ഫാൻ നന്നാക്കാൻ കയറി, മരം വഴി പുറത്തേക്ക്; ചാവക്കാട് ജയിൽ ചാടിയ പോക്സോ പ്രതി മണിക്കൂറുകൾക്കകം കുടുങ്ങി!
ചാവക്കാട് സബ് ജയിലിൽ നിന്ന് അതിസാഹസികമായി രക്ഷപ്പെട്ട റിമാൻഡ് പ്രതി മണിക്കൂറുകൾക്കകം പൊലീസ് വലയിലായി. മലപ്പുറം എടക്കര സ്വദേശി ശ്രീരാജിനെയാണ് ഗുരുവായൂർ പൊലീസ് തന്ത്രപരമായി പിടികൂടിയത്. ജയിലിലെ അറ്റകുറ്റപ്പണിക്കിടെ അധികൃതരുടെ കണ്ണ് വെട്ടിച്ചായിരുന്നു പ്രതിയുടെ പാലായനം. തിങ്കളാഴ്ച വൈകുന്നേരമാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറുന്നത്. ജയിലിലെ സെല്ലിനുള്ളിലെ കേടായ എക്‌ഹോസ്റ്റ് ഫാൻ നന്നാക്കാനാണ് പോക്സോ കേസ് പ്രതിയായ ശ്രീരാജിനെ ഉദ്യോഗസ്ഥർ പുറത്തിറക്കിയത്. ഓടുമേഞ്ഞ കെട്ടിടത്തിന് മുകളിലെ ചുമരിലേക്ക് ഫാൻ നന്നാക്കാൻ കയറിയ ശ്രീരാജ്, നിമിഷങ്ങൾക്കകം മേൽക്കൂര വഴി അടുത്തുള്ള …



















