ലെയ്ന്‍ ട്രാഫിക് തെറ്റിക്കുന്നവരെ കണ്ടെത്താന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ വ്യാപക പരിശോധന.
സംസ്ഥാനത്ത് ലൈന്‍ ട്രാഫിക്ക് കണ്‍ട്രോള്‍ സിസ്റ്റം നടപ്പിലാക്കി മോട്ടോര്‍ വാഹനവകുപ്പ്. ഒരേ ദിശയില്‍ പോകുന്ന വാഹനങ്ങള്‍ മുന്നറിയിപ്പുകളോ സിഗ്നലുകളോ ഇല്ലാതെ ഇടത്തേക്കോ വലത്തേക്കോ കയറിയാല്‍ ഇനി മുതല്‍ പിഴ ഈടാക്കും. ആദ്യ ഘട്ടത്തില്‍ ബോധവത്ക്കരണവും തുടര്‍ന്ന് നടപടിയുമാണ് മോട്ടോര്‍ വാഹനവകുപ്പ് ലക്ഷ്യമിടുന്നത്. ദിശ തെറ്റിച്ചാല്‍ ഇനി മുതല്‍ വാഹന യാത്രക്കാരെ കാത്തിരിക്കുന്നത് കര്‍ശന നടപടികളാണ്. ഓരേ ദിശയില്‍ പോകുന്ന വാഹനങ്ങള്‍ മുന്നറിയിപ്പുകളില്ലാതെ അലക്ഷ്യമായി ഇടത്തേക്കും വലത്തേക്കും തിരിയുന്നത് നിരവധി വാഹനാപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് മോട്ടോര്‍ വാഹനവകുപ്പും …