിഴ്‌നാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. പാതയില്‍ കേടായി കിടന്ന ലോറിക്കു പിറകിലാണ് ബസ് വന്നിടിച്ചത്. പരുക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

energy seminar

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് നെറ്റ് സീറോ പദ്ധതിയുമായി ബന്ധപ്പെട്ട് ചെമ്പുച്ചിറ ജിഎച്ച്എസ്എസ് വിദ്യാലയത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഊര്‍ജ്ജ സംരക്ഷണ സെമിനാര്‍ നടത്തി

സെമിനാര്‍ മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം ചെയ്തു. എംപിടിഎ പ്രസിഡന്റ് മഞ്ജു സജി അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ അധ്യാപിക കെ.ആര്‍. സന്ധ്യ നേതൃത്വം നല്‍കി. സെന്റ് തോമസ് കോളേജ് പ്രൊഫസര്‍ ഡോക്ടര്‍ ടി.വി. വിമല്‍കുമാര്‍ ക്ലാസ് നയിച്ചു. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളെ പ്രതിരോധിക്കുന്നതിലുപരി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം വരാതെ അവയെ അതിജീവിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ തേടി ഹരിതഗൃഹ വാതകങ്ങളുടെ അളവ് കുറച്ച് 2050ഓടെ നെറ്റ് സീറോ കാര്‍ബണ്‍ അവസ്ഥയിലെത്താനുള്ള  പ്രവര്‍ത്തനങ്ങളാണ് പദ്ധതിയിലൂടെ ആസൂത്രണം ചെയ്ത് നടപ്പിലാക്കാന്‍ …

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് നെറ്റ് സീറോ പദ്ധതിയുമായി ബന്ധപ്പെട്ട് ചെമ്പുച്ചിറ ജിഎച്ച്എസ്എസ് വിദ്യാലയത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഊര്‍ജ്ജ സംരക്ഷണ സെമിനാര്‍ നടത്തി Read More »