മറ്റത്തൂർ ഗ്രാമപഞ്ചായത്തിൽ ‘നിർമലം – പുതുയുഗ ശുചിത്വകേരളം’ മാലിന്യ പരിപാലന ക്യാമ്പയിന് തുടക്കമായി. മറ്റത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടെസി ജോസ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ സി.സി. ബിജു അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനിമോൾ, വികസന സ്ഥിരം സമിതി ചെയർപേഴ്സൺ കെ. ആർ. സേപ്പ്, വാർഡ് അംഗങ്ങളായ പി.എസ്. അംബുജാക്ഷൻ, സി.ജി. രാജേഷ്, ശ്രീജ പ്രഭീഷ്, അക്ഷയ് സന്തോഷ്, വി.ഡി. സബിത, ബിന്ദു മനോജ് കുമാർ, ഷീജ അജിത്ത്, നിത ഉണ്ണി, പി.ആർ. ഷാജൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണ പ്രവർത്തനങ്ങൾ.
പഞ്ചായത്ത് ഓഫീസ് പരിസരം ഹരിതകർമസേന അംഗങ്ങളുടെ നേതൃത്വത്തിൽ ശുചീകരിച്ചു.