പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കുക, ശമ്പള കുടിശ്ശിക ഉടനെ വിതരണം ചെയ്യുക, വര്‍ധിപ്പിച്ച ശമ്പളം അരിയേഴ്‌സ് അടക്കം നല്‍കുക, വര്‍ഷങ്ങളായി പണിയെടുക്കുന്ന തൊഴിലാളികളെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. പ്രതിഷേധപരിപാടികള്‍ സിഐ ടിയു കൊടകര ഏരിയ സെക്രട്ടറി പി.ആര്‍. പ്രസാദന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് സന്തോഷ് തണ്ടാശ്ശേരി അദ്ധ്യക്ഷനായി. സിപിഎം വരന്തരപ്പിള്ളി ലോക്കല്‍ സെക്രട്ടറി എന്‍.എം. സജീവന്‍, ആലി കുണ്ടുവായില്‍, പി.കെ. ശങ്കരനാരായണന്‍, കെ. ബി. സുകുമാരന്‍, സി.എല്‍. സിദ്ദിഖ്, പി.എം. ഔസേഫ്, എം.എ. അഷ്‌റഫ് എന്നിവര്‍ പ്രസംഗിച്ചു.