nctv news pudukkad

nctv news logo
nctv news logo

nctv news

കല്ലൂര്‍ മഠം ഷട്ടര്‍പാലം റോഡിലെ മണ്‍ചിറതോട്ടില്‍ വീണ്ടും വന്‍തോതില്‍ അറവുമാലിന്യം തള്ളി

പരാതികള്‍ ഫലം കണ്ടില്ല. തൃക്കൂര്‍ പഞ്ചായത്തിലെ കല്ലൂര്‍ മഠം ഷട്ടര്‍പാലം റോഡിലെ മണ്‍ചിറതോട്ടില്‍ വീണ്ടും വന്‍തോതില്‍ അറവുമാലിന്യം തള്ളി സാമൂഹ്യവിരുദ്ധര്‍. ഇതേയിടത്ത് കഴിഞ്ഞയാഴ്ചയും അറവുമാലിന്യം തള്ളിയിരുന്നു. പഞ്ചായത്ത് അധികൃതര്‍ ഇടപെട്ട് മാലിന്യം സംസ്‌കരിക്കുകയും ചെയ്തു. ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് അതേയിടത്ത് സാമൂഹ്യവിരുദ്ധര്‍ വീണ്ടും അറവുമാലിന്യം തള്ളിയിരിക്കുന്നത്.  പ്രദേശത്ത് ശക്തമായ ദുര്‍ഗന്ധം വമിച്ചതോടെ പ്രദേശവാസികള്‍ പരാതിയുമായി രംഗത്തെത്തി. ഇരുട്ടിന്റെ മറവിലാണ് സാമൂഹ്യവിരുദ്ധര്‍ ഇത്തരം പ്രവര്‍ത്തികള്‍ നടത്തുന്നതെന്നും പരിസരവാസികള്‍ പറയുന്നു. പരാതി ഉയര്‍ന്നതോടെ പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ്, വൈസ് പ്രസിഡന്റ് …

കല്ലൂര്‍ മഠം ഷട്ടര്‍പാലം റോഡിലെ മണ്‍ചിറതോട്ടില്‍ വീണ്ടും വന്‍തോതില്‍ അറവുമാലിന്യം തള്ളി Read More »

private train journey

ഇന്ത്യയുടെ മഹത്തായ സാംസ്‌കാരിക പൈതൃകവും ചരിത്ര സ്ഥലങ്ങളും കാണുന്നതിനായി വിനോദസഞ്ചാരികള്‍ക്കായി കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ യാത്ര ജൂണ്‍ 4 ന് തിരുവനന്തപുരത്ത് നിന്നും ആരംഭിക്കും

കൊച്ചി ആസ്ഥാനമായ പ്രിന്‍സി വേള്‍ഡ് ട്രാവല്‍ െ്രെപവറ്റ് ലിമിറ്റഡ് ആണ് കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സര്‍വീസിന് തുടക്കമിട്ടിരിക്കുന്നത്. ഭാരത് ഗൗരവ്  ഉള്‍പ്പെടുത്തി നടത്തുന്ന പ്രഥമ പാക്കേജിന്റെ ആദ്യ യാത്ര ജൂണ്‍ 4 ന് മഡ്ഗാവിലേക്ക് തിരുവന്തപുരത്ത് നിന്നും ആരംഭിക്കും. നാല് ദിവസമാണ് ടൂര്‍ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് പ്രിന്‍സി വേള്‍ഡ് ട്രാവല്‍ െ്രെപവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ ഡോ. ദേവിക മേനോന്‍ പറഞ്ഞു. കേരളത്തില്‍ നിന്ന് ഗോവ, മുംബൈ, അയോദ്ധ്യ എന്നിവിടങ്ങളിലേക്കാണ് വിവിധ ടൂര്‍ പാക്കേജുകള്‍ ഒരുക്കിയിട്ടുള്ളത്. ചെന്നൈ …

ഇന്ത്യയുടെ മഹത്തായ സാംസ്‌കാരിക പൈതൃകവും ചരിത്ര സ്ഥലങ്ങളും കാണുന്നതിനായി വിനോദസഞ്ചാരികള്‍ക്കായി കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ യാത്ര ജൂണ്‍ 4 ന് തിരുവനന്തപുരത്ത് നിന്നും ആരംഭിക്കും Read More »

water scarcity of kodaly

മറ്റത്തൂര്‍ പഞ്ചായത്തിലെ കോടാലി ടൗണ്‍ ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ രണ്ടാഴ്ചയിലേറെയായി കുടിവെള്ളം എത്തുന്നില്ലെന്ന് പരാതി

ഇതുമൂലം കുടുംബങ്ങളും ഹോട്ടലുകളടക്കമുള്ള വ്യാപാര സ്ഥാപനങ്ങള്‍ നടത്തുന്നവരും ദുരിതത്തിലാണ്. വാഹനങ്ങളില്‍ കൊണ്ടുവരുന്ന വെള്ളം വില കൊടുത്തുവാങ്ങിയാണ് പലകുടുംബങ്ങളും ഉപയോഗിക്കുന്നത്. (വിഒ) അന്നാംപാടം കുടിവെള്ള പദ്ധതിയില്‍ നിന്നാണ് ഈ ഭാഗത്തേക്ക് ശുദ്ധജലം വിതരണം ചെയ്യുന്നത്. രണ്ടാഴ്ച മുമ്പ് പദ്ധതിയുടെ പമ്പ് ഹൗസിലുള്ള മോട്ടോര്‍ തകരാറിലായതോടെയാണ് കുടിവെള്ള വിതരണം അവതാളത്തിലായത്. മോട്ടോര്‍ അറ്റകുറ്റപണി നടത്തി പുനസ്ഥാപിച്ച് പമ്പിങ് പുനരാരംഭിച്ചിട്ടും കോടാലി ടൗണേേിലക്ക് വെള്ളം എത്തിയില്ല.  വിതരണ പൈപ്പിലുണ്ടായ ചോര്‍ച്ചയാണ് ഇതിനു കാരണം.െൈ പപ്പുവെള്ളം കിട്ടാതായതോടെ ആയിരം ലിറ്ററിന് നാനൂറു രൂപ …

മറ്റത്തൂര്‍ പഞ്ചായത്തിലെ കോടാലി ടൗണ്‍ ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ രണ്ടാഴ്ചയിലേറെയായി കുടിവെള്ളം എത്തുന്നില്ലെന്ന് പരാതി Read More »

kelath aravindaksha marar passed away

നാലര പതിറ്റാണ്ടുകാലം പൂരനഗരിയെ മേളലയത്തിലാറാടിച്ച കേളത്ത് അരവിന്ദാക്ഷ മാരാര്‍ അന്തരിച്ചു

82 വയസായിരുന്നു. വാര്‍ധക്യാവശതകളെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. ഒല്ലൂര്‍ എടക്കുന്നി സ്വദേശിയാണ്. തൃശൂര്‍ പൂരത്തിന് ഇലഞ്ഞിത്തറയിലും പെരുവനം നടവഴിയിലും ആറാട്ടുപുഴയിലെ പൂരപ്പാടത്തും തൃപ്പൂണിത്തുറയിലും ഇരിഞ്ഞാലക്കുട കൂടല്‍മാണിക്യത്തിലും തുടങ്ങി കേരളത്തിലെ പ്രമുഖ മേളങ്ങളിലെല്ലാം സ്ഥിരം സാന്നിധ്യമായിരുന്നു കേളത്ത് അരവിന്ദാക്ഷ മാരാര്‍. 2021ലെ തൃശൂര്‍ പൂരത്തിലെ ഇലഞ്ഞിത്തറ മേളത്തിലാണ് അവസാനമായി തൃശൂര്‍ പൂരത്തില്‍ പങ്കെടുത്തത്. അച്ഛന്‍ മാക്കോത്ത് ശങ്കരന്‍കുട്ടി മാരാര്‍ ആണ് ഗുരു. പഠന ശേഷം പന്ത്രണ്ടാം വയസില്‍ ഇടക്കുന്നി അമ്പലത്തില്‍ നവരാത്രി ദിവസം അരങ്ങേറ്റം കുറിച്ചു. പ്രമാണിയായില്ലെങ്കിലും അത്രത്തോളം തലയെടുപ്പുണ്ടായിരുന്നു …

നാലര പതിറ്റാണ്ടുകാലം പൂരനഗരിയെ മേളലയത്തിലാറാടിച്ച കേളത്ത് അരവിന്ദാക്ഷ മാരാര്‍ അന്തരിച്ചു Read More »

വെള്ളിക്കുളം വലിയ തോട്ടില്‍ മാലിന്യങ്ങള്‍ അടിഞ്ഞു കൂടുന്നു

വെള്ളിക്കുളം വലിയ തോട്ടില്‍ മാലിന്യങ്ങള്‍ അടിഞ്ഞു കൂടുന്നു. പ്ലാസ്റ്റിക് മദ്യകുപ്പികളും പ്ലാസ്റ്റിക് കവറുകളിലാക്കി നിക്ഷേപിക്കുന്ന ജൈവമാലിന്യങ്ങളുമാണ് തോട്ടില്‍ അടിഞ്ഞുകൂടുന്നത്. വേനല്‍ചൂട് കടുത്തതോടെ കുളിക്കാനും വസ്ത്രങ്ങള്‍ കഴുകാനുമായി തോടിനെ ആശ്രയിക്കുന്നവര്‍്ക്ക് വെള്ളത്തില്‍ അടിഞ്ഞുകൂടുന്ന മാലിന്യം ദുരിതമായിട്ടുണ്ട്. തോട്ടില്‍ പല ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുള്ള ഷട്ടറുകളിലാണ് മാലിന്യം അടിഞ്ഞു കൂടിയിട്ടുള്ളത്. മഴപെയ്ത് തോട് കവിഞ്ഞൊഴുകുമ്പോള്‍ ഈ മാലിന്യങ്ങളത്രയും ഇരുകരകളിലായുള്ള കൃഷിയിടങ്ങളിലേക്ക് എത്തിപ്പെടാന്‍ സാധ്യതയുണ്ട്. ചെട്ടിച്ചാല്‍, വാസുപുരം നരയന്‍കുറ്റി എന്നിവിടങ്ങളിലെ ഷട്ടറുകളോടു ചേര്‍ന്നുള്ള പാടങ്ങളില്‍ ഓരോ വര്‍ഷവും വന്‍തോതിലാണ് ഇത്തരത്തില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ …

വെള്ളിക്കുളം വലിയ തോട്ടില്‍ മാലിന്യങ്ങള്‍ അടിഞ്ഞു കൂടുന്നു Read More »

മുപ്ലിയം പുളിയാനിക്കുന്നില്‍ നടന്നു വന്നിരുന്ന നീന്തല്‍ പരിശീലന ക്യാമ്പ് സമാപിച്ചു

വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ജി. അശോകന്‍ അധ്യക്ഷനായി. നീന്തല്‍താരം സി.ആര്‍. രാജന്റെ നേതൃത്വത്തില്‍ ആദ്യഘട്ടത്തില്‍ രണ്ട് ബാച്ചുകളിലായി 70 കുട്ടികളാണ് പരിശീലനം പൂര്‍ത്തികരിച്ചത്. മെയ് ആദ്യവാരം അടുത്ത ബാച്ചിലെ 30 കുട്ടികള്‍ക്കായി ക്യാമ്പ് ആരംഭിക്കും. കോര്‍ഡിനേറ്ററായ എ.ടി. ജോസിന്റെ ഉടമസ്ഥതയിലുള്ള കുളത്തിലാണ് പരിശീലനം നടത്തിയത്.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടകര യൂണിറ്റിന്റെ വാര്‍ഷിക പൊതുയോഗം ജില്ല സെക്രട്ടറി എന്‍.ആര്‍. വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു

യൂണിറ്റ് പ്രസിഡന്റ് ഷാജി കാളിയങ്കര അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബാബു, ട്രഷറര്‍ ജോഷി നെടുമ്പാക്കാരന്‍,  ജില്ല ട്രഷറര്‍ ജോയ് മൂത്തേടന്‍, യൂത്തുവിങ് പ്രസിഡന്റ് സിന്റോ ദേവസ്സി ,വനിത വിംഗ് പ്രസിഡന്റ് ജാന്‍സി വില്‍സന്‍, പി.പി.ശശിധരന്‍ എന്നിവര്‍ പ്രസംഗിച്ചു.  പുതിയ പ്രസിഡന്റ് ആയി ഷാജി കളിയങ്കരയേയും സെക്രട്ടറിയായി ബാബു ജോര്‍ജിനേയും ട്രഷററായി ജോഷി നെടുമ്പാക്കാരനേയും തിരഞ്ഞെടുത്തു.

തൊഴില്‍ അവസരങ്ങളും അറിയിപ്പുകളും

യൂറോളജി ഒ.പി ഉണ്ടായിരിക്കുന്നതല്ല തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗം ഡോക്ടര്‍ അവധിയില്‍ പോയതിനാല്‍ മെയ് 30 വരെ യൂറോളജി ഒ.പി ഉണ്ടായിരിക്കുന്നതല്ലെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അറിയിച്ചു. കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സിറ്റിംഗ് കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംശദായം സ്വീകരിക്കുന്നതിന് ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസറുടെ നേതൃത്വത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ മെയ് 28 വരെ സിറ്റിംഗ് നടത്തുന്നു. മെയ് 4 ന് കാറളം, 7 ന് തിരുവില്വാമല, 10 നും …

തൊഴില്‍ അവസരങ്ങളും അറിയിപ്പുകളും Read More »

കൊടുംചൂടില്‍ നാടും നഗരവും വെന്തുരുകുമ്പോള്‍ പച്ചക്കറി വിലയും പൊള്ളിക്കുന്നു

കൊടുംചൂടില്‍ നാടും നഗരവും വെന്തുരുകുമ്പോള്‍ പച്ചക്കറി വിലയും പൊള്ളിക്കുന്നു. റമദാന്‍ വിഷു ആരംഭത്തില്‍ തുടങ്ങിയ വിലവര്‍ദ്ധന മുകളിലേക്കു തന്നെയാണ്. പാവയ്ക്ക 100-140 വരെയും രൂപയും ചെറുനാരങ്ങാ 150-160 വരെയും ബീറ്റ്‌റൂട്ട് 45-50 വരെയും ബീന്‍സ് 150-170 രൂപ വരെയും വെണ്ടയ്ക്ക 60, തക്കാളി 45 എന്നിങ്ങനെയാണ് നിരക്ക്. കാലാവസ്ഥയിലുണ്ടായ മാറ്റം മൂലം വേനല്‍മഴയെത്താത്തത് പച്ചക്കറി വിപണിയെ ബാധിച്ചിട്ടുണ്ട്. വേനല്‍ കനത്തതോടെ ജ്യൂസ് വിഭവങ്ങള്‍ക്കും ആവശ്യക്കാര്‍ കൂടിയിട്ടുണ്ട്

WEATHER UPDATES

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും, പുറംജോലികള്‍ക്കും നിയന്ത്രണം, 4 ജില്ലകളില്‍ ജാഗ്രത

സംസ്ഥാനത്ത് കൊടും ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ നിര്‍ണായക തീരുമാനങ്ങളുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന് അവലോകനയോഗം. കഠിനമായ ചൂട് അനുഭവപ്പെടുന്ന പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാൻ നിര്‍ദേശിച്ചിട്ടുണ്ട്. ഒപ്പം പുറംജോലികള്‍, വിനോദങ്ങള്‍ എന്നിവയിലും നിയന്ത്രണം കൊണ്ടുവരും. നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പുമുണ്ട്. തൃശൂര്‍, പാലക്കാട്, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്. സ്കൂൾ വിദ്യാർത്ഥികൾക്ക് 11 മണിമുതൽ 3 മണി വരെയുള്ള അവധിക്കാല ക്ലാസുകൾ  ഒഴിവാക്കണം. പകൽ 11 മുതൽ വൈകുന്നേരം 3 വരെയുള്ള പുറം ജോലികൾ ഒഴിവാക്കണം. അതിന് …

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും, പുറംജോലികള്‍ക്കും നിയന്ത്രണം, 4 ജില്ലകളില്‍ ജാഗ്രത Read More »

ദേശീയപാതയിലെ കൊടകര കൊളത്തൂരില്‍ ലോറിക്കു പിറകിലിടിച്ച കാറില്‍ ബസ് ഇടിച്ച് 3 പേര്‍ക്ക് പരുക്കേറ്റു

വ്യാഴാഴ്ച രാവിലെ 8.30 നായിരുന്നു അപകടം. മണ്ണുത്തി സ്വദേശികള്‍ക്കാണ് പരുക്കേറ്റത്. അപകടത്തെതുടര്‍ന്ന് ദേശീയപാതയില്‍ കിലോമീറ്ററുകളോളം ഗതാഗത കുരുക്കുണ്ടായി. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശൂര്‍ ഭാഗത്തേക്ക് പോയിരുന്ന കാറാണ് മുന്നില്‍ പോയിരുന്ന ലോറിക്കു പുറകില്‍ ഇടിച്ചത്. ഇതേ തുടര്‍ന്ന് പുറകില്‍ വന്നിരുന്ന ബസ് കാറില്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ പൂര്‍ണമായും തകര്‍ന്ന കാറിനുള്ളില്‍ യാത്രക്കാര്‍ കുടുങ്ങിപോകുകയായിരുന്നു. അഗ്‌നിരക്ഷസേനയും കൊടകര പോലീസും നാട്ടുകാരും ചേര്‍ന്നാണ് തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ച് യാത്രക്കാരെ പുറത്തെടുത്തത്. ഇവരുടെ പരിക്ക് സാരമുള്ളതാണ്. മുക്കാട്ടുകര …

ദേശീയപാതയിലെ കൊടകര കൊളത്തൂരില്‍ ലോറിക്കു പിറകിലിടിച്ച കാറില്‍ ബസ് ഇടിച്ച് 3 പേര്‍ക്ക് പരുക്കേറ്റു Read More »

ഈ അവധിക്കാലം മക്കള്‍ക്ക് ആസ്വാദ്യകരവും ആഹ്ലാദപൂര്‍ണവും ആക്കുന്നതിനൊപ്പം ഒരു ജീവന്‍ രക്ഷാമാര്‍ഗ്ഗം പരിശീലിപ്പിക്കാനുള്ളതു കൂടിയാക്കി മാറ്റി കൊടകര ഗവണ്മെന്റ് നാഷണല്‍ ബോയ്‌സ് ഹൈസ്‌കൂളിലെ രക്ഷിതാക്കള്‍

നീന്തല്‍ പരിശീലകന്‍ ഹരിലാല്‍ മൂത്തേടത്തിന് മക്കളെ ശിഷ്യപ്പെടുത്തിക്കൊണ്ടാണ് പത്തു ദിവസത്തേയ്ക്കുള്ള നീന്തല്‍ പരിശീലനം വിദ്യാലയം സംഘടിപ്പിച്ചത്. പതിനെട്ടു  വര്‍ഷമായി ആയിരക്കണക്കിനു പേരെ നീന്തല്‍ പഠിപ്പിച്ചു കൊണ്ടിരിക്കുന്ന വിദഗ്ധ പരിശീലകനാണ് ഹരിലാല്‍. കുഴിക്കാട്ടുശ്ശേരിയിലെ മഷിക്കുളത്തിലായിരുന്നു പരിശീലനം. നീന്തല്‍ അറിയാത്ത കുട്ടികള്‍ക്കൊപ്പം അധ്യാപകരും രക്ഷിതാക്കളും നീന്തല്‍ പഠിച്ചു എന്നത് ഈ പരിശീലനത്തെ വ്യത്യസ്തമാക്കി. മുങ്ങിമരണങ്ങളും കേരളത്തെ ഗ്രസിച്ച പ്രളയവുമാണ് ഈ അവധിക്കാലം നീന്തല്‍ പരിശീലന കാലമാക്കാന്‍ രക്ഷിതാക്കളെ പ്രേരിപ്പിച്ചത്. എഴുത്തുകാരനും ബ്ലോഗറും പൂര്‍വ്വവിദ്യാര്‍ഥിയുമായ സജീവ് എടത്താടാന്‍ നീന്തല്‍ സാക്ഷരതാ പ്രഖ്യാപനം …

ഈ അവധിക്കാലം മക്കള്‍ക്ക് ആസ്വാദ്യകരവും ആഹ്ലാദപൂര്‍ണവും ആക്കുന്നതിനൊപ്പം ഒരു ജീവന്‍ രക്ഷാമാര്‍ഗ്ഗം പരിശീലിപ്പിക്കാനുള്ളതു കൂടിയാക്കി മാറ്റി കൊടകര ഗവണ്മെന്റ് നാഷണല്‍ ബോയ്‌സ് ഹൈസ്‌കൂളിലെ രക്ഷിതാക്കള്‍ Read More »

വമ്പിച്ച ഓഫറുകള്‍ ഒരുക്കി ഹോംഎക്‌സ്പ്രസ് സൂപ്പര്‍മാര്‍ക്കറ്റ്

വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് വെള്ളിക്കുളങ്ങര, മൂന്നുമുറി ഹോംഎക്‌സ്പ്രസില്‍ ഓഫര്‍ ഉള്ളത്. സബോള 2 കിലോ 50 രൂപ, പഞ്ചസാര 1 കിലോ 41.50 രൂപ, കുറുവ അരി 39 രൂപ, തുവരപരിപ്പ് 145 രൂപ, ഗ്രീന്‍പീസ് 95, കൂടാതെ മറ്റ് നിത്യോപയോഗ സാധനങ്ങള്‍ക്കും വന്‍വിലക്കുറവ്. സ്‌കൂള്‍ കുട്ടികള്‍ക്കായുള്ള ബ്രാന്റഡ് ബാഗുകള്‍, കുടകള്‍, നോട്ട്ബുക്കുകള്‍ തുടങ്ങി എല്ലാവിധ ഐറ്റംസും ഇവിടെ ലഭ്യമാണ്. ഹൗസ് ഹോള്‍ഡ് ഐറ്റംസിന് 60 ശതമാനം വരെ കിഴിവ്. ഓഫര്‍ ടൈം ഉച്ചയ്ക്ക് 12 …

വമ്പിച്ച ഓഫറുകള്‍ ഒരുക്കി ഹോംഎക്‌സ്പ്രസ് സൂപ്പര്‍മാര്‍ക്കറ്റ് Read More »

മുപ്ലിയം പുളിഞ്ചോട് റോഡില്‍ രണ്ടിടങ്ങളിലായി പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു

 മുപ്ലിയം പുളിഞ്ചോട് റോഡില്‍ രണ്ടിടങ്ങളിലായി പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. ലിറ്റര്‍ കണക്കിനു ശുദ്ധജലം പാഴാകാന്‍ തുടങ്ങി ആഴ്ചകള്‍ പിന്നിട്ടിട്ടും നടപടിയായില്ല. കുഞ്ഞക്കര ഭാഗത്തേക്ക് വെള്ളം കിട്ടുന്നതുമായി ബന്ധപ്പെട്ട് വാല്‍വ് മാറിയിരുന്നു ഇതാണ് ചോര്‍ച്ചയ്ക്ക് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. പുളിഞ്ചോട് ജംഗ്ഷനു സമീപത്ത് 4 മാസമായി വന്‍തോതിലാണ് ജലം പാഴാകുന്നത്. 3 തവണ ചോര്‍ച്ചയ്ക്ക് പരിഹാരം കാണാന്‍ ശ്രമിച്ചെങ്കിലും ചോര്‍ച്ച തടയാനായില്ല. ചോര്‍ച്ച സംഭവിച്ച വിവരം അധികൃതരെ അറിയിച്ചപ്പോള്‍ കരാര്‍ തൊഴിലാളികള്‍ സമരത്തിലാണെന്ന മറുപടിയാണ് ലഭിച്ചതെന്ന് മുപ്ലിയം …

മുപ്ലിയം പുളിഞ്ചോട് റോഡില്‍ രണ്ടിടങ്ങളിലായി പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു Read More »

മെയ്ദിനത്തില്‍ വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ ആമ്പല്ലൂരില്‍ മെയ്ദിന റാലിയും പൊതുസമ്മേളനവും നടത്തി

സിഐടിയു ജില്ലാ ട്രഷറര്‍ ലത ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എ.വി. ചന്ദ്രന്‍ അധ്യക്ഷനായി. വിവിധ തൊഴിലാളി സംഘടന പ്രതിനിധികളായ ടി.കെ. ഗോപി, പി.സി. ഉമേഷ,് പി.ബി. വാസുദേവന്‍നായര്‍, സി.യു. പ്രിയന്‍, ഫ്രെഡി കെ. താഴത്ത് എന്നിവര്‍ പ്രസംഗിച്ചു.

LABOUR DAY

അധ്വാനത്തിന്‍റെ മഹത്വവും അധ്വാനിക്കുന്നവരുടെ അവകാശങ്ങളും ഓര്‍മപ്പെടുത്തി മറ്റൊരു മെയ്‌ദിനം കൂടി

ഇന്ന് ലോക തൊഴിലാളി ദിനം. ‘എട്ട് മണിക്കൂർ ജോലി, എട്ട് മണിക്കൂർ വിശ്രമം, എട്ട് മണിക്കൂർ വിനോദം’ എന്ന ആവശ്യം നേടിയെടുത്ത തൊഴിലാളികളുടെ ഐതിഹാസിക സമര പോരാട്ടത്തിന്‍റെ ഓർമപ്പെടുത്തലാണ് ഓരോ മെയ് ദിനവും. തൊഴിലിടങ്ങളിൽ കൊടിയ പീഡനങ്ങൾ അനുഭവിക്കേണ്ടി വന്ന മുൻ തലമുറയുടെ സമര പോരാട്ടങ്ങളെ ഓർമപ്പെടുത്തിക്കൊണ്ട് ഓരോ തൊഴിലാളി ദിനങ്ങളും കടന്ന് പോകുന്നു. 1889 മെയ് ഒന്നിന് അന്താരാഷ്ട്ര തൊഴിലാളി ദിനമായി ആചരിച്ചു. ഷിക്കാഗോയിലെ ഹേമാർക്കറ്റ് കലാപത്തിന്‍റെ സ്‌മരണയ്ക്കായി ട്രേഡ് യൂണിയനുകളുടെയും സോഷ്യലിസ്റ്റ് ഗ്രൂപ്പുകളുടെയും അന്താരാഷ്‌ട്ര ഫെഡറേഷനാണ് …

അധ്വാനത്തിന്‍റെ മഹത്വവും അധ്വാനിക്കുന്നവരുടെ അവകാശങ്ങളും ഓര്‍മപ്പെടുത്തി മറ്റൊരു മെയ്‌ദിനം കൂടി Read More »

climate

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഉഷ്ണതരംഗ സാധ്യത നിലനില്‍ക്കുന്നതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഉഷ്ണതരംഗ സാധ്യത നിലനില്‍ക്കുന്നതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. തൃശൂരില്‍ മെയ് 2 വരെ യെല്ലോ അലര്‍ട്ട്. പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളില്‍ 2024 ഏപ്രില്‍ 30 മുതല്‍ മെയ് 02 വരെ ഉഷ്ണതരംഗ സാധ്യത തുടരുന്നതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്  അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളില്‍ മെയ് 02 വരെ  ഉഷ്ണതരംഗ സാധ്യത ഉള്ളതിനാല്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചു. ഏപ്രില്‍ …

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഉഷ്ണതരംഗ സാധ്യത നിലനില്‍ക്കുന്നതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു Read More »

വെള്ളികുളങ്ങര ജനമൈത്രി പൊലീസും വെള്ളിക്കുളങ്ങര ഗ്രാമീണ വായനശാലയും സംയുക്തമായി വിജിലന്‍സ് ബോധവത്കരണക്ലാസ് സംഘടിപ്പിച്ചു

വെള്ളികുളങ്ങര ജനമൈത്രി പൊലീസും വെള്ളിക്കുളങ്ങര ഗ്രാമീണ വായനശാലയും സംയുക്തമായി വിജിലന്‍സ് ബോധവത്കരണക്ലാസ് സംഘടിപ്പിച്ചു. വെള്ളികുളങ്ങര പൊലീസ് എസ്എച്ച്ഒ എസ്. സുജാതന്‍പിള്ള ഉദ്ഘാടനം ചെയ്തു. ജനമൈത്രി പൊലീസ് സമിതി അംഗം സുരേഷ് കടുപ്പശേരിക്കാരന്‍ അധ്യക്ഷത വഹിച്ചു. തൃശൂര്‍ വിജിലന്‍സ് പൊലീസ് ഇന്‍സ്‌പെക്ടര്‍ ജയേഷ് ബാലന്‍ ക്ലാസ് നയിച്ചു. വിജിലന്‍സ് സീനിയര്‍ സിപിഒ പി.വി. സെല്‍വകുമാര്‍, വെള്ളിക്കുളങ്ങര ഗ്രാമീണവായനശാല ജോ.സെക്രട്ടറി എ.യു. ഷിഹാബുദ്ധീന്‍ എന്നിവര്‍ പ്രസംഗിച്ചു. 

സംസ്ഥാനത്ത് ഉടന്‍ ലോഡ് ഷെഡിംഗ് ഇല്ലെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി

സംസ്ഥാനത്ത് ഉടന്‍ ലോഡ് ഷെഡിംഗ് ഇല്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. അപ്രഖ്യാപിത പവര്‍കട്ട് മനപൂര്‍വമല്ല. അമിത ഉപഭോഗം മൂലം സംഭവിക്കുന്നതാണ്. വൈദ്യതി ഉപഭോഗം നിയന്ത്രിക്കണം.ഇല്ലെങ്കില്‍ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങും. പ്രതിദിന ഉപഭോഗം 10.1 ദശലക്ഷം യൂണിറ്റ് കടന്നു. കൂടുതല്‍ വൈദ്യുതി എത്തിക്കും. ആഭ്യന്തര വൈദ്യുതി ഉത്പാദനം വര്‍ദ്ധിപ്പിക്കാതെ വേറെ വഴിയില്ല. ലോഡ് ഷെഡിംഗ് ഒഴിവാക്കാനാണ് സര്‍ക്കാര്‍ തീവ്രമായി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ചൂട് അസഹ്യമായി തുടരുന്നു. ഓരോ ദിവസവും മുന്നറിയിപ്പുകളും വരുന്നു. വൈദ്യുതി …

സംസ്ഥാനത്ത് ഉടന്‍ ലോഡ് ഷെഡിംഗ് ഇല്ലെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി Read More »

കാട്ടൂര്‍ ഇല്ലിക്കാട് മൂന്നുപേരെ കുത്തിപ്പരുക്കേല്‍പ്പിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍

കാട്ടൂര്‍ വഴക്കല കണ്ടംകുളത്തി വീട്ടില്‍ അതുല്‍, എടക്കുളം പഷ്ണത്ത് വീട്ടില്‍ ശിവനുണ്ണി എന്നിവരെയാണ് കാട്ടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.  ഇല്ലിക്കാട് മദ്രസയുടെ മുന്‍വശം ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ശ്രീരാഗ് ചെന്ത്രാപ്പിന്നി, ഷനില്‍ എടമുട്ടം, അതുല്‍ കഴിമ്പ്രം എന്നിവരെയാണ് മദ്യലഹരിയിലായിരുന്ന പ്രതികള്‍ കുത്തിപ്പരുക്കേല്‍പ്പിച്ചത്. റോഡില്‍ നിന്ന മൂന്ന് പേരെയും പ്രതികള്‍ തെറി വിളിക്കുകയും തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ തര്‍ക്കം നടക്കുകയും ചെയ്തു. അതിനിടയില്‍ ഒന്നാം പ്രതി അതുല്‍ കൈയില്‍ കരുതിയിരുന്ന കത്തികൊണ്ട് 3 പേരെയും കുത്തുകയായിരുന്നു. …

കാട്ടൂര്‍ ഇല്ലിക്കാട് മൂന്നുപേരെ കുത്തിപ്പരുക്കേല്‍പ്പിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍ Read More »