കാര്‍ഷിക വികസന കര്‍ഷകക്ഷേമ മന്ത്രി പി. പ്രസാദ് മന്ദിരോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു. ചടങ്ങില്‍ കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷനായി. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, ജില്ലാ പഞ്ചായത്ത് അംഗം വി.എസ്. പ്രിന്‍സ് എന്നിവര്‍ സന്നിഹിതരായിരുന്നു. വിഎഫ്പിസികെ നിര്‍മ്മിച്ചു നല്‍കിയ രണ്ടുനിലകളിലായുള്ള മന്ദിരമാണ് വിപണന കേന്ദ്രമായി തുറന്നത്. ഓഫീസ് മുറി, ഹാള്‍, സാധനങ്ങള്‍ സൂക്ഷിച്ച് വയ്ക്കാനുള്ള താല്‍ക്കാലിക ഷെഡ് എന്നിവയാണ് നിലവിലെ മന്ദിരത്തില്‍ ഉള്ളത്. പ്രദേശത്തെ കര്‍ഷകര്‍ ദാനം ചെയ്തതടക്കം 17 സെന്റ് സ്ഥലത്ത് ആണ് 28 ലക്ഷം രൂപയുടെ പദ്ധതിയായി വിപണന മന്ദിരം ഉയര്‍ന്നത്. താല്‍ക്കാലിക ഷെഡിന് പകരമായി സാധനങ്ങള്‍ സൂക്ഷിക്കാനുള്ള ഷെഡിനായുള്ള 10 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
നൂലുവള്ളി വിഎഫ്പിസികെ സ്വാശ്രയ കര്‍ഷക സമിതിയുടെ ചിരകാല സ്വപ്നമായിരുന്ന വിപണി മന്ദിരം യാഥാര്‍ത്ഥ്യമായി
