മുപ്ലിയത്ത് പൂട്ടിയിട്ട വീട്ടില്‍ നിന്ന് 10 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ തമിഴ്‌നാട് സ്വദേശികളായ യുവാവിനെയും യുവതിയെയും വരന്തരപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്തു.
തിരുച്ചിറപ്പിള്ളി സ്വദേശി 19 വയസുള്ള നന്ദ, കോയമ്പത്തൂര്‍ സ്വദേശി 18 വയസുള്ള അനുപിയ എന്നിവരാണ് പിടിയിലായത്. കൊടകര ശാന്തിനഗറില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ആക്രി കച്ചവടം നടത്തിവന്നിരുന്ന ഇവര്‍ പണം നല്‍കാന്‍ സഹായഭ്യര്‍ത്ഥകളും നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. മുപ്ലിയം മഠപ്പിള്ളിക്കാവ് അമ്പലത്തിന് സമീപം ചുള്ളിപ്പറമ്പില്‍ വിഷ്ണുദാസിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീടിനകത്തെ അലമാരിയില്‍ സൂക്ഷിച്ച ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.