nctv news pudukkad

മണ്ണംപേട്ടയിൽ ശക്തമായ മഴയിൽ വീട്ടുമതിൽ അഞ്ചടി താഴ്ചയിലേക്ക് പതിച്ചു

ശക്തമായ മഴയില്‍ മണ്ണംപേട്ട പൂക്കോടില്‍ വീട്ടുമതില്‍ ഇടിഞ്ഞുവീണു. പൂക്കോട് നെടുമാത്തുമ്മല്‍ ശ്രീകാന്തിന്റെ വീടിന്റെ പുറകുവശത്തെ മതിലാണ് ഇടിഞ്ഞത്. ശനിയാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം.

മൂന്ന് മാസം മുന്‍പ് നിര്‍മ്മിച്ച കോണ്‍ക്രീറ്റ് മതിലാണ് തകര്‍ന്നുവീണത്. 50 മീറ്ററിലേറെ നീളത്തിലുള്ള മതില്‍ അഞ്ചടിയോളം താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. മണ്ണിടിഞ്ഞതാണ് മതില്‍ തകരാന്‍ കാരണമെന്ന് കരുതുന്നു. വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി.

Leave a Comment

Your email address will not be published. Required fields are marked *