മാലിന്യമുക്ത നവകേരളം എന്ന ലക്ഷ്യത്തിന്റെ ഭാഗമായി മണ്ഡലത്തിലെ 8 ഗ്രാമപഞ്ചായത്തുകളെയും മാലിന്യ വിമുക്തമാക്കി മാറ്റി
പുതുക്കാട് മണ്ഡലത്തെ മാലിന്യമുക്ത മണ്ഡലമാക്കി മാറ്റുന്നതിനായി ബന്ധപ്പെട്ടവരുടെ അവലോകനയോഗം കെ.കെ. രാമചന്ദ്രന് എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്. രഞ്ജിത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഇ.കെ. അനൂപ്, ടി.എസ്. ബൈജു, അജിത സുധാകരന്, പ്രിന്‍സണ്‍ തയ്യാലക്കല്‍, അസിസ്റ്റന്റ് ഡയറക്ടര്‍ പഞ്ചായത്ത് വി. ജയരാജ് എന്നിവര്‍ സന്നിഹിതരായിരുന്നു. പുതുക്കാട് മണ്ഡലത്തിനെ മാലിന്യമുക്ത മണ്ഡലമാക്കി മാറ്റുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ വിലയിരുത്തി. മാലിന്യ കൂനകള്‍ മാറ്റി പരിസരം വൃത്തിയായി നിലനിര്‍ത്തുന്നതിനും, ബ്യൂട്ടി സ്പോട്ടുകള്‍ ഒരുക്കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കും. …