nctv news pudukkad

Author name: nctv news

പ്രിയദര്‍ശിനി സര്‍വീസ് ആരംഭിച്ചതോടെ ചാലക്കുടി – മലക്കപ്പാറ സ്വകാര്യ ബസ് സർവീസ് നിർത്തി; ദുരിതത്തിലായി തോട്ടം തൊഴിലാളികളും ആദിവാസികളും

ചാലക്കുടിയിൽ നിന്ന് മലക്കപ്പാറയിലേക്കുള്ള സ്വകാര്യ ബസ് സര്‍വീസ് നിര്‍ത്തിയതിനെ തുടര്‍ന്ന് ദുരിതത്തിലായി തോട്ടം തൊഴിലാളികളും ആദിവാസികളും. അതിരപ്പിള്ളിയിലേക്ക് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി സര്‍വീസ് ആരംഭിച്ചതോടെയാണ് സ്വകാര്യ ബസ് സർവീസ് നിർത്തിയത്. സർവ്വീസ് വൻ നഷ്‌ടമായതോടെ പിടിച്ച് നിൽക്കാൻ പറ്റാത്ത സാഹചര്യത്തിൽ മലക്കപ്പാറയിലേക്കുള്ള സര്‍വീസ് നിര്‍ത്തുകയായിരുന്നുവെന്ന് ബസ് ഉടമ അറിയിച്ചു. അതിരപ്പിള്ളി വരെ കെഎസ്ആര്‍ടിസിയുടെ ബസിൽ എത്തിയ ശേഷം അതിരപ്പിള്ളിയിൽ നിന്ന് മലക്കപ്പാറയിലേക്ക് മാത്രമായി സ്വകാര്യ ബസിനെ യാത്രക്കാർ ആശ്രയിക്കുന്നത് ശീലമായതോടെ പിടിച്ചു നിൽക്കാൻ പറ്റാത്ത അവസ്ഥയിലായെന്ന് ബസ് ഉടമ

പ്രിയദര്‍ശിനി സര്‍വീസ് ആരംഭിച്ചതോടെ ചാലക്കുടി – മലക്കപ്പാറ സ്വകാര്യ ബസ് സർവീസ് നിർത്തി; ദുരിതത്തിലായി തോട്ടം തൊഴിലാളികളും ആദിവാസികളും Read More »

മറ്റത്തൂർ ഗ്രാമപഞ്ചായത്തിൽ മാലിന്യ പരിപാലന ക്യാമ്പയിന് തുടക്കം

മറ്റത്തൂർ ഗ്രാമപഞ്ചായത്തിൽ ‘നിർമലം – പുതുയുഗ ശുചിത്വകേരളം’ മാലിന്യ പരിപാലന ക്യാമ്പയിന് തുടക്കമായി. മറ്റത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടെസി ജോസ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ സി.സി. ബിജു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനിമോൾ, വികസന സ്ഥിരം സമിതി ചെയർപേഴ്സൺ കെ. ആർ. സേപ്പ്, വാർഡ് അംഗങ്ങളായ പി.എസ്. അംബുജാക്ഷൻ, സി.ജി. രാജേഷ്, ശ്രീജ പ്രഭീഷ്, അക്ഷയ് സന്തോഷ്, വി.ഡി. സബിത, ബിന്ദു മനോജ് കുമാർ, ഷീജ അജിത്ത്, നിത

മറ്റത്തൂർ ഗ്രാമപഞ്ചായത്തിൽ മാലിന്യ പരിപാലന ക്യാമ്പയിന് തുടക്കം Read More »

കേരളത്തിൽ എയിംസ് വരേണ്ടത് തൃശൂരിൽ; രാഷ്ട്രീയ പരിഗണനകൾ മാറ്റിവെക്കണമെന്ന് സുരേഷ് ഗോപി

കേരളത്തിൽ എയിംസ് വരേണ്ടത് തൃശൂരിലായിരിക്കണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എയിംസിനായി യോഗ്യമായ സ്ഥലം തൃശൂരാണെന്നും വിഷയത്തിൽ സംസ്ഥാന സർക്കാരിന് ആർജവമുണ്ടാകണമെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂരിൽ ബിജെപി എംപിയാണെന്ന കാരണത്താൽ സ്ഥലം പരിഗണിക്കാതിരിക്കണമെന്ന നിലപാട് വേണ്ടെന്നും, അത്തരത്തിലുള്ള രാഷ്ട്രീയ പരിഗണനകൾ ഒഴിവാക്കിയാൽ എയിംസ് തൃശൂരിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. താൻ അറിയാതെ കേരളത്തിൽ എയിംസ് അനുവദിക്കില്ലെന്നും തൃശൂരാണ് ഏറ്റവും മികച്ച സ്ഥലമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. കേരളത്തിലെത്തിയ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനും എയിംസിനായി കേരളത്തെ പരിഗണിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

കേരളത്തിൽ എയിംസ് വരേണ്ടത് തൃശൂരിൽ; രാഷ്ട്രീയ പരിഗണനകൾ മാറ്റിവെക്കണമെന്ന് സുരേഷ് ഗോപി Read More »

പാലപ്പിള്ളിയില്‍ വീണ്ടും പുലിയിറങ്ങി പശുവിനെ കൊന്നു

പാലപ്പിള്ളിയില്‍ വീണ്ടും പുലിയിറങ്ങി പശുവിനെ കൊന്നു. ഹാരിസണ്‍ എസ്‌റ്റേറ്റ് മാനേജറുടെ ബംഗ്ലാവിന് സമീപമാണ് പുലിയിറങ്ങി പശുവിനെ കൊന്നത്. രണ്ട് ദിവസം മുന്‍പും ഇതേ പ്രദേശത്ത് പുലിയിറങ്ങി പശുവിനെ കൊന്നിരുന്നു. തുടര്‍ച്ചയായി പുലിയിറങ്ങുന്നത് പാലപ്പിള്ളി മേഖലയില്‍ ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണ്. നാട്ടുകാരും തൊഴിലാളികളും ഭീതിയിലാണ്. പുലിയെ പിടികൂടുന്നതിനായി കൂട് സ്ഥാപിക്കണമെന്ന് മലയോര കര്‍ഷക സംരക്ഷണ സമിതി ആവശ്യപ്പെട്ടു.

പാലപ്പിള്ളിയില്‍ വീണ്ടും പുലിയിറങ്ങി പശുവിനെ കൊന്നു Read More »

ഒപ്പം മുറിയെടുത്ത സുഹൃത്തിന്റെ സ്വർണമാലയും ഐഫോണും മോഷ്ടിച്ചു; പ്രതി പിടിയിൽ

ഒപ്പം മുറിയെടുത്തു താമസിച്ച് ഉറക്കത്തിനിടെ സുഹൃത്തിന്റെ സ്വര്‍ണമാലയും ആപ്പിള്‍ ഐഫോണും പണവും മോഷ്ടിച്ച് മുങ്ങിയ കൊലക്കേസ് പ്രതിയെ ചാലക്കുടി പൊലീസ് പിടികൂടി. മൂവാറ്റുപുഴ മടക്കത്താനം വടക്കേക്കര വീട്ടില്‍ ലിബിന്‍ ബെന്നി (32) ആണ് പിടിയിലായത്. മൂവാറ്റുപുഴയില്‍ നിന്നാണ് ചാലക്കുടി പൊലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ചാലക്കുടി കെ.എസ്.ആര്‍.ടി.സി റോഡിലെ ഒരു ലോഡ്ജില്‍ പരിയാരം കുറ്റിക്കാട് സ്വദേശി പുന്നേലിപ്പറമ്പില്‍ ഷൈജുവും ലിബിനും ഒന്നിച്ചാണ് മുറിയെടുത്തത്. രാത്രി ഷൈജു ഉറക്കത്തിലായ തക്കം നോക്കി കഴുത്തില്‍

ഒപ്പം മുറിയെടുത്ത സുഹൃത്തിന്റെ സ്വർണമാലയും ഐഫോണും മോഷ്ടിച്ചു; പ്രതി പിടിയിൽ Read More »

ദേശീയപാത നന്തിക്കരയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കൾക്ക് പരുക്ക്

ദേശീയപാത നന്തിക്കരയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് 2 യുവാക്കള്‍ക്ക് പരുക്കേറ്റു. ഒല്ലൂര്‍ സ്വദേശികളായ റിച്ചാര്‍ഡ്, എബിസണ്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. എറണാകുളം ഭാഗത്തു നിന്നും വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡര്‍ മറികടന്ന് എതിര്‍ദിശയില്‍ വരികയായിരുന്ന ചരക്ക് ലോറിയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ തലകീഴായി മറിഞ്ഞു. കാറിനുള്ളില്‍ കുടുങ്ങിയ യുവാക്കളെ കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. റിച്ചാര്‍ഡിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും എബിസണെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തില്‍ ഇരുവാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

ദേശീയപാത നന്തിക്കരയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കൾക്ക് പരുക്ക് Read More »

ദേശീയ സ്‌പെല്ലിങ് ബീ ഫസ്റ്റ് റണ്ണറപ്പ് അസ്‌ലിന്‍ ഡേവിസിനെ പ്രിയദര്‍ശിനി സംഘം ആദരിച്ചു

ഡല്‍ഹിയില്‍ നടന്ന കോളിന്‍സ് സ്‌പെല്ലിങ് ബീ ദേശീയ ചാംബ്യന്‍ഷിപ് സീസണ്‍ 7 മത്സരത്തില്‍ ഫസ്റ്റ് റണ്ണറപ്പ് ആയ അസ്‌ലിന്‍ ഡേവിസ് ചിറ്റിശ്ശേരിയെ പ്രിയദര്‍ശിനി സംഘം ആദരിച്ചു. ഭാരവാഹികളായ തങ്കമ ആന്റോ, അല്‍ഫോന്‍സ ജോസ്, ജ്യോതി ഷാജു എന്നിവര്‍ നേതൃത്വം നല്‍കി. പുതുക്കാട് മേരിമാതാ ഐസിഎസ്ഇ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് അസ്‌ലിന്‍.

ദേശീയ സ്‌പെല്ലിങ് ബീ ഫസ്റ്റ് റണ്ണറപ്പ് അസ്‌ലിന്‍ ഡേവിസിനെ പ്രിയദര്‍ശിനി സംഘം ആദരിച്ചു Read More »

പുലിയുടെ സാന്നിധ്യം; മറ്റത്തൂരിൽ അടിയന്തരമായി കൂട് സ്ഥാപിക്കണമെന്ന് ബിജെപി പുതുക്കാട് മണ്ഡലം കമ്മിറ്റി

മറ്റത്തൂര്‍ പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ പുലിയെ കണ്ടതായി റിപ്പോര്‍ട്ട് ചെയ്തതിനാല്‍ ഉടന്‍ കൂട് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ബിജെപി പുതുക്കാട് മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ക്ക് നിവേദനം നല്‍കി. മണ്ഡലം പ്രസിഡന്റ് അരുണ്‍ പന്തല്ലൂര്‍, ജനറല്‍ സെക്രട്ടറി രാംദാസ് വൈലൂര്‍, മറ്റത്തൂര്‍ മേഖല പ്രസിസ് സുധീര്‍ വെട്ടിയാട്ടില്‍, ജില്ലാസമിതി അംഗം ശ്രീധത്ത കളരിക്കല്‍, പഞ്ചായത്തംഗങ്ങളായ അശ്വതി സുബീഷ്, ഷീജ അജിത് തുടങ്ങിയവര്‍ സന്നിഹിതരായി.

പുലിയുടെ സാന്നിധ്യം; മറ്റത്തൂരിൽ അടിയന്തരമായി കൂട് സ്ഥാപിക്കണമെന്ന് ബിജെപി പുതുക്കാട് മണ്ഡലം കമ്മിറ്റി Read More »

കോടശേരി പഞ്ചായത്തിലെ കർഷകരുടെ പട്ടയപ്രശ്നം; കേന്ദ്രമന്ത്രിക്ക് 325 പേർ ഒപ്പിട്ട ഭീമ ഹർജി നൽകി

കോടശേരി പഞ്ചായത്തിൽ നീണ്ട വർഷങ്ങളായി പട്ടയമില്ലാതെ വിഷമിക്കുന്ന കർഷകർക്ക് ഉടൻ പട്ടയം അനുവദിച്ച് നൽകണമെന്നാവശൃപ്പെട്ട് കോടശേരി കാരുണ്യ സോഷ്യൽ വർക്കിങ്ങ് ഗ്രൂപ്പിന്റെ ആഭിമുഖൃത്തിൽ കേന്ദ്ര വനം പരിതസ്ഥിതി വകുപ്പ് മന്ത്രി ഭൂപേന്ദർയാദവിന് 325പേർ ഒപ്പിട്ട ഭീമ ഹർജ്ജി നൽകി. കോടശേരി വില്ലേജിലും കുറ്റിച്ചിറ വില്ലേജിലുമായി 585 അപേക്ഷകൾ പരിവേഷ് പോർട്ടലിൽ അപ്ലോഡ് ചെയ്തിട്ടുളളതായി തൃശൂർ ലാന്റ് അസൈൻമെന്റ് സ്പെഷൃൽ തഹസിൽദാർ അറിയിച്ചിരുന്നു. പട്ടയം ലഭിക്കുന്നതിലുളള കാലതാമസം ഒഴിവാക്കുവാൻ എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ഗ്രൂപ്പ്

കോടശേരി പഞ്ചായത്തിലെ കർഷകരുടെ പട്ടയപ്രശ്നം; കേന്ദ്രമന്ത്രിക്ക് 325 പേർ ഒപ്പിട്ട ഭീമ ഹർജി നൽകി Read More »

കൊടുങ്ങല്ലൂരിൽ പള്ളിയിലെ ഭണ്ഡാരം കുത്തിപ്പൊളിച്ച് പണം മോഷ്ടിച്ച കേസിൽ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

കൊടുങ്ങല്ലൂർ എറിയാട് ബീച്ച് പടിയത്ത് പള്ളിയിലെ ഭണ്ഡാരം കുത്തിപ്പൊളിച്ച് പണം മോഷ്ടിച്ച കേസിൽ 42 മോഷണക്കേസുകളിലെ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പിടിയിലായി. കൊടുങ്ങല്ലൂർ കാര സ്വദേശി പ്ലാക്കപ്പറമ്പിൽ ഫൈസൽ (50) ആണ് കൊടുങ്ങല്ലൂർ പൊലീസിന്റെ പിടിയിലായത്. ​കഴിഞ്ഞ സെപ്റ്റംബർ 16-ന് രാത്രി 11 മണിക്കും 17-ന് രാവിലെ 8 മണിക്കും ഇടയിലാണ് പള്ളിയുടെ മുന്നിലുണ്ടായിരുന്ന ഭണ്ഡാരം കുത്തിപ്പൊളിച്ച് ഏകദേശം 7,000 രൂപ മോഷ്ടിച്ചത്. കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം 42 മോഷണക്കേസുകളിൽ പ്രതിയായ ഇയാൾ, വിവിധ

കൊടുങ്ങല്ലൂരിൽ പള്ളിയിലെ ഭണ്ഡാരം കുത്തിപ്പൊളിച്ച് പണം മോഷ്ടിച്ച കേസിൽ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ Read More »

ലോഡ്ജിൽ നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; ആൺസുഹൃത്തിന്റെ ഭാര്യ നൽകിയ ക്വട്ടേഷനെന്ന് പൊലീസ്

തൃശൂര്‍ നഗരത്തിലെ ലോഡ്ജില്‍ നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി. ആണ്‍ സുഹൃത്തുമൊത്ത് സ്വകാര്യ ലോഡ്ജില്‍ മുറിയെടുത്ത യുവതിയെയാണ് തട്ടിക്കൊണ്ടു പോയത്. ക്വട്ടേഷന്‍ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നും ആണ്‍സുഹൃത്തിന്റെ ഭാര്യയാണ് ക്വട്ടേഷന്‍ നല്‍കിയതെന്നും പൊലീസ് അറിയിച്ചു. സംഭവത്തില്‍ ഗുണ്ടാസംഘത്തിലെ അഞ്ച് പേര്‍ അറസ്റ്റിലായി. ആണ്‍ സുഹൃത്തിനെ കയ്യും കാലും തല്ലിയൊടിച്ച സംഘം തമിഴ്‌നാട്ടിലെ ആശുപത്രിയില്‍ തള്ളുകയായിരുന്നു. ഈ മാസം 22നായിരുന്നു സംഭവം. ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. തിരുപ്പൂര്‍ സ്വദേശികളാണ് ആണ്‍ സുഹൃത്തും ഭാര്യയും. തമിഴ്‌നാട്

ലോഡ്ജിൽ നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; ആൺസുഹൃത്തിന്റെ ഭാര്യ നൽകിയ ക്വട്ടേഷനെന്ന് പൊലീസ് Read More »

രാജ്യത്ത് വാണിജ്യ എൽ.പി.ജി സിലിണ്ടറിന് വില കൂട്ടി; 19 കിലോ ഗ്രാം സിലിണ്ടറിന് 62.50 രൂപ വർധിച്ചു

ദില്ലി: രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് വില കൂട്ടി. 19 കിലോ ഗ്രാം സിലിണ്ടറിന് 62 രൂപ അൻപത് പൈസയാണ് കൂടിയത്. ഇന്ന് മുതല്‍ വില വർധന നിലവിൽ വന്നു. കൊച്ചിയിൽ വാണിജ്യ എൽപിജി സിലിണ്ടർ വില 2,852 രൂപയായി. ചെന്നൈയിൽ സിലിണ്ടറിന് 66.50 രൂപ വർധിച്ചു. രാജ്യം ഉത്സവ സീസണിലേക്ക് കടക്കുമ്പോഴാണ് വില വർധന. ഓഗസ്റ്റിൽ വാണിജ്യ എൽപിജി സിലിണ്ടറിന് വില കുറച്ച ശേഷം തുടർച്ചയായി രണ്ടാം മാസമാണ് വില വർധിക്കുന്നത്. നവരാത്രി ആഘോഷങ്ങൾ ആരംഭിക്കാനിരിക്കെ

രാജ്യത്ത് വാണിജ്യ എൽ.പി.ജി സിലിണ്ടറിന് വില കൂട്ടി; 19 കിലോ ഗ്രാം സിലിണ്ടറിന് 62.50 രൂപ വർധിച്ചു Read More »

36.15 ഗ്രാം കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ

36.15 ഗ്രാം കഞ്ചാവുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ. ​വലപ്പാട് കഴിമ്പ്രം തവളക്കുളം എസ്.എൻ. സെന്ററിന് സമീപം നടത്തിയ പരിശോധനയിലാണ് വലപ്പാട് പൊലീസും തൃശ്ശൂർ റൂറൽ ഡാൻസാഫ് സംഘവും ചേർന്ന് പ്രതികളെ പിടികൂടിയത്. വലപ്പാട് കോതകുളം സ്വദേശി നെടിയിരിപ്പിൽ ആദിത്യൻ (21), എസ്.എൻ. സെന്റർ സ്വദേശി അറക്കൽ സബാഹ് (19), കൂരിക്കുഴി സ്വദേശി മേലാറ്റത്ത് സിനാൻ (20) എന്നിവരാണ് പിടിയിലായത്. ​പ്രതികൾ സഞ്ചരിച്ചിരുന്ന രണ്ട് ബുള്ളറ്റുകളിലും ഒരു ഹോണ്ട ആക്ടീവ സ്കൂട്ടറിലുമായി ഒളിപ്പിച്ച നിലയിൽ ഏഴ് പൊതികളായാണ് കഞ്ചാവ്

36.15 ഗ്രാം കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ Read More »

മറ്റത്തൂര്‍ വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി ബിജെപി കര്‍ഷക മോര്‍ച്ച

പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍നിധി പദ്ധതി അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് ബിജെപി കര്‍ഷക മോര്‍ച്ച മറ്റത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മറ്റത്തൂര്‍ വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ധര്‍ണ ബിജെപി മേഖലാ വൈസ് പ്രസിഡന്റ് ബിജോയ് തോമാസ് ഉദ്ഘാടനം ചെയ്തു. മറ്റത്തൂര്‍ ഏരിയ പ്രസിഡന്റ് സുധീര്‍ വെട്ടിയാട്ടില്‍ അധ്യക്ഷത വഹിച്ചു. കര്‍ഷക മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് സജീവന്‍ അമ്പാടത്ത് മുഖ്യപ്രഭാഷണം നടത്തി. കര്‍ഷക മോര്‍ച്ച മണ്ഡലം പ്രസിഡന്റ് പി.ആര്‍. അനില്‍, ബിജെപി മണ്ഡലം ജനറല്‍

മറ്റത്തൂര്‍ വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി ബിജെപി കര്‍ഷക മോര്‍ച്ച Read More »

അളഗപ്പനഗറിൽ വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹതയെന്ന് സംശയം, മകൻ കസ്റ്റഡിയിൽ

അളഗപ്പനഗര്‍ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് പയ്യാക്കരയില്‍ വയോധികയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ദുരൂഹതയുള്ളതായി സംശയം. മേച്ചേരി വീട്ടില്‍ 75 വയസ്സുള്ള എല്‍സിയാണ് മരിച്ചത്. മരിച്ച എല്‍സിയുടെ ഭര്‍ത്താവ് വര്‍ഗീസിന്റെ സഹോദരി മല്‍പ്പാന്‍ വീട്ടില്‍ ആനിയുടെ വീട്ടിലാണ് രണ്ടുവര്‍ഷത്തോളമായി എല്‍സിയും മകന്‍ ബിനോയിയും താമസിച്ചിരുന്നത്. ആനിയും മകന്‍ നിജോയും കഴിഞ്ഞ ശനിയാഴ്ച മുതല്‍ മാളയില്‍ ധ്യാനത്തിന് പോയിരിക്കുകയായിരുന്നു. എല്‍സിയും മകന്‍ ബിനോയിയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ചൊവ്വാഴ്ച രാവിലെ വീടിനുള്ളില്‍ ആളനക്കം കാണാത്തതിനെത്തുടര്‍ന്ന് അയല്‍വാസി വന്നു

അളഗപ്പനഗറിൽ വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹതയെന്ന് സംശയം, മകൻ കസ്റ്റഡിയിൽ Read More »

വിമുക്തി കേന്ദ്രങ്ങളുടെ നവീകരണം: മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ നടപടികൾ തുടങ്ങി

സംസ്ഥാന എക്‌സൈസ് വകുപ്പ് നടപ്പിലാക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ്, ബോധവല്‍ക്കരണം, ഡിഅഡിക്ഷന്‍, റിഹാബിലിറ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ വിമുക്തി കേന്ദ്രങ്ങള്‍ നവീകരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. സംസ്ഥാനത്തെ 14 വിമുക്തി കേന്ദ്രങ്ങള്‍ നവീകരിക്കുന്നതിനും പുതിയ വിമുക്തി ഡിഅഡിക്ഷന്‍ സെന്ററുകള്‍ ആരംഭിക്കുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി വിമുക്തി കേന്ദ്രങ്ങളുടെ നവീകരണത്തിനായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് നിയോഗിച്ച സംസ്ഥാന ജോയിന്റ് ലേബര്‍ കമ്മീഷണര്‍ എം. സജീന സംസ്ഥാനത്തെ വിവിധ വിമുക്തി കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായിട്ടാണ് തൃശ്ശൂരിലെത്തിയത്. തുടര്‍ന്ന്

വിമുക്തി കേന്ദ്രങ്ങളുടെ നവീകരണം: മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ നടപടികൾ തുടങ്ങി Read More »

പുതുക്കാട് റെയിൽവേ മേൽപ്പാല നിർമാണം വൈകുന്നതിൽ പ്രതിഷേധം; ആക്ഷൻ കൗൺസിൽ രൂപീകരിച്ചു

പുതുക്കാട് റേയില്‍വെ മേല്‍പ്പാലം നിര്‍മാണത്തിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ജനകീയ പ്രചാരണ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാന്‍ പാഴായിയില്‍ നടന്ന പുതുക്കാട് റെയില്‍വെ ഓവര്‍ബ്രിഡ്ജ് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരണ യോഗം തീരുമാനിച്ചു. അപ്രോച്ച് റോഡിനാവശ്യമായ സ്ഥലം ഏറ്റെടുത്ത് നാല് വര്‍ഷം പിന്നിട്ടിട്ടും മേല്‍പ്പാല നിര്‍മാണം നിരന്തരം തടസപ്പെടുന്നതില്‍ കണ്‍വെന്‍ഷന്‍ ആശങ്ക രേഖപ്പെടുത്തി. ട്രെയിനുകളുടെ എണ്ണം വര്‍ധിക്കുന്നതിന് അനുസൃതമായി പുതുക്കാട് റെയില്‍വേ ഗേറ്റ് അടച്ചിടുന്നതിന്റെ ദൈര്‍ഘ്യവും വര്‍ദ്ധിക്കുന്നതിനാല്‍ പാഴായി, ചെറുവാള്‍, കടലശ്ശേരി പരിസങ്ങളിലെ ജനങ്ങളുടെ സഞ്ചാര അവകാശവും കൂടുതല്‍

പുതുക്കാട് റെയിൽവേ മേൽപ്പാല നിർമാണം വൈകുന്നതിൽ പ്രതിഷേധം; ആക്ഷൻ കൗൺസിൽ രൂപീകരിച്ചു Read More »

മുപ്ലിയം ജിഎച്ച്എസ്എസിൽ പഠനത്തിന് പുതുമ; നവീകരിച്ച ഐടി ലാബ് ഉദ്ഘാടനം ചെയ്തു

മുപ്ലിയം ജിഎച്ച്എസ്എസിന്റെ നവീകരിച്ച ഐടി ലാബിന്റെയും, ഇംഗ്ലീഷ് ലാങ്ക്വേജ് എന്റിച്ച്‌മെന്റ് പ്രോഗ്രാമിന്റെയും, റെഡ് ക്രോസ് കാപ്പിങ്ങ് സെറിമണിയുടേയും ഉദ്ഘാടനം ജില്ലാപഞ്ചായത്ത് അംഗം കെ.ജെ. ഡിക്‌സണ്‍ നിര്‍വ്വഹിച്ചു. ജീവാ ബേബി അധ്യക്ഷയായിരുന്നു. സ്‌കൂള്‍ പ്രധാനാധ്യാപിക എന്‍.ജെ മിനി, നിവേദ്യ സജില്‍, മുകുന്ദന്‍ പാലത്തിങ്കല്‍, ഡോ. പി.സി. സിജി, ശ്രുതി ഷിഹാസ്, കെ.എന്‍. ജയപ്രകാശ്, മണപ്പുറം സിഇഒ ജോര്‍ജ് ഡി ദാസ്, എ.കെ. അമൃത പ്രിയ എന്നിവര്‍ പ്രസംഗിച്ചു. ലാബ് നവികരണ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത് മണപ്പുറം ഫൈനാന്‍സ് ലിമിറ്റഡ്

മുപ്ലിയം ജിഎച്ച്എസ്എസിൽ പഠനത്തിന് പുതുമ; നവീകരിച്ച ഐടി ലാബ് ഉദ്ഘാടനം ചെയ്തു Read More »

മറ്റത്തൂര്‍ മാങ്കുറ്റിപ്പാടത്ത് വീണ്ടും പുലിയെ കണ്ടതായി നാട്ടുകാര്‍

മറ്റത്തൂര്‍ മാങ്കുറ്റിപ്പാടത്ത് വീണ്ടും പുലിയെ കണ്ടതായി നാട്ടുകാര്‍. ടാപ്പിങ്ങ് തൊഴിലാളികളായ മാങ്കുറ്റിപാടം സ്വദേശിയായ മുരിയന്‍കോരിയില്‍ മോനച്ചനും കുടുംബവും ആണ് പുലികളെ കണ്ടത്. തിങ്കളാഴ്ച്ച പുലര്‍ച്ചെ ടാപ്പിംഗിനെത്തിയതാണ് മോനച്ചനും ഭാര്യയും മകനും അടങ്ങുന്ന തൊഴിലാളികളാണ് രണ്ടുപുലികളെ കണ്ടത്. കാവുങ്ങല്‍ ജോര്‍ജിന്റെ റബര്‍ തോട്ടത്തില്‍ ടാപ്പിങ്ങിന് എത്തിയതായിരുന്നു ഇവര്‍. പുലിയെ കണ്ട് ഭയന്ന് ടാപ്പിങ്ങ് നിര്‍ത്തി ഓടിപോവുകയായിരുന്നു ഇവര്‍. വനം വകുപ്പ് അധികൃതര്‍ എത്തി സ്ഥലത്ത് പുലിയെ നിരീക്ഷിക്കുന്നതിനായി ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ പതിനഞ്ചാം തിയ്യതി സമീപത്തെ തോട്ടത്തില്‍ പട്ടിയെ

മറ്റത്തൂര്‍ മാങ്കുറ്റിപ്പാടത്ത് വീണ്ടും പുലിയെ കണ്ടതായി നാട്ടുകാര്‍ Read More »

മറ്റത്തൂരിൽ വീണ്ടും പുലിഭീതി?; ചെമ്പുചിറയിൽ നാട്ടുകാർ പുലിയെ കണ്ടതായി വിവരം

മറ്റത്തൂര്‍ പഞ്ചായത്തിലെ ചെമ്പുചിറയില്‍ പുലിയെ കണ്ടതായി നാട്ടുകാര്‍. ചെമ്പുചിറ ലക്ഷം വീട് പരിസരത്ത് എടത്താടന്‍ വാസു എന്നയാളുടെ വീടിനു പുറകു വശത്തെ പാടത്താണ് കഴിഞ്ഞ രാത്രി പുലിയെ കണ്ടതായി പറയുന്നത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് വെള്ളിക്കുളങ്ങര റേഞ്ചിലെ വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പത്തു ദിവസം മുമ്പ് മറ്റത്തൂരിലെ മാങ്കുറ്റിപ്പാടം പ്രദേശത്ത് പുലിയിറങ്ങി വളര്‍ത്തു നായയെ കൊന്നിരുന്നു. തൊട്ടടുത്ത ദിവസം ചേലക്കാട്ടുകര പ്രദേശത്തും നാട്ടുകാര്‍ പുലിയെ കണ്ടതായി പറഞ്ഞിരുന്നു.

മറ്റത്തൂരിൽ വീണ്ടും പുലിഭീതി?; ചെമ്പുചിറയിൽ നാട്ടുകാർ പുലിയെ കണ്ടതായി വിവരം Read More »