ഇതുമൂലം കുടുംബങ്ങളും ഹോട്ടലുകളടക്കമുള്ള വ്യാപാര സ്ഥാപനങ്ങള്‍ നടത്തുന്നവരും ദുരിതത്തിലാണ്. വാഹനങ്ങളില്‍ കൊണ്ടുവരുന്ന വെള്ളം വില കൊടുത്തുവാങ്ങിയാണ് പലകുടുംബങ്ങളും ഉപയോഗിക്കുന്നത്. (വിഒ)
അന്നാംപാടം കുടിവെള്ള പദ്ധതിയില്‍ നിന്നാണ് ഈ ഭാഗത്തേക്ക് ശുദ്ധജലം വിതരണം ചെയ്യുന്നത്. രണ്ടാഴ്ച മുമ്പ് പദ്ധതിയുടെ പമ്പ് ഹൗസിലുള്ള മോട്ടോര്‍ തകരാറിലായതോടെയാണ് കുടിവെള്ള വിതരണം അവതാളത്തിലായത്. മോട്ടോര്‍ അറ്റകുറ്റപണി നടത്തി പുനസ്ഥാപിച്ച് പമ്പിങ് പുനരാരംഭിച്ചിട്ടും കോടാലി ടൗണേേിലക്ക് വെള്ളം എത്തിയില്ല. വിതരണ പൈപ്പിലുണ്ടായ ചോര്‍ച്ചയാണ് ഇതിനു കാരണം.െൈ പപ്പുവെള്ളം കിട്ടാതായതോടെ ആയിരം ലിറ്ററിന് നാനൂറു രൂപ നിരക്കില്‍ വെള്ളം വിലകൊടുത്തു വാങ്ങിയാണ് പല കുടുംബങ്ങളും വ്യാപാരികളും ഉപയോഗിക്കുന്നതെന്ന് പ്രദേശവാസിയായ വി.കെ. കാസിം പറഞ്ഞു. ജല അതോറിറ്റിക്കു കീഴിലെ കരാറുകാര്‍ സമരത്തിലായതിനാല്‍ സമയബന്ധിതമായി പൈപ്പുലൈനില്‍ അറ്റകുറ്റപണി നടക്കുന്നില്ലെന്നാണ് ആക്ഷേപം. അന്നാംപാടം പമ്പ് ഹൗസില്‍ നിന്നുള്ള പ്രധാനപൈപ്പുലൈന്‍ കടന്നുപോകുന്ന വഴിയില്‍ പലയിടത്തും ചോര്‍ച്ചയുണ്ട്. കാലപ്പഴക്കം വന്ന പൈപ്പാണ് ഇവിടെയുള്ളത്. ഒരിടത്ത് ചോര്‍ച്ചണ്ടായാല്‍ അത് അറ്റകുറ്റപണി നടത്തി അടച്ചാല്‍ വൈകാതെ മറ്റൊരിടത്ത് പൈപ്പ് പൊട്ടി ജലവിതരണം തടസപ്പടുന്നത് പതിവാണ്. കാലങ്ങളായി ഇതാണവസ്ഥ. ഗുണനിലവാരമുള്ള പൈപ്പുകള്‍ സ്ഥാപിച്ച് ജലവിതരണ ശൃംഖല നവീകരിച്ചാലേ പ്രദേശത്തെ ശുദ്ധജല വിതരണം കാര്യക്ഷമമാക്കാനാവൂ എന്നാണ് നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നത്.