അഞ്ചു വര്ഷം കൂടുമ്പോള് പെന്ഷന് പരിഷ്കരിക്കുന്ന കീഴ്വഴക്കമുള്ള കേരളത്തില് 2024 ജൂലൈ പ്രാബല്യത്തില് പെന്ഷന് പരിഷ്കരണം നടപ്പാക്കണമെന്ന് കേരള സ്റ്റേറ്റ് സര്വീസ് പെന്ഷനേഴ്സ് യൂണിയന് കൊടകര യൂണിറ്റ് കണ്വെന്ഷന് ആവശ്യപ്പെട്ടു.
ജില്ലാ കമ്മിറ്റി അംഗം കെ. സുകുമാരന് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ. ശിവദാസന് അധ്യക്ഷനായി. നവാഗതരായ പെന്ഷന്കാര്ക്ക് സ്വീകരണവും മികച്ച വിജയം നേടിയ വിദ്യാര്ത്ഥികള്ക്ക് അനുമോദനവും നല്കി. സംസ്ഥാന കമ്മിറ്റി അംഗം കെ.എം. ശിവരാമന്, ബ്ലോക്ക് പ്രസിഡന്റ് ടി. ബാലകൃഷ്ണമേനോന്, സെക്രട്ടറി കെ.വി. രാമകൃഷ്ണന്, കെ.ഒ. പൊറിഞ്ചു, ടി.എ. വേലായുധന്, എം.കെ. റോഷ്, വി. എം. ഹംസ, കെ.എസ്. സതീശന്, എ.വി. ജോണ്സണ്, ടി.എസ്. സുബ്രഹ്മണ്യന് എന്നിവര് പ്രസംഗിച്ചു.






