തിരുനാളിനു ലഭിച്ച തുകയും ഇടവക സമാഹരിച്ച തുകയുമാണ് ഇതിനായി ഉപയോഗിച്ചത്. ഏറ്റവും അര്‍ഹരായ നാല് കുടുംബങ്ങള്‍ക്കാണ് വെണ്ടോര്‍ പള്ളി തണലായത്. നാലാമത്തെ വീടിന്റെ വെഞ്ചരിപ്പ് കര്‍മ്മം നടത്തി കുടുംബത്തിന് കൈമാറി. വെഞ്ചരിപ്പ് കര്‍മ്മം ഇടവക വികാരി ഫാ. ജോസ് പുന്നോലിപറമ്പില്‍ നിര്‍വഹിച്ചു. ട്രസ്റ്റിമാരായ ടോണി കല്ലൂക്കാരന്‍, സനല്‍ മഞ്ഞളി, ആന്റണി കണ്ണംമ്പുഴ, ജോസ് പോള്‍ മഞ്ഞളി എന്നിവര്‍ സന്നിഹിതരായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി മറ്റു മൂന്നു വീടുകളുടെയും വെഞ്ചരിപ്പു കര്‍മ്മം നടന്നിരുന്നു.