മാലിന്യമുക്ത നവ കേരള ക്യാമ്പയിന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊടകര ഗ്രാമപഞ്ചായത്തിന്റെയും സഹൃദയ എന്‍ജിനീയറിങ് കോളേജിലെ എന്‍എസ്എസ് യൂണിറ്റിലെ വിദ്യാര്‍ത്ഥികളുടെയും നേതൃത്വത്തില്‍ പഞ്ചായത്ത് പരിധിയിലെ വിവിധയിടങ്ങള്‍ ശുചീകരിച്ചു
മാലിന്യമുക്ത നവ കേരള ക്യാമ്പയിന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊടകര ഗ്രാമപഞ്ചായത്തിന്റെയും സഹൃദയ എന്‍ജിനീയറിങ് കോളേജിലെ എന്‍എസ്എസ് യൂണിറ്റിലെ വിദ്യാര്‍ത്ഥികളുടെയും നേതൃത്വത്തില്‍ പഞ്ചായത്ത് പരിധിയിലെ വിവിധയിടങ്ങള്‍ ശുചീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. മാലിന്യങ്ങള്‍ നീക്കം ചെയ്ത് ചുമര്‍ ചിത്രങ്ങള്‍, ചെടികള്‍ എന്നിവ നട്ടുപിടിപ്പിക്കുന്ന സ്‌നേഹാരാമം പ്രവര്‍ത്തനങ്ങള്‍ക്ക് ചടങ്ങില്‍ തുടക്കം കുറിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ദിവ്യാ ഷാജു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജി. രജീഷ്, …