കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ശിലാഫലക അനാച്ഛാദനവും വിരമിച്ച അദ്ധ്യാപകര്‍ക്കുള്ള ആദരവും എംഎല്‍എ നിര്‍വഹിച്ചു. തൃക്കൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ നമ്പാടന്‍, വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പോള്‍സണ്‍ തെക്കുംപീടിക, മിനി ഡെന്നി പനോക്കാരന്‍, പഞ്ചായത്ത് വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ ജിഷ ഡേവീസ്, സലീഷ് ചെമ്പാറ, മേരിക്കുട്ടി വര്‍ഗീസ്, പഞ്ചായത്തംഗങ്ങളായ മായ രാമചന്ദ്രന്‍, ഹനിത ഷാജു, ഷീബ നിഗേഷ്, പി.ആര്‍. കപില്‍രാജ്, മോഹനന്‍ തൊഴുക്കാട്ട്, സുന്ദരി മോഹന്‍ദാസ്, ഗിഫ്റ്റി ഡെയ്‌സണ്‍, കെ.കെ. സലീഷ്, ലിന്റോ തോമസ്, മേഴ്‌സി സ്‌കറിയ, അജീഷ് മുരിയാടന്‍, അനു പനങ്കൂടന്‍, കൊടകര ബിപിസി രാധാകൃഷ്ണന്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ വില്‍സണ്‍ ആറ്റുപുറം, വി.എം. സിനീഷ്, വി.കെ. സുലൈമാന്‍, മുരളി പാട്ടത്തില്‍, സതീശന്‍ ഊരാളത്ത്, പിടിഎ പ്രസിഡന്റ് എം.എം. അജിത്ത്, ഹെഡ്മിസ്ട്രസ് എല്‍. ജെസീമ എന്നിവര്‍ പ്രസംഗിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി 2020-21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച ഒരു കോടി രൂപ ചിലവഴിച്ചാണ് ആധുനിക സൗകര്യങ്ങളോടു കൂടിയ 5 ക്ലാസ് മുറികള്‍ ഉള്‍പ്പെടുന്ന കെട്ടിടം നിര്‍മ്മാണം നടത്തിയത്.
തൃക്കൂര്‍ ഗവ. എല്‍പി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഓണ്‍ലൈനായി നിര്‍വഹിച്ചു
