എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 11.2 ലക്ഷം രൂപ ചിലവിലാണ് റോഡ് നവീകരിക്കുന്നത്. റോഡിന്റെ നിര്‍മ്മാണോദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ സെബി കൊടിയന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ആന്‍സി ജോബി, പ്രജ്യോതി നികേതന്‍ കോളേജ് മാനേജര്‍ ഫാദര്‍ ഹര്‍ഷജന്‍ പഴയാറ്റില്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സതി സുധീര്‍, പഞ്ചായത്ത് അംഗങ്ങളായ സി.പി. സജീവന്‍, സുമ ഷാജു, സിപിഎം പുതുക്കാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം.എ. ഫ്രാന്‍സിസ്, കൊടകര ബ്ലോക്ക് പഞ്ചായത്ത് എ.ഇ. രോഹിത് മേനോന്‍, കോളേജ് പ്രിന്‍സിപ്പാള്‍ ബിനു എന്നിവര്‍ പ്രസംഗിച്ചു.
പുതുക്കാട് മാര്‍ക്കറ്റ് പ്രജ്യോതി നികേതന്‍ കോളേജ് റോഡ് നവീകരണത്തിന് തുടക്കമായി
