എസ്എസ്എല്‍സി പരീക്ഷയില്‍ 100% വിജയം കൈവരിച്ച മണ്ഡലത്തിലെ 7 സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് എംഎല്‍എ പുരസ്‌കാരം നല്‍കി അനുമോദിച്ചു. ബ്ലോക്ക് പ്രസിഡന്റുമാരായ എം.ആര്‍ രഞ്ജിത്, എ. രാധാകൃഷ്ണന്‍, പഞ്ചായത്തു പ്രസിഡന്റുമാരായ അജിതാ സുധാകരന്‍, എന്‍. മനോജ്, സൈമണ്‍ നമ്പാടന്‍, ജനപ്രതിനിധികളായ പി.ടി. കിഷോര്‍, വി.ജി. വനജകുമാരി, ഷീല മനോഹരന്‍, ടെസ്സി ഫ്രാന്‍സിസ്, അല്‍ജോ പുളിക്കന്‍, സന്ധ്യ കുട്ടന്‍ തുടങ്ങിയവരും വിവിധ വിദ്യാലയങ്ങളിലെ പ്രിന്‍സിപ്പല്‍മാര്‍ പ്രധാന അധ്യാപകര്‍, പിടിഎ, മാതൃ സംഗമം പ്രസിഡന്റുമാര്‍, എന്നിവര്‍ സന്നിഹിതരായിരുന്നു. എസ്എസ്‌കെ ജില്ലാ കോര്‍ഡിനേറ്റര്‍ എം.ജെ. ബിനോയ് വിവിധ പദ്ധതികള്‍ വിശദീകരിച്ചു. ജൂണ്‍ 10ന് 3 മണിക്ക് കൊടകര ബ്ലോക്ക് ഹാളില്‍ മണ്ഡലത്തിലെ ഏയ്ഡഡ് സ്‌കൂള്‍ പ്രതിനിധികളുടെയും ജനപ്രതിനിധികളുടെയും ഒരു യോഗം ചേരുമെന്നും എസ്എസ്എല്‍സി പരീക്ഷയില്‍ 100% വിജയം നേടിയ 10 ഏയ്ഡഡ് സ്‌കൂളുകള്‍ക്ക് എംഎല്‍എ പുരസ്‌കാരം നല്‍കുമെന്നും കെ.കെ. രാമചന്ദ്രന്‍ എംഎല്‍ എ അറിയിച്ചു.
പുതുക്കാട് മണ്ഡലത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ വികസനപ്രവര്‍ത്തനങ്ങള്‍ ആലോചിക്കുന്നതിനായി കെ.കെ. രാമചന്ദ്രന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ബന്ധപ്പെട്ടവരുടെ യോഗം ചേര്‍ന്നു
