nctv news pudukkad

Author name: nctv news

climate change

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില തുടരാൻ സാധ്യത

 മിക്കയിടങ്ങളിലും 38 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് താപനില ഉയർന്നേക്കും. ഉത്തരേന്ത്യയിലെ ഉഷ്ണതരംഗ സമാന സാഹചര്യമാണ് താപനില ഉയരാൻ കാരണം. സംസ്ഥാനത്ത് ഇന്നലെ 12 സ്റ്റേഷനുകളിൽ താപനില 40 ഡിഗ്രിക്ക് മുകളിലേക്ക് ഉയർന്നിരുന്നു. അൾട്രാവയലറ്റ് വികിരണ തോതും അപകടനിലയിലായതിനാൽ സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നാണ് കാലാവസ്ഥാ വിഭാഗം നൽകുന്ന മുന്നറിയിപ്പ്.

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില തുടരാൻ സാധ്യത Read More »

പ്രതീക്ഷയുടെ ആഘോഷമായി ഈസ്റ്റര്‍

യേശുക്രിസ്തു ക്രൂശില്‍ മരിച്ച് മൂന്നാം ദിവസം ഉയര്‍ത്തെഴുന്നേറ്റത്തിന്റെ ആഘോഷമായാണ് െ്രെകസ്തവര്‍ ഈസ്റ്റര്‍ ദിനം ആഘോഷിക്കുന്നത്. ശനിയാഴ്ച അര്‍ധരാത്രി മുതല്‍ പള്ളികളില്‍ ആരാധനയോട് കൂടിയാണ് ഈസ്റ്റര്‍ ആഘോഷം ആരംഭിച്ചത്. സഹനത്തിന്റെ പ്രത്യാശയുടെയും പ്രതീകമായാണ് ഈസ്റ്റര്‍ ദിനം കൊണ്ടാടുന്നത്. യേശു മരിച്ചവര്‍ക്കിടയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ് ലോകത്തിനു രക്ഷ പ്രദാനം ചെയ്തു എന്നാണ് ക്രൈസ്തവ വിശ്വാസം. എല്ലാവര്‍ക്കും എന്‍സിടിവി ചാനലിന്റെ ഈസ്റ്റര്‍ ആശംസകള്‍.

പ്രതീക്ഷയുടെ ആഘോഷമായി ഈസ്റ്റര്‍ Read More »

climate

സംസ്ഥാനത്ത് ചൂട് കൂടുന്നു, ജില്ലയില്‍ മുന്നറിയിപ്പ്

തൃശൂര്‍, പാലക്കാട് കോഴിക്കോട് ജില്ലകളില്‍ ചൂട് കൂടുന്നു. താപസൂചിക 55ന് മുകളില്‍ എത്തുവാന്‍ സാധ്യതയുള്ളതിനാല്‍ ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് കാലാവസ്ഥ പഠന വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് ചൂട് കൂടുന്നു, ജില്ലയില്‍ മുന്നറിയിപ്പ് Read More »

thottan kesavan passed away

കൊമ്പന്‍ തോട്ടാന്‍ കേശവന്‍ ചരിഞ്ഞു

45 വയസായിരുന്നു. കാളക്കല്ലിലെ കെട്ടുതറിയില്‍ 4 ദിവസമായി ചികിത്സയിലായിരുന്നു. വരാക്കര കാളക്കല്ല് സ്വദേശി തോട്ടാന്‍ ബേബിയുടേതാണ് ആന.

കൊമ്പന്‍ തോട്ടാന്‍ കേശവന്‍ ചരിഞ്ഞു Read More »

kk ramachandran mla

പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ പന്തല്ലൂര്‍ പാടം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ ഭാഗമായിട്ടുള്ള കനാലുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ക്കായി 50 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അറിയിച്ചു

ഇത് സംബന്ധിച്ച ഇറിഗേഷന്‍ ചീഫ് എന്‍ജിനീയറുടെ ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളത്. പന്തല്ലൂര്‍ സ്‌കൂള്‍ റോഡ് മുതല്‍ തുപ്പന്‍കാവ് ചിറ വരെ ഏകദേശം ഒരു കിലോമീറ്റര്‍ കനാല്‍ പുനരുദ്ധാരണ പ്രവര്‍ത്തികളാണ് ഇത് വഴി നടക്കുന്നത്. ഈ മേഖലയില്‍ പലയിടത്തും കനാലുകള്‍ തകര്‍ന്ന് ഉപയോഗക്ഷമമല്ലാത്ത രീതിയിലാണ് ഉള്ളത്. ഇതുമൂലം ഒട്ടേറെ കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്നു. പുനരുദ്ധാരണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ച് കനാല്‍ പ്രവര്‍ത്തകക്ഷമമാകുന്നതോടെ ഒട്ടേറെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് ആശ്വാസകരമാകുന്നും എംഎല്‍എ അറിയിച്ചു.

പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ പന്തല്ലൂര്‍ പാടം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ ഭാഗമായിട്ടുള്ള കനാലുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ക്കായി 50 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ അറിയിച്ചു Read More »

അളഗപ്പനഗര്‍ പഞ്ചായത്തിന് ദേശീയ അവാര്‍ഡ്

ദേശീയ പഞ്ചായത്ത് അവാര്‍ഡില്‍ അളഗപ്പനഗര്‍ പഞ്ചായത്തിന് അംഗീകാരം. സല്‍ഭരണ വിഭാഗത്തില്‍ രാജ്യത്തെ മൂന്നാമത്തെ പഞ്ചായത്തായി അളഗപ്പനഗറിനെ തിരഞ്ഞെടുത്തു. കേരളത്തിലെ നാല് പഞ്ചായത്തുകളാണ് ദേശീയ പഞ്ചായത്ത് അവാര്‍ഡ് നേട്ടം കൈവരിച്ചത്. തൃശൂരില്‍ നിന്നും പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ട ഏക പഞ്ചായത്താണ് അളഗപ്പനഗര്‍.

അളഗപ്പനഗര്‍ പഞ്ചായത്തിന് ദേശീയ അവാര്‍ഡ് Read More »

covid updates

കൊവിഡ് കേസുകള്‍ കൂടുന്നു

രാജ്യത്ത് കൊവിഡ് പ്രതിദിന കണക്ക് 5,000 കടന്നു. ഒരു ദിവസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 5,335 പേര്‍ക്ക്; ഇന്നലെ 4,435 ആയിരുന്നു പ്രതിദിന കണക്ക്.

കൊവിഡ് കേസുകള്‍ കൂടുന്നു Read More »

medamkulangara temple

മേടംകുളങ്ങര ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ കൊടിയ്ക്കല്‍ പൂരം ആഘോഷിച്ചു

ശാസ്താ ക്ഷേത്ര മതില്‍ക്കകത്ത് മേള അകമ്പടിയില്‍ അഞ്ച് ആനകളെയും അണിനിരത്തി എഴുന്നള്ളിപ്പ് നടത്തി. പഞ്ചാരിമേളത്തിന് കേളത്ത് സുന്ദരന്‍ മാരാര്‍ പ്രാമാണിത്യം വഹിച്ചു. പ്രസാദഊട്ടും ഉണ്ടായിരുന്നു. വൈകീട്ട് ശാസ്താക്ഷേത്രത്തില്‍ നിന്ന് പാണ്ടിമേളത്തോടെ എഴുന്നള്ളിച്ച് വിഷ്ണു ക്ഷേത്രത്തില്‍ ഇറക്കി എഴുന്നള്ളിപ്പ് നടത്തി. കേളത്ത് സുന്ദരന്‍മാരാരുടെ പ്രാമാണ്യത്തില്‍ പാണ്ടിമേളം അരങ്ങേറി. വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം ആര്‍ഷഭാരതം ബാലെയുടെ അവതരണം നടത്തി. ക്ഷേത്രം തന്ത്രിമാരായ വടക്കേടത്ത് പെരുമ്പടപ്പ് കേശവന്‍ നമ്പൂതിരി, തെക്കേടത്ത് പെരുമ്പടപ്പ് ദാമോദരന്‍ നമ്പൂതിരി, ശാസ്താ ക്ഷേത്രം മേല്‍ശാന്തി പ്രമോദ് നമ്പൂതിരി,

മേടംകുളങ്ങര ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ കൊടിയ്ക്കല്‍ പൂരം ആഘോഷിച്ചു Read More »

kallayi road

മുഖ്യമന്ത്രിയുടെ പ്രാദേശിക റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച കള്ളായി റോഡ് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു

25 ലക്ഷം രൂപയാണ് ചെലവിലായിരുന്നു നിര്‍മാണം. തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈമണ്‍ നമ്പാടന്‍ അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് മുഖ്യാതിഥിയായും, ജില്ലാ പഞ്ചായത്ത് അംഗം ജോസഫ് ടാജറ്റ് വിശിഷ്ടാതിഥിയുമായും പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി ഡെന്നി പനോക്കാരന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍, പഞ്ചായത്ത് അംഗം മേഴ്‌സി സ്‌കറിയ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പി. മനോജ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. 

മുഖ്യമന്ത്രിയുടെ പ്രാദേശിക റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച കള്ളായി റോഡ് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു Read More »

pudukad mla

കൊടകര വെള്ളിക്കുളങ്ങര റൂട്ടിലെ കോടാലി മുതല്‍ വെള്ളിക്കുളങ്ങര വരെയുള്ള റോഡ് ബിഎംബിസി നിലവാരത്തില്‍ വൈകാതെ നവീകരിക്കുമെന്ന് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ 

മലയോര ഹൈവേയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് വെള്ളിക്കുളങ്ങരയില്‍ വിളിച്ചുചേര്‍ത്ത ഭൂമി നഷ്ടപ്പെടുന്നവരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു എംഎല്‍എ.  മലയോര ഹൈവേയുടെ വിലങ്ങന്നൂര്‍ മുതല്‍ വെള്ളിക്കുളങ്ങര വരെയുള്ള ഘട്ടത്തിന് 136 കോടി 49 ലക്ഷം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. ഏഴുമീറ്റര്‍ ടാറിംഗും ഇരുവശത്തും കാനയോടുകൂടി 12 മീറ്റര്‍ വീതിയിലാണ് മലയോര ഹൈവേ നിര്‍മിക്കുന്നത്.  കൊടകര ബ്ലോക്ക് പഞ്ചായത്തംഗം എം.ആര്‍. രഞ്ജിത്ത്, പഞ്ചായത്തംഗങ്ങളായ ഷൈബി സജി, ചിത്ര സുരാജ്, ഷാന്റോ കൈതാരത്ത്, സിപിഎം ലോക്കല്‍ സെക്രട്ടറി പി.കെ. രാജന്‍, സിപിഐ ലോക്കല്‍ സെക്രട്ടറി

കൊടകര വെള്ളിക്കുളങ്ങര റൂട്ടിലെ കോടാലി മുതല്‍ വെള്ളിക്കുളങ്ങര വരെയുള്ള റോഡ് ബിഎംബിസി നിലവാരത്തില്‍ വൈകാതെ നവീകരിക്കുമെന്ന് കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ  Read More »

ottisam dinacharanam

സമഗ്ര ശിക്ഷ കേരളം കൊടകര ബിആര്‍സി യുടെ ഓട്ടിസം പാര്‍ക്കിലെ ഓട്ടിസം ദിനാചരണം ചെങ്ങാലൂര്‍ ജിഎല്‍പി സ്‌കൂളില്‍ നടത്തി

തളിരുകള്‍ 2023 എന്ന പേരില്‍ നടന്ന പരിപാടി കെ.കെ. രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആര്‍. രഞ്ജിത് മുഖ്യ പ്രഭാഷണം നടത്തി. 2021-22ലെ കേരളത്തിലെ മികച്ച ബ്ലോക്ക് പഞ്ചായത്തുകളില്‍ രണ്ടാം സ്ഥാനം നേടി സംസ്ഥാന സര്‍ക്കാരിന്റെ സ്വരാജ് ട്രോഫി കരസ്ഥമാക്കിയ കൊടകര ബ്ലോക്കിനുള്ള കൊടകര ബിആര്‍സിയുടെ ആദരവ് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത് ഏറ്റുവാങ്ങി. . എസ്എസ്‌കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍

സമഗ്ര ശിക്ഷ കേരളം കൊടകര ബിആര്‍സി യുടെ ഓട്ടിസം പാര്‍ക്കിലെ ഓട്ടിസം ദിനാചരണം ചെങ്ങാലൂര്‍ ജിഎല്‍പി സ്‌കൂളില്‍ നടത്തി Read More »

laptop distribution

മുരിയാട് ഗ്രാമപഞ്ചായത്തില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും എസ്‌സി കുടുംബങ്ങളിലെ പ്രൊഫഷണല്‍ വിദ്യാര്‍ഥികള്‍ക്കുമായി ലാപ്‌ടോപ്പ് വിതരണം ചെയ്തു

പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ലാപ്‌ടോപ്പ് വിതരണോദ്ഘാടനം നടത്തി. വൈസ് പ്രസിഡന്റ് സരിത സുരേഷ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.പി. പ്രശാന്ത്, കെ.യു. വിജയന്‍, രതി ഗോപി, ഭരണസമിതി അംഗം തോമസ് തൊകലത്ത്, സെക്രട്ടറി റെജി പോള്‍, അസിസ്റ്റന്റ് സെക്രട്ടറി പുഷ്പലത എന്നിവര്‍ പ്രസംഗിച്ചു. 8 ലക്ഷം രൂപ ചെലവഴിച്ച് 30 ലധികം വിദ്യാര്‍ത്ഥികള്‍ക്കാണ് ലാപ്‌ടോപ്പ് വിതരണം നടത്തിയത്. 

മുരിയാട് ഗ്രാമപഞ്ചായത്തില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും എസ്‌സി കുടുംബങ്ങളിലെ പ്രൊഫഷണല്‍ വിദ്യാര്‍ഥികള്‍ക്കുമായി ലാപ്‌ടോപ്പ് വിതരണം ചെയ്തു Read More »

congress mattathur

 മറ്റത്തൂര്‍കുന്നില്‍ പ്രദേശവാസികള്‍ കുടിവെള്ളത്തിനായി വര്‍ഷങ്ങളായി ഉപയോഗിച്ച് വരുന്ന പൊതു കിണറില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയതില്‍ കോണ്‍ഗ്രസ് മറ്റത്തൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ്ണ നടത്തി

കിണര്‍ എത്രയും പെട്ടെന്ന് ശുദ്ധീകരിച്ച് ഉപയോഗയോഗ്യമാക്കുന്നതിന് പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് മറ്റത്തൂര്‍ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രദേശത്ത് മുന്‍പുണ്ടായിരുന്ന പൊതു ടാപ്പ് നീക്കം ചെയ്തതും കുടിവെള്ള ക്ഷാമം രൂക്ഷമാക്കിയെന്ന ആരോപണവും കോണ്‍ഗ്രസ് ഉന്നയിച്ചു.   പൈപ്പ് കണക്ഷന്‍ പുനഃസ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് മറ്റത്തൂര്‍ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക് പ്രസിഡന്റ് രഞ്ജിത് കൈപ്പിള്ളി ധര്‍ണ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മറ്റത്തൂര്‍ മണ്ഡലം പ്രസിഡന്റ് എ.ബി. പ്രിന്‍സ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക്

 മറ്റത്തൂര്‍കുന്നില്‍ പ്രദേശവാസികള്‍ കുടിവെള്ളത്തിനായി വര്‍ഷങ്ങളായി ഉപയോഗിച്ച് വരുന്ന പൊതു കിണറില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയതില്‍ കോണ്‍ഗ്രസ് മറ്റത്തൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ്ണ നടത്തി Read More »

solarveli

മറ്റത്തൂര്‍ പഞ്ചായത്തിന്റെ വടക്കു കിഴക്കേ കോണില്‍ വനത്താല്‍ ചുറ്റപ്പെട്ടുകിടക്കുന്ന കാരിക്കടവിലെ ആദിവാസി കുടുംബങ്ങള്‍ക്ക് ഇനി കാട്ടാനകളെ ഭയക്കാതെ കിടന്നുറങ്ങാം

കാരിക്കടവ് കോളനിക്കു ചുറ്റും വനംവകുപ്പ് സോളാര്‍ വൈദ്യുതി വേലി സ്ഥാപിച്ചത് ഇവിടത്തെ കുടുംബങ്ങള്‍ക്ക് ആശ്വാസമായി. സോളാര്‍വേലി സ്ഥാപിച്ചതിനു ശേഷം കോളനിക്കകത്തേക്ക് കാട്ടാനകള്‍ വരാറില്ലെന്ന് കാരിക്കടവ് ആദിവാസി കോളനിയിലെ ഊരുമൂപ്പന്‍ ചന്ദ്രന്‍ പറഞ്ഞു. മലയര്‍ വിഭാഗക്കാരായ പതിനഞ്ച് കുടുംബങ്ങളാണ് കാരിക്കടവിലുള്ളത്. രാത്രിയായാല്‍ സമീപത്തുള്ള വനത്തില്‍ നിന്ന് ഇറങ്ങി പുഴ മുറിച്ചുകടക്കുന്ന കാട്ടാനകള്‍ ഒറ്റക്കും കൂട്ടമായും കോളനിയിലേക്കെത്തുന്നത് ഇവര്‍ക്ക് ദുരിതമായിരുന്നു. കാട്ടാനശല്യം പരിഹരിക്കണമെന്ന ആദിവാസി കുടുംബങ്ങളുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്നാണ് ഏതാനും മാസം മുമ്പ് വനംവകുപ്പ് കോളനിക്ക് ചുറ്റും സോളാര്‍

മറ്റത്തൂര്‍ പഞ്ചായത്തിന്റെ വടക്കു കിഴക്കേ കോണില്‍ വനത്താല്‍ ചുറ്റപ്പെട്ടുകിടക്കുന്ന കാരിക്കടവിലെ ആദിവാസി കുടുംബങ്ങള്‍ക്ക് ഇനി കാട്ടാനകളെ ഭയക്കാതെ കിടന്നുറങ്ങാം Read More »

obit

കാഞ്ഞൂർപാടം ഐനിക്കൽ പുതുക്കാടൻ കത്രീന (88) അന്തരിച്ചു

സംസ്കാരം ഇന്ന് (04.04.2023) ഉച്ചയ്ക്ക് 12ന് പുതുക്കാട് സെൻറ് ആൻറണീസ് ഫൊറോന പള്ളിയിൽ. ഭർത്താവ്: പരേതനായ കൊച്ചാപ്പു. മക്കൾ: ത്രേസ്യ, ദേവസി, റോസി, ഷാജു, ബാബു, ജോഷി, ലിജി, പരേതനായ സണ്ണി. മരുമക്കൾ: റപ്പായി, ഓമന, വെറോനിക്ക, സിബി, ഫ്രോമി, ഡെയ്സി, പരേതരായ ബിന്ദു, സണ്ണി.

കാഞ്ഞൂർപാടം ഐനിക്കൽ പുതുക്കാടൻ കത്രീന (88) അന്തരിച്ചു Read More »

yoga class pudukad

ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് പ്രോജക്ടിന്റെ ഭാഗമായി ചെങ്ങാലൂര്‍ ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ കുട്ടികള്‍ക്കായ് യോഗ ക്ലാസ് ആരംഭിച്ചു

ക്ലാസ്സിന്റെ ഉദ്ഘാടനം പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ടീന തോബി അദ്ധ്യക്ഷയായിരുന്നു. പഞ്ചായത്തംഗങ്ങളായ ഷാജു കാളിയേങ്കര, രശ്മി ശ്രീഷോബ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. മഞ്ജു ജോണ്‍, പരിശീലകന്‍ ടി.യു. രജീഷ്, സി.ആര്‍. രമിത എന്നിവര്‍ പ്രസംഗിച്ചു.

ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് പ്രോജക്ടിന്റെ ഭാഗമായി ചെങ്ങാലൂര്‍ ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ കുട്ടികള്‍ക്കായ് യോഗ ക്ലാസ് ആരംഭിച്ചു Read More »

ombathungal temple kavadi

കേരള കാശി എന്നറിയപ്പെടുന്ന മറ്റത്തൂര്‍ പഞ്ചായത്തിലെ ഒമ്പതുങ്ങല്‍ സുബ്രഹ്മണ്യ സമാജം ശ്രീ കൈലാസ ശിവക്ഷേത്രത്തില്‍ കാവടി മഹോത്സവം ആഘോഷിച്ചു

മേളത്തിന്റെ അകമ്പടിയില്‍ പീലിക്കാവടികളും കണ്ണിന് കുളിര്‍മ്മയേകുന്ന പൂക്കാവടികളും വിസ്മയം തീര്‍ത്തു. വൈകീട്ട് മൂന്നുമുറി പള്ളി ജംഗ്ഷനില്‍ നിന്നും ആരംഭിക്കുന്ന സന്ധ്യാ വിസ്മയ കാഴ്ചയില്‍ തെയ്യം, തിറ, ശിങ്കാരിമേളം, ബട്ടര്‍ഫ്‌ളൈ ഡാന്‍സ്, തമ്പോലം എന്നിവയും വിവിധ സെറ്റുകളുടെ കാവടി വരവും ഉണ്ടായിരുന്നു. തെക്കുംമുറി യുവജന സംഘം, അമ്പലനട സെറ്റ്, ശ്രീ മുരുക സെറ്റ്, കുഞ്ഞാലി പാറ സെറ്റ് യുവജൈതന്യ, വേല്‍മുരുക, ശാന്തിനഗര്‍ സെറ്റ് എന്നീ കാവടി സെറ്റുകളാണ് അണിനിരന്നത്. ക്ഷേത്രം തന്ത്രി കാരുമാത്ര വിജയന്‍, മേല്‍ശാന്തി കുട്ടന്‍, മുഖ്യ

കേരള കാശി എന്നറിയപ്പെടുന്ന മറ്റത്തൂര്‍ പഞ്ചായത്തിലെ ഒമ്പതുങ്ങല്‍ സുബ്രഹ്മണ്യ സമാജം ശ്രീ കൈലാസ ശിവക്ഷേത്രത്തില്‍ കാവടി മഹോത്സവം ആഘോഷിച്ചു Read More »

poovalithodu

മറ്റത്തൂര്‍ പഞ്ചായത്തില്‍ വേനല്‍ക്കാലമായാല്‍ വറ്റിവരണ്ടുപോകുന്ന പൂവാലിത്തോട്ടില്‍ ജലവിതാനം നിലനിര്‍ത്തി മേഖലയിലെ ജലക്ഷാമത്തിന് പരിഹാരം കാണാന്‍ പുതിയ പദ്ധതി നടപ്പാക്കണമെന്ന് ആവശ്യമുയരുന്നു

കുറുമാലിപുഴയില്‍ നിന്ന് വെള്ളം പമ്പുചെയ്ത് പൂവാലിതോടിന്റെ ഉത്ഭവ സ്ഥാനത്ത് എത്തിച്ചാല്‍ തോട്ടില്‍ ജലസമൃദ്ധി ഉറപ്പു വരുത്താനാകുമെന്നാണ് നിര്‍ദ്ദേശമുയരുന്നത്. മലയോര പഞ്ചായത്തായ മറ്റത്തൂരിന്റെ പച്ചപ്പുനിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത്  വെള്ളിക്കുളം വലിയ തോടാണ്്. കോടശേരി പഞ്ചായത്തില്‍ നിന്ന് ഉല്‍ഭവിച്ച് മറ്റത്തൂര്‍ പഞ്ചായത്തിലൂടെ കിലോമീറ്ററുകള്‍ ഒഴുകി വാസുപുരത്ത് വെച്ച് കുറുമാലിപുഴയില്‍ ചേരുന്ന ഈ വലിയ തോടിന്റെ പ്രധാന കൈവഴിയാണ് പൂവാലി തോട്. ഇഞ്ചക്കുണ്ട് മേഖലയില്‍ നിന്ന് ഒഴുകിയെത്തുന്ന പൂവാലിതോട്  മുരുക്കുങ്ങല്‍, കിഴക്ക കോടാലി എന്നിവിടങ്ങളിലൂടെ കടന്നാണ് മാങ്കുറ്റിപ്പാടത്ത് വെച്ച് വെള്ളിക്കുളം വലിയ

മറ്റത്തൂര്‍ പഞ്ചായത്തില്‍ വേനല്‍ക്കാലമായാല്‍ വറ്റിവരണ്ടുപോകുന്ന പൂവാലിത്തോട്ടില്‍ ജലവിതാനം നിലനിര്‍ത്തി മേഖലയിലെ ജലക്ഷാമത്തിന് പരിഹാരം കാണാന്‍ പുതിയ പദ്ധതി നടപ്പാക്കണമെന്ന് ആവശ്യമുയരുന്നു Read More »

nctv pudukad

ചാലക്കുടി പ്രസ് ഫോറം ഏര്‍പ്പെടുത്തിയ മികച്ച ജില്ലാ ദൃശ്യമാധ്യമ പുരസ്‌കാരം എന്‍സിടിവി റിപ്പോര്‍ട്ടര്‍ ബൈജു ദേവസി ഏറ്റുവാങ്ങി

‘മിന്നുന്ന വിജയം നേടിയ ആതിര അന്തിയുറങ്ങുന്നത് അയല്‍വീടുകളില്‍’ എന്ന വാര്‍ത്തയിലൂടെ പുതുക്കാട് എന്‍സിടിവിയിലെ ബൈജു ദേവസി പൗലോസ് താക്കോല്‍ക്കാരന്‍ സ്മാരക ജില്ലാ ദൃശ്യമാധ്യമ പുരസ്‌കാരത്തിന് അര്‍ഹനായത്. പ്രണാമം 2023  എന്ന പേരില്‍ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം സനീഷ് കുമാര്‍ ജോസഫ് എംഎല്‍എ നിര്‍വഹിച്ചു. പ്രസ് ഫോറം പ്രസിഡന്റ് ഷാലി മുരിങ്ങൂര്‍ അധ്യക്ഷത വഹിച്ചു. കെ.ബി. ബിനേഷ്, രമേഷ്‌കുമാര്‍ കുഴിക്കാട്ടില്‍, ചാലക്കുടി പ്രസ് ഫോറം രക്ഷാധികാരി എന്‍.ആര്‍. സരിത, ചാലക്കുടി നഗരസഭാധ്യക്ഷന്‍ എബി ജോര്‍ജ്ജ്, ചാലക്കുടി പ്രസ് ഫോറം

ചാലക്കുടി പ്രസ് ഫോറം ഏര്‍പ്പെടുത്തിയ മികച്ച ജില്ലാ ദൃശ്യമാധ്യമ പുരസ്‌കാരം എന്‍സിടിവി റിപ്പോര്‍ട്ടര്‍ ബൈജു ദേവസി ഏറ്റുവാങ്ങി Read More »