യേശുക്രിസ്തു ക്രൂശില്‍ മരിച്ച് മൂന്നാം ദിവസം ഉയര്‍ത്തെഴുന്നേറ്റത്തിന്റെ ആഘോഷമായാണ് െ്രെകസ്തവര്‍ ഈസ്റ്റര്‍ ദിനം ആഘോഷിക്കുന്നത്. ശനിയാഴ്ച അര്‍ധരാത്രി മുതല്‍ പള്ളികളില്‍ ആരാധനയോട് കൂടിയാണ് ഈസ്റ്റര്‍ ആഘോഷം ആരംഭിച്ചത്. സഹനത്തിന്റെ പ്രത്യാശയുടെയും പ്രതീകമായാണ് ഈസ്റ്റര്‍ ദിനം കൊണ്ടാടുന്നത്. യേശു മരിച്ചവര്‍ക്കിടയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ് ലോകത്തിനു രക്ഷ പ്രദാനം ചെയ്തു എന്നാണ് ക്രൈസ്തവ വിശ്വാസം. എല്ലാവര്‍ക്കും എന്‍സിടിവി ചാനലിന്റെ ഈസ്റ്റര്‍ ആശംസകള്‍.
പ്രതീക്ഷയുടെ ആഘോഷമായി ഈസ്റ്റര്‍
