എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എന്നതാണ് കെ ഫോണിന്റെ ലക്ഷ്യം. കെ ഫോണ്‍ പദ്ധതിയുടെ പുതുക്കാട് മണ്ഡല തല ഉദ്ഘാടനം കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ വരന്തരപ്പിള്ളിയില്‍ നിര്‍വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത് അദ്ധ്യക്ഷനായി. വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍, മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, പി.എസ്. ഫ്രാന്‍സിസ്, ജില്ലാ പഞ്ചായത്തംഗം സരിത രാജേഷ്, ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസ് ഓഫീസര്‍ പി.ആര്‍. അജയഘോഷ്. പി.കെ. ശിവരാമന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
കെ ഫോണ്‍ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനു സമര്‍പ്പിച്ചു
