മറ്റത്തൂർ ചാഴിക്കാട് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള മരക്കമ്പനി വ്യാഴാഴ്ച പുലർച്ച ഭാഗികമായി കത്തി നശിച്ചു. സമീപവാസികളാണ് കമ്പനിയിൽ നിന്ന് പുലർച്ചെ നാലോടെ തീയും പുകയും ഉയരുന്നത് കണ്ടത്. നാട്ടുകാർ ഓടികൂടി തീയണച്ചു. ഷോർട് സർക്യൂട്ട് മൂലമാണ് തീപ്പിടുത്തമുണ്ടായതെന്ന് സംശയിക്കുന്നു. കമ്പനിയിലുണ്ടായിരുന്ന നാലു മോട്ടോറുകളും അനുബന്ധ സാമഗ്രികളും മരത്തടികളും കത്തി നശിച്ചു. പത്തുലക്ഷത്തിലേറെ നഷ്‌ടം സംഭവിച്ചതായി കമ്പനി ഉടമ തേവർപ്പാടം സ്വദേശി പള്ളിപ്പുറത്ത് ശരവണൻ പറഞ്ഞു.
മറ്റത്തൂരിൽ മരക്കമ്പനി കത്തിനശിച്ചു, 10 ലക്ഷത്തിലേറെ രൂപയുടെ നഷ്ടം!






